HOME
DETAILS

പരാതി പരിഹാരത്തിന് മന്ത്രിമാർ നേരിട്ടെത്തും; താലൂക്ക് തല അദാലത്ത് ഡിസംബർ, ജനുവരി മാസത്തിൽ 

  
Web Desk
November 22, 2024 | 6:16 AM

Ministers will come directly for grievance redressal

തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട്  പൊതുജനങ്ങളുടെ പരാതി പരിഹാരത്തിന് മന്ത്രിമാർ നേരിട്ടിറങ്ങുന്നു. താലൂക്ക് തലത്തിൽ അദാലത്ത് നടത്താൻ ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു.  ഡിസംബർ, ജനുവരി മാസങ്ങളിലാണ് അദാലത്ത്. 

കലക്ടറേറ്റിലെയും ബന്ധപ്പെട്ട താലൂക്കിലെയും പരാതിയുമായി ബന്ധപ്പെട്ട വകുപ്പിലെയും ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാകും അദാലത്ത്. അദാലത്തുകളുടെ നടത്തിപ്പ്, സംഘാടനം എന്നിവയ്ക്ക് ജില്ലാ കലക്ടറെയും അദാലത്ത് നടത്തുന്നതിനുള്ള വിശദമായ  മാർഗരേഖ പുറപ്പെടുവിക്കാൻ ചീഫ് സെക്രട്ടറിയെയും ചുമതലപ്പെടുത്തി. 

മന്ത്രിസഭയുടെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് 2023 ഏപ്രിൽ, മെയ് മാസങ്ങളിൽ താലൂക്ക് ആസ്ഥാനങ്ങളിൽ 'കരുതലും കൈത്താങ്ങും' എന്ന പേരിൽ മന്ത്രിമാരുടെ നേതൃത്വത്തിൽ പരാതി പരിഹാര അദാലത്ത് നടത്തിയിരുന്നു. 
ഇതിന്റെ തുടർച്ചയായാണ്  മന്ത്രിമാരുടെ നേതൃത്വത്തിൽ സമാനമായ പരിപാടി നടത്താൻ തീരുമാനിച്ചത്. 

 

അദാലത്തിൽ പരിഗണിക്കുന്ന വിഷയങ്ങൾ  

ഭൂമി സംബന്ധമായ വിഷയങ്ങൾ (പോക്കുവരവ്, അതിർത്തി നിർണയം, അനധികൃത നിർമാണം, ഭൂമി കൈയേറ്റം, അതിർത്തിത്തർക്കങ്ങളും വഴി തടസപ്പെടുത്തലും) 

സർട്ടിഫിക്കറ്റുകൾ, ലൈസൻസുകൾ നൽകുന്നതിലെ കാലതാമസം, നിരസിക്കൽ 
കെട്ടിട നിർമാണ ചട്ടങ്ങളുമായി ബന്ധപ്പെട്ടവ (കെട്ടിട നമ്പർ, നികുതി) 

വയോജന സംരക്ഷണം 
പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾക്കുള്ള വിവിധ ആനുകൂല്യങ്ങൾ
 
മത്സ്യബന്ധന തൊഴിലാളികളുമായി ബന്ധപ്പെട്ടവ 
ശാരീരിക, ബുദ്ധി, മാനസിക വെല്ലുവിളി നേരിടുന്നവരുടെ പുനരധിവാസം, ധനസഹായം, പെൻഷൻ, ബന്ധപ്പെട്ട മറ്റ് ആവശ്യങ്ങൾ 

പരിസ്ഥിതി മലിനീകരണം, മാലിന്യ സംസ്‌കരണം 

പൊതു ജലസ്രോതസുകളുടെ സംരക്ഷണവും കുടിവെള്ളവും 

റേഷൻകാർഡ് (എ.പി.എൽ, ബി.പി.എൽ-ചികിത്സാ ആവശ്യങ്ങൾക്ക്) 

കാർഷിക വിളകളുടെ സംഭരണവും വിതരണവും, വിള ഇൻഷുറൻസ്, കാർഷിക മേഖലയുമായി ബന്ധപ്പെട്ട മറ്റ് വിഷയങ്ങൾ 
വളർത്തുമൃഗങ്ങൾക്കുള്ള നഷ്ടപരിഹാരം, സഹായം, മേഖലയുമായി ബന്ധപ്പെട്ട മറ്റ് വിഷയങ്ങൾ 

ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ടവ  

വ്യവസായ സംരംഭങ്ങൾക്കുള്ള അനുമതി 

ആരോഗ്യമേഖലയിലെ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങൾ 

വന്യജീവി ആക്രമണങ്ങളിൽ നിന്നുള്ള സംരക്ഷണം, നഷ്ടപരിഹാരം 

വിവിധ സ്‌കോളർഷിപ്പുകൾ സംബന്ധിച്ചുള്ള പരാതികൾ, അപേക്ഷകൾ 
തണ്ണീർത്തട സംരക്ഷണം 

അപകടകരങ്ങളായ മരങ്ങൾ മുറിച്ചുമാറ്റുന്നത് 

എൻഡോസൾഫാൻ ദുരിതബാധിതരുടെ വിഷയങ്ങൾ 

പ്രകൃതിദുരന്തങ്ങൾക്കുള്ള നഷ്ടപരിഹാരം

 

പരിഗണിക്കാത്തവ

ലൈഫ് മിഷൻ 

ജോലി ആവശ്യപ്പെട്ടുകൊണ്ടുള്ളവ, പി.എസ്.സി സംബന്ധമായ വിഷങ്ങൾ 

വായ്പ എഴുതിത്തള്ളൽ 

പൊലിസ് കേസുകൾ

ഭൂമി സംബന്ധമായ വിഷയങ്ങൾ (പട്ടയങ്ങൾ, തരംമാറ്റം)

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് സഹായത്തിനായുള്ള അപേക്ഷകൾ 

സാമ്പത്തിക സഹായത്തിനുള്ള അപേക്ഷകൾ (ചികിത്സാ സഹായം ഉൾപ്പെടെയുളള) 
ജീവനക്കാര്യം (സർക്കാർ) 

റവന്യു റിക്കവറി  വായ്പ തിരിച്ചടവിനുള്ള സാവകാശവും ഇളവുകളും



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പുനർജനി പദ്ധതി; വിഡി സതീശനെതിരെ സിബിഐ അന്വേഷണത്തിന് ശുപാർശ ചെയ്ത് വിജിലൻസ്; സ്പീക്കറോടും നടപടിയെടുക്കാൻ ആവശ്യപ്പെട്ടു

Kerala
  •  a day ago
No Image

എന്റെ ജീവിതം പോയി, ലഹരി ഇടപാടുകൾ വെളിപ്പെടുത്തും; പുതുപ്പാടിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവതിയുടെ ശബ്ദസന്ദേശം പുറത്ത്

Kerala
  •  a day ago
No Image

യുഡിഎഫിന്റെ ലക്ഷ്യം അധികാരം; പ്രായവിവാദം തള്ളി, സ്ഥാനാർഥി നിർണയത്തിൽ നിലപാട് വ്യക്തമാക്കി രമേശ് ചെന്നിത്തല

Kerala
  •  a day ago
No Image

കെ-ടെറ്റ് നിർബന്ധമാക്കിയ വിധി: പുനഃപരിശോധനാ ഹരജിയുമായി കേരളം സുപ്രിം കോടതിയിൽ

Kerala
  •  a day ago
No Image

യു.എസിന്റെ വെനിസ്വേലന്‍ അധിനിവേശം: രോഷവും ആശങ്കയും പ്രകടിപ്പിച്ച് ലോകരാജ്യങ്ങള്‍

International
  •  a day ago
No Image

മൂവാറ്റുപുഴ കടാതി പള്ളിയിൽ പെരുന്നാളിന് കതിന നിറക്കുന്നതിനിടെ അപകടം; ഒരാൾ മരിച്ചു, ഒരാൾക്ക് പരുക്ക്

Kerala
  •  a day ago
No Image

ആലത്തൂരിൽ വയോധികയെ ലൈംഗികമായി പീഡിപ്പിക്കുകയും പിന്നാലെ വധിക്കാനും ശ്രമിച്ച കേസ്; ബിജെപി പ്രവർത്തകൻ പിടിയിൽ

Kerala
  •  a day ago
No Image

In Depth Story: സൊമാലി ലാൻഡിനെ അംഗീകരിച്ചതിന് പിന്നിൽ ഇസ്റാഈലിന് പല താല്പര്യങ്ങൾ; അതിനു അബ്രഹാം കരാറുമായി ബന്ധം ഉണ്ടോ?

International
  •  a day ago
No Image

ഒരേ ഫോട്ടോ ഉപയോഗിച്ച് രണ്ടിടത്ത് പിഴ; കൊച്ചി പൊലിസിന് പറ്റിയ അബദ്ധം തിരുത്തി, യാത്രക്കാരനോട് ഖേദം പ്രകടിപ്പിച്ചു

Kerala
  •  a day ago
No Image

നിയമസഭ തെരഞ്ഞെടുപ്പ് ഏപ്രില്‍ രണ്ടാം വാരമെന്ന് സൂചന; വിജ്ഞാപനം മാര്‍ച്ചില്‍

Kerala
  •  a day ago