HOME
DETAILS

'പാര്‍ട്ടി തന്നെ മനസ്സിലാക്കിയില്ല, രണ്ടാം പിണറായി സര്‍ക്കാര്‍ ദുര്‍ബലം' സി.പി.എമ്മിനെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി ഇ.പി. ജയരാജന്റെ ആത്മകഥ, നിഷേധിച്ച് ഇ.പി

  
Web Desk
November 13, 2024 | 3:26 AM

EP Jayarajans Memoir Criticizes CPM Pinarayi Govt Controversial Revelations Emerge Ahead of Palakkad By-Election

കണ്ണൂര്‍: സി.പി.എമ്മിനെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി ഇ.പി. ജയരാജന്റെ ആത്മകഥ. ഉപതെരഞ്ഞെടുപ്പ് പോളിങ് ദിനത്തിലാണ് രാഷ്ട്രീയ ബോംബായി ഇ.പി. ജയരാജന്റെ ആത്മകഥയിലെ ഉള്ളടക്കം പുറത്ത് വന്നിരിക്കുന്നത്. എല്‍.ഡി.എഫ് സ്ഥാനത്ത് നിന്ന് മാറ്റിയത് മുതല്‍ പാലക്കാട് ഉപതെരഞ്ഞെടുപ്പ് വരെയുള്ള വിഷയങ്ങളില്‍ ആത്മകഥയില്‍ പാര്‍ട്ടിക്കെതിരെ  െരൂക്ഷ പരാമര്‍ശങ്ങളുണ്ടെന്നാണ് പുറത്ത് വന്ന ഭാഗങ്ങളില്‍ നിന്ന് വ്യക്തമാവുന്നത്. ഇ.പിയുടെ 'കട്ടന്‍ ചായയും പരിപ്പുവടയും ഒരു കമ്മ്യൂണിസ്റ്റ്കാരന്റെ ജീവിതം' എന്ന ആത്മകഥയിലെ ഭാഗങ്ങളാണ് പുറത്തായത്.


 എല്‍.ഡി.എഫ് സ്ഥാനത്ത് നിന്ന് മാറ്റിയതില്‍ പ്രയാസമുണ്ടെന്നും പാര്‍ട്ടി തന്നെ മനസിലാക്കിയില്ലെന്നും ഇ.പി. ജയരാജന്‍ പറയുന്നു.രണ്ടാം പിണറായി സര്‍ക്കാര്‍ വളരെ ദുര്‍ബലമാണെന്നും പുസ്തകത്തില്‍ പറയുന്നുണ്ട്. 

പാലക്കാട് ഇടതു സ്വതന്ത്രനായി മത്സരിക്കുന്ന പി. സരിന്‍ അവസരവാദിയാണെന്നാണ് പുസ്തകത്തില്‍ പേരെടുത്ത് വിമര്‍ശിക്കുന്നത്. സ്വതന്ത്രര്‍ വയ്യാവേലിയാകുമെന്ന് ഓര്‍ക്കണമെന്നും കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി നിര്‍ണയം പാളിയെന്നും പുസ്തകത്തില്‍ പരാമര്‍ശമുണ്ട്. ദേശാഭിമാനിക്കായി പരസ്യവും ബോണ്ടും വാങ്ങിയത് പാര്‍ട്ടിയുമായി ആലോചിച്ചാണെന്നും എന്നാല്‍ വി.എസ് അച്യുതാനന്ദന്‍ അത് തനിക്കെതിരെ ആയുധമാക്കിയെന്നും സൂചിപ്പിക്കുന്നുണ്ട്.

പ്രകാശ് ജാവ്‌ദേകറുമായുള്ള കൂടിക്കാഴ്ച വിവാദമാക്കിയതില്‍ ഗൂഢാലോചനയുണ്ടെന്നും ആത്മകഥയില്‍ സൂചിപ്പിക്കുന്നുണ്ട്. താന്‍ മാത്രമല്ല, പ്രകാശ് ജാവദേകറുമായി കൂടിക്കാഴ്ച നടത്തിയത്. യു.ഡി.എഫിലെ പല മുതിര്‍ന്ന നേതാക്കളും ജാവദേകറെ കണ്ടിട്ടുണ്ട്. തന്റെ നിലപാട് കേന്ദ്രകമ്മിറ്റിയില്‍ വിശദീകരിച്ചിരുന്നു. വ്യക്തിപരമായ കൂടിക്കാഴ്ചയായിരുന്നു അത്. ഒന്നരവര്‍ഷത്തിന് ശേഷമാണ് കൂടിക്കാഴ്ച വിവാദമാക്കിയത്. പൊതുസ്ഥലത്ത് വെച്ച് ഒറ്റത്തവണ മാത്രമാണ് ശോഭ സുരേന്ദ്രനെ കണ്ടതെന്നും പുസ്തകത്തില്‍ പറയുന്നു.

ഇ.എം.എസ് നമ്പൂതിരിപ്പാടിനൊപ്പമുള്ള ഇ.പി. ജയരാജന്റെ കവര്‍ ചിത്രമുള്ള പുസ്തകമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. രാഷ്ട്രീയ ജീവിതവും വിവാദങ്ങളും ഉള്‍പ്പെടുത്തി ആത്മകഥയെഴുതാന്‍ തീരുമാനിച്ചതായി ഇ.പി. നേരത്തേ പറഞ്ഞിരുന്നു. എന്നാല്‍ എഴുതാത്ത കാര്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത് എന്നാണ് ഇ.പിയുടെ പ്രതികരണം. ആത്മകഥ പ്രസിദ്ധീകരിക്കാന്‍ ആര്‍ക്കും അനുമതി കൊടുത്തിട്ടില്ലെന്നും കവര്‍ ചിത്രം പോലും തയാറാക്കിയിട്ടില്ലെന്നുമാണ് ഇ.പിയുടെ വിശദീകരണം. 

EP Jayarajan's memoir, released on the day of the Palakkad by-election, has ignited controversy with sharp criticisms of the CPM and the Pinarayi Vijayan-led government. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഷാർജയിൽ നിന്നും പാകിസ്ഥാനിലേക്ക് പോയ ചരക്കുവിമാനം തകർന്നുവീണു; അഞ്ച് ജീവനക്കാർക്കായി തിരച്ചിൽ ഊർജിതം

uae
  •  7 days ago
No Image

ഇന്‍ഡോറില്‍ ട്രെയിന്‍ നിര്‍ത്തി സമൂസ വാങ്ങാന്‍ പോയി; ലോക്കോ പൈലറ്റിനെതിരെ അന്വേഷണം 

National
  •  7 days ago
No Image

കുവൈത്തിനും ബഹ്റൈനും നേരെ വീണ്ടും ഇറാന്റെ പ്രകോപനം: സമുദ്ര സുരക്ഷയും ഊർജ്ജ വിതരണവും അപകടത്തിലെന്ന് യുഎഇ; കടുത്ത ഭാഷയിൽ വിമർശിച്ച് അൻവർ ഗർഗാഷ്

uae
  •  7 days ago
No Image

കനത്ത മഴ: കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  7 days ago
No Image

രാത്രി മരുന്ന് വാങ്ങാനായി പുറത്തിറങ്ങി, പിന്നെ മടങ്ങിയെത്തിയില്ല; ഡല്‍ഹിയില്‍ മലയാളി വിദ്യാര്‍ഥിനിയെ കാണാതായി

National
  •  7 days ago
No Image

പത്തനംതിട്ടയില്‍ മദ്യപിച്ച് വാഹനമോടിച്ച പൊലിസുകാര്‍ക്ക് സസ്‌പെന്‍ഷന്‍ 

Kerala
  •  7 days ago
No Image

ദുരന്തമുഖത്ത് മുഖ്യമന്ത്രിയെത്തി; കള്ളാടിയില്‍ മണ്ണിടിച്ചിലുണ്ടായ സ്ഥലം സന്ദര്‍ശിച്ച് വി.ഡി സതീശന്‍ 

Kerala
  •  7 days ago
No Image

വിഴിഞ്ഞത്ത് അമിത താല്‍പര്യം ആര്‍ക്ക്?: മുഖ്യമന്ത്രിക്ക് മറുപടിയുമായി കെ.കെ രാഗേഷ്

Kerala
  •  7 days ago
No Image

'വ്യക്തത വേണം'; വിഴിഞ്ഞം ഓഹരി കൈമാറ്റത്തില്‍ മുഖ്യമന്ത്രിക്ക് കത്തയച്ച് പിണറായി വിജയന്‍

Kerala
  •  7 days ago
No Image

642 റാങ്ക് ലിസ്റ്റുകളിലെ ഉത്തരക്കടലാസുകള്‍ നശിപ്പിക്കാന്‍ പി.എസ്.സി; ഉത്തരവിറങ്ങി

Kerala
  •  7 days ago