HOME
DETAILS

ആരോഗ്യ വിവരങ്ങൾ ഓൺലൈനിൽ പങ്ക് വെക്കരുത്; ദുബൈ ഹെല്‍ത്ത് അതോറിറ്റി 

  
November 20, 2024 | 1:59 PM

Safeguard Your Health Data Dubai Health Authoritys Warning

വ്യക്തികള്‍ തങ്ങളുടെ ഹെല്‍ത്ത് റെക്കോര്‍ഡുകള്‍ അശ്രദ്ധയോടും അലക്ഷ്യമായും ഓണ്‍ലൈനില്‍ പങ്ക് വെക്കുന്നത് ഒഴിവാക്കണമെന്ന് ദുബൈ ഹെല്‍ത്ത് അതോറിറ്റി (DHA) അറിയിച്ചു.

വ്യക്തികളുടെ ആരോഗ്യ വിവരങ്ങള്‍ സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കായി ദുരുപയോഗം ചെയ്യപ്പെടാന്‍ സാധ്യതയുള്ളതിനാലാണ് ഓണ്‍ലൈനില്‍ ഇവ പങ്ക് വെക്കുന്നതിന് ജാഗ്രത പുലര്‍ത്തണമെന്ന് എമിറേറ്റിലെ നിവാസികളോട് DHA ആവശ്യപ്പെട്ടത്. പൊതു വൈഫൈ നെറ്റ്‌വര്‍ക്കുകള്‍ ഉപയോഗിച്ച് ഓണ്‍ലൈനില്‍ ആരോഗ്യ വിവരങ്ങള്‍ നല്‍കുരുതെന്ന് ചൂണ്ടിക്കാട്ടിയ DHA, ഓണ്‍ലൈന്‍ ഹെല്‍ത്ത് റെക്കോര്‍ഡുകളും, മെഡിക്കല്‍ വിവരങ്ങളും പങ്ക് വെക്കുന്ന സാഹചര്യങ്ങളില്‍ പുലര്‍ത്താവുന്ന സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ചും അറിയിപ്പ് നല്‍കിയിട്ടുണ്ട്.

നിർദേശങ്ങൾ 

ഹെൽത്ത് റെക്കോർഡുകളുമായി ബന്ധപ്പെട്ട അക്കൗണ്ടുകൾ ശക്തമായ പാസ്സ്‌വേർഡുകൾ ഉപയോഗിച്ച് സുരക്ഷിതമാക്കുക. വിവിധ സൈറ്റുകളിൽ ഒരേ പാസ്‌വേഡ് ഉപയോഗിക്കാതിരിക്കുക.

അധിക സുരക്ഷ എന്ന രീതിയിൽ ടു ഫാക്ടർ ഓതെന്റിക്കേഷൻ (2FA) ഉപയോ​ഗിക്കുക.

വിശ്വാസയോഗ്യമല്ലാത്ത വെബ്സൈറ്റുകളിലും മറ്റും ആരോഗ്യ വിവരങ്ങൾ പങ്ക് വെക്കാതിരിക്കുക.

നിങ്ങളുടെ ഹെൽത്ത് അക്കൗണ്ടുകളിൽ സംശയകരമായ ലോഗിൻ, അനധികൃതമായ ഉപയോഗം എന്നിവ നടക്കുന്നില്ലെന്ന് ഉറപ്പാക്കാൻ, അക്കൗണ്ടുകൾ പതിവായി പരിശോധിക്കുക.

മെഡിക്കൽ വിവരങ്ങൾ, സ്വകാര്യ വിവരങ്ങൾ എന്നിവ ആവശ്യപ്പെട്ട് വരുന്ന ഇമെയിൽ, എസ് എം എസ് എന്നിവക്ക് മറുപടി നൽകുന്നതിന് മുൻപ് അവയുടെ അധികാരികത ഉറപ്പ് വരുത്തുക.

Dubai Health Authority emphasizes the importance of keeping personal health information confidential. Refrain from sharing medical records or test results online to prevent potential risks.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്ഥാനാർഥി നിർണയത്തിൽ നേതൃത്വവുമായി തർക്കം; ആർഎസ്എസ് പ്രവർത്തകൻ ജീവനൊടുക്കി

Kerala
  •  4 days ago
No Image

ഇനി മിനുട്ടുകൾക്കുള്ളിൽ വിസ; വിസ ബൈ പ്രൊഫൈൽ പദ്ധതിയുമായി സഊദി

Saudi-arabia
  •  4 days ago
No Image

ഇന്ന് ട്രാഫിക് പിഴകൾ അടച്ചാൽ 50 ശതമാനം കിഴിവെന്ന് പ്രചാരണം; വ്യാജമെന്ന് ദുബൈ ആർടിഎ

uae
  •  4 days ago
No Image

മുഖ്യമന്ത്രിക്കെതിരായ പോസ്റ്റിന് ലൈക്കും കമന്റും; പ്രചാരണത്തിനിടെ സ്ഥാനാര്‍ഥിത്വം തെറിച്ചു, സ്വതന്ത്രനായി മത്സരിക്കും

Kerala
  •  4 days ago
No Image

In-depth Story : ബിഹാറിലെ മുസ്ലിം വോട്ടുകൾക്ക് സംഭവിച്ചതെന്ത്? ഉവൈസി മുസ്ലിം വോട്ട് പിളർത്തിയോ; കണക്കുകൾ പറയുന്നത്

Trending
  •  4 days ago
No Image

തെളിവില്ലെന്ന് പൊലിസ്, തുടക്കം മുതല്‍ അട്ടിമറി ശ്രമം, ഒടുവില്‍ പാലത്തായിലെ ക്രൂരതയ്ക്ക് ശിക്ഷ ജീവപര്യന്തം - കേസിന്റെ നാള്‍വഴികള്‍

Kerala
  •  4 days ago
No Image

പാലത്തായി പീഡനക്കേസില്‍ ബിജെപി നേതാവ് പത്മരാജന് ജീവപര്യന്തം

Kerala
  •  4 days ago
No Image

കോണ്‍ഗ്രസിന് തിരിച്ചടി; പ്രായം കുറഞ്ഞ സ്ഥാനാര്‍ഥി വൈഷ്ണയ്ക്ക് മത്സരിക്കാനാവില്ല, പട്ടികയില്‍ നിന്ന് നീക്കി

Kerala
  •  4 days ago
No Image

എസ്.ഐ.ആര്‍ അട്ടിമറി; അടിയന്തര യോഗം വിളിച്ചു മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ - Suprabhaatham impact

Kerala
  •  4 days ago
No Image

നന്നായി പെരുമാറിയില്ലെങ്കിൽ അധികകാലം നിലനിൽക്കില്ല; യുവ താരത്തിന് സ്പാനിഷ് പരിശീലകന്റെ കർശന മുന്നറിയിപ്പ്

Football
  •  4 days ago