HOME
DETAILS

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ പീഡന ശ്രമം; കായിക അധ്യാപകന്‍ അറസ്റ്റില്‍

  
November 17, 2024 | 5:17 PM

Attempted molestation of a minor girl Sports teacher arrested

ആലപ്പുഴ: പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ കായിക അധ്യാപകന്‍ പിടിയിലായി. മാന്നാര്‍ കുട്ടംപേരൂര്‍ എസ്എന്‍ സദനം വീട്ടില്‍ എസ് സുരേഷ് കുമാറിനെ( 43)യാണ് പോക്‌സോ വകുപ്പ് പ്രകാരം മാന്നാര്‍ പൊലിസ് അറസ്റ്റ് ചെയ്തത്.സ്കൂളിൽ താല്‍ക്കാലിക കായിക അധ്യാപകനായി ജോലി ചെയ്യുകയായിരുന്നു ഇയാള്‍.

കായിക പരിശീലനം നല്‍കുന്നതിനിടെ സ്‌കൂളില്‍ വെച്ച് അധ്യാപകന്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതി. വിദ്യാര്‍ത്ഥിനി സംഭവം വീട്ടിലറിയിച്ചതിനെ തുടര്‍ന്ന് രക്ഷകര്‍ത്താക്കള്‍ മാന്നാര്‍ പൊലിസില്‍ പരാതി നല്‍ക്കുകയായിരുന്നു. കേസെടുത്തതോടെ സുരേഷ് കുമാര്‍ ഒളിവില്‍ പോയി. ഒരാഴ്ചയായി പലയിടങ്ങളിലായി ഒളിവില്‍ കഴിയുകയായിരുന്നു. മാന്നാര്‍ പൊലിസ് ഇന്‍സ്‌പെക്ടര്‍ എ അനീഷിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടികൂടിയത്.

മാന്നാര്‍ എസ് ഐ അഭിരാം സി എസ്, വനിത എഎസ്‌ഐ സ്വര്‍ണ്ണ രേഖ, സീനിയര്‍ സിവില്‍ പൊലിസ് ഓഫീസര്‍ അജിത്ത് കുമാര്‍, സിവില്‍ പൊലിസ് ഓഫീസര്‍മാരായ ഹരിപ്രസാദ്, വിഷ്ണു എന്നിവര്‍ ചേര്‍ന്നാണ് സുരേഷിനെ അറസ്റ്റ് ചെയ്തത്. പ്രതി ഇത്തരത്തില്‍ മറ്റ് വിദ്യാര്‍ഥികളോടും മോശമായി പെരുമാറിയിട്ടുണ്ടെന്നാണ് അന്വേഷണത്തില്‍ വ്യക്തമായതെന്ന് പൊലിസ് അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയുടെ നിലപാടുകൾ സത്യസന്ധവും സ്ഥിരതയുള്ളതും: അൻവർ ഗർഗാഷ്

uae
  •  3 days ago
No Image

ജപ്തിയെ തുടര്‍ന്ന് വീടൊഴിഞ്ഞ കുടുംബത്തിന് കൈത്താങ്ങായി സ്‌കൂള്‍; വായ്പ തിരിച്ചടച്ച് തുടര്‍നടപടികള്‍ തടഞ്ഞു

Kerala
  •  3 days ago
No Image

മമതക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ അധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവെച്ചു, വിമത നേതാക്കളെ കണ്ടതായി റിപ്പോര്‍ട്ട്

National
  •  3 days ago
No Image

ദുബൈ ലൂപ്പ് ടണൽ ഒന്നാം ഘട്ട ജോലികൾ ആരംഭിച്ചു; യാത്രാ സമയം ഇരുപത് മിനുട്ടിൽ നിന്നും 3 മിനുട്ടായി കുറയും

uae
  •  3 days ago
No Image

ഹെഡ്‌ഫോണ്‍ ധരിച്ച് റെയില്‍പാളത്തിന് സമീപം നടന്ന യുവാവിന് ട്രെയിന്‍ തട്ടി ഗുരുതര പരുക്ക്

Kerala
  •  3 days ago
No Image

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ; പതിനൊന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  3 days ago
No Image

ഒടുവില്‍ ആര്‍. രാജഗോപാലിന് പാസ്‌പോര്‍ട്ട്; സന്തോഷമറിയിച്ച് മുഖ്യമന്ത്രി

Kerala
  •  3 days ago
No Image

കോഴിക്കോട്ട് 19 ഗ്രാം എം.ഡി.എം.എയുമായി രണ്ട് പേര്‍ പിടിയില്‍

Kerala
  •  3 days ago
No Image

ഡല്‍ഹി കലാപ ഗൂഢാലോചന കേസ്: ഉമര്‍ഖാലിദിന്റേയും ഷര്‍ജീല്‍ ഇമാമിന്റേയും ജാമ്യാപേക്ഷ മാറ്റിവെച്ചു

National
  •  3 days ago
No Image

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: ജാമ്യത്തിലിറങ്ങിയ ജിതിന്‍ ഭാസ്‌കറിന് സി.പി.എം,ഡി.വൈ.എഫ്.ഐയുടെ സ്വീകരണം

Kerala
  •  3 days ago