മേപ്പാടി മണ്ണിടിച്ചില്‍; കേസെടുത്ത് മേപ്പാടി പൊലിസ്
വയനാട് മേപ്പാടിയിലുണ്ടായ മണ്ണിടിച്ചിലില്‍ കേസെടുത്ത് പൊലിസ്. പാലത്തിലുണ്ടായ മണ്ണിടിച്ചില്‍ മനുഷ്യ നിര്‍മിതമാണെന്നും കലക്ടര്‍ ആവശ്യപ്പെട്ടിട്ടും മണ്ണ് നീക്കം ചെയ്യാത്തതാണ് അപകടത്തിന് കാരണം എന്ന വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെയാണ് നടപടി.
PWD നിര്‍ദേശം ലംഘിച്ച് നിര്‍മാണ സ്ഥലത്തെ മണ്ണ് കൂട്ടിയിട്ടതാണ് അപകടത്തിന് കാരണമായത്. കഴിഞ്ഞ മാസം ചേര്‍ന്ന അവലോകന യോഗത്തിന്റെ മിനുട്‌സ് PWD പുറത്തുവിട്ടിരുന്നു. ദുരന്തമേഖലയില്‍ ഇരുപത്തി നാല് മണിക്കൂറിനിടെ പെയ്തത് 265 മില്ലിമീറ്റര്‍ മഴയാണ്. മുന്നറിയിപ്പ് നല്‍കിയിരുന്നതായി പൊതുമരാമത്ത് വകുപ്പ് വ്യക്തമാക്കി. കൂട്ടിയിട്ട മണ്ണ് നീക്കാനായി ജൂണ്‍ 25 ന് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കിയിട്ടും കരാര്‍ കമ്പനി അതിന് തയ്യാറായില്ല.
മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കാനായി മന്ത്രിമാരായ ടി സിദ്ദിഖും എ പി അനില്‍കുമാറും വയനാട്ടിലേക്ക് തിരിച്ചു. വയനാട് ജില്ലയില്‍ അതിശക്തമായ മഴ തുടരുകയാണ്. വയനാട്, കോഴിക്കോട് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ വയനാട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ ജില്ലാ കളക്ടര്‍ അവധി നല്‍കി.
അതേസമയം മണ്ണിടിച്ചിലില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു. ഇനിയും നിരവധി പേര്‍ മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായി സംശയം. പ്രദേശത്ത് യുദ്ധകാലാടിസ്ഥാനത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ദേശീയ ദുരന്തപ്രതികരണ സേനയുടെ (എന്‍ഡിആര്‍ എഫ് ) രണ്ട് സംഘങ്ങളാണ് നിലവില്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത്. ആകെ 70 രക്ഷാപ്രവര്‍ത്തകരാണ് ഈ സംഘങ്ങളിലുള്ളത്. മണ്‍കൂനകള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നവരെ എത്രയും വേഗം കണ്ടെത്തുകയും ജീവനോടെ പുറത്തെത്തിക്കുന്നതിനാണ് ശ്രമിക്കുന്നത്.
തിരച്ചില്‍ കൂടുതല്‍ ഫലപ്രദമാക്കുന്നതിനായി രണ്ട് കെഡാവര്‍ നായ്ക്കളെയും പ്രദേശത്ത് എത്തിച്ചിട്ടുണ്ട്. കൂടാതെ, മണ്ണടിയിലെ ജീവന്റെ സാന്നിധ്യം കണ്ടെത്താന്‍ സഹായിക്കുന്ന 'മൂവ്‌മെന്റ് ലൊക്കേറ്റിംഗ് ക്യാമറകളും' രക്ഷാപ്രവര്‍ത്തകര്‍ ഉപയോഗിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."