HOME
DETAILS

യു.എസില്‍ ജൂതവിഭാഗത്തിലെ പുതുതലമുറക്കിഷ്ടം ഹമാസിനെ; ഇസ്‌റാഈല്‍ ക്രൂരതയെ വെറുത്തും ഗസ്സയെ ചേര്‍ത്തു പിടിച്ചും ഈ കൗമാരം 

  
Web Desk
November 22, 2024 | 10:40 AM

Jewish Youth Worldwide Especially in the US Express Growing Criticism of Israel and Support for Hamas

ന്യൂയോര്‍ക്ക്: ഇസ്‌റാഈലിന്റെ ക്രൂരതകളെ വെറുക്കുന്ന കാേടിക്കണക്കായ ലോക ജനതയില്‍ ഇവര്‍ കൂടിയുണ്ട്. ജൂത വിഭാഗത്തിലെ ഈ പുതുതലമുറ. അവര്‍ ചേര്‍ത്തു പിടിക്കുന്നതും ഇഷ്ടപ്പെടുന്നതും ഗസ്സയെയാണ്. പിറന്ന മണ്ണിന്റെ മോചനത്തിനായി വീറോടെ പൊരുതുന്ന ഹമാസ് പോരാളികളെയാണ്. 

യു.എസിലെ ജൂതവിഭാഗത്തിനിടയില്‍ നടത്തിയ സര്‍വേയിലാണ് ഇസ്‌റാഈലും നെതന്യാഹുവിനും പ്രഹരമായി റിപ്പോര്‍ട്ട് വന്നിരിക്കുന്നത്. ഇസ്‌റാഈല്‍ സര്‍ക്കാറിന്റെ ഡയസ്പോറ അഫയേഴ്സ് ആന്‍ഡ് കോംബാറ്റിങ് ആന്റിസെമിറ്റിസം മന്ത്രാലയം മൊസൈക് യുണൈറ്റഡുമായി ചേര്‍ന്ന് വിവിധ രാജ്യങ്ങളിലെ ജൂത കൗമാരക്കാര്‍ക്കിടയില്‍ നടത്തിയ സര്‍വേയിലാണ് ഇക്കാര്യം കണ്ടെത്തിയത്. 

മറ്റ് രാജ്യങ്ങളിലെ സമപ്രായക്കാരെ അപേക്ഷിച്ച് അമേരിക്കയിലെ ജൂത കൗമാരക്കാര്‍ ഇസ്‌റാഈലിനെക്കുറിച്ച് വിമര്‍ശനാത്മക വീക്ഷണങ്ങള്‍ പുലര്‍ത്തുന്നുവെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല ഇവര്‍ ഹമാസിനോട് അനുഭാവം പ്രകടിപ്പിക്കുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സര്‍വേ ഫലം അനുസരിച്ച്, അമേരിക്കന്‍ ജൂത കൗമാരക്കാരില്‍ 37 ശതമാനം പേര്‍ ഹമാസിനോട് അനുഭാവം പ്രകടിപ്പിക്കുന്നതായി ഇസ്‌റാഈല്‍ മാധ്യമമായ 'ജറൂസലം പോസ്റ്റ്' റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതില്‍ തന്നെ 14 വയസ്സുള്ളവരില്‍ 60% പേരും ഹമാസിനെ ഇഷ്ടപ്പെടുന്നവരാണ്. അതേസമയം, ആഗോളതലത്തില്‍ ഏഴ് ശതമാനം ജൂത കൗമാരക്കാരാണ് ഹമാസിനോട് അനുഭാവം പുലര്‍ത്തുന്നത്.

ഇസ്‌റാഈല്‍ ഗസ്സയില്‍ നടത്തുന്നത് വംശഹത്യയാണെന്ന് 42% കുട്ടികളും വിശ്വസിക്കുന്നു.അന്താരാഷ്ട്ര തലത്തിലാകട്ടെ ഒമ്പത് ശതമാനം ജൂത കുട്ടികള്‍ ഇക്കാര്യം അടിവരയിടുന്നവരാണ്. വ്യത്യസ്ത സാംസ്‌കാരിക, സാമൂഹിക, വിദ്യാഭ്യാസ സാഹചര്യങ്ങളാല്‍ സ്വാധീനിക്കപ്പെട്ടതാണ് അമേരിക്കന്‍ ജൂത കൗമാരക്കാര്‍ക്കിടയില്‍ ഇസ്‌റാഈലിനോടുള്ള എതിര്‍പ്പ് ഉയരാന്‍ കാരണമെന്ന് പറയുന്ന റിപ്പോര്‍ട്ട് ഈ അവസ്ഥ 'ആശങ്കാജനകമാണെന്നും' ചൂണ്ടിക്കാട്ടുന്നു. ശക്തമായ ജൂതമത വിദ്യാഭ്യാസ പശ്ചാത്തലമുള്ളവരില്‍ പോലും 6% പേര്‍ ഹമാസിനോട് അനുഭാവം പുലര്‍ത്തുന്നുണ്ട്. 


ഏതായാലും ലോകരാജ്യങ്ങളുടെ എതിര്‍പ്പില്‍ നില്‍ക്കക്കള്ളിയില്ലാത്ത അവസ്ഥയിലെത്തിയ നെതന്യാഹുവിനും കൂട്ടര്‍ക്കും ഈ റിപ്പോര്‍ട്ടും ഉറക്കംകെടുത്താനുള്ള ഹേതുവാകുമെന്ന് ഉറപ്പാണ്. അതിന്‍രെ അനരണനങ്ങള്‍ ഏതാണ്ട് കണ്ടു തുടങ്ങിയിരിക്കുന്നു. 

യു.എസിലെ ജൂതകുട്ടികള്‍ക്കിടയില്‍ കാര്യമായ ശ്രദ്ധ ചെലുത്തണമെന്ന് ഇസ്‌റാഈല്‍ പ്രവാസികാര്യ മന്ത്രി അമിച്ചൈ ചിക്ലി ഇതിനകം ആഹ്വാനം ചെയ്തു കഴിഞ്ഞു. ''പ്രവാസലോകത്തെയും ഇസ്‌റാഈലിലെയും ജൂത കൗമാരക്കാര്‍ തമ്മിലുള്ള ബന്ധം ദൃഢമാക്കുന്നത് ഏറെ പ്രധാനമാണ്. മറ്റുരാജ്യങ്ങളിലെ 94% ജൂത കൗമാരക്കാരും ഇസ്രായേലുമായി ബന്ധം പുലര്‍ത്തുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്. എന്നാല്‍, ആഗോളതലത്തില്‍ യഹൂദ യുവാക്കളെ ബോധവല്‍ക്കരിക്കുന്നതും പിന്തുണയ്ക്കുന്നതും തുടരണമെന്നാണ് ഈ കണ്ടെത്തലുകള്‍ കാണിക്കുന്നത്' -അവര്‍ പറയുന്നു.

A new survey reveals a concerning trend among Jewish teens, particularly in the U.S., who show critical views of Israel's actions in Gaza and express support for Hamas. With 37% of American Jewish teens sympathizing with Hamas, the survey highlights a growing divide between Israel and the younger generation of Jews globally. Experts raise alarms about the implications of this shift in attitudes.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എട്ട് റൺസിന്‌ പുറത്തായിട്ടും ചരിത്രനേട്ടം; മുൻ ഇന്ത്യൻ നായകനൊപ്പം ഹിറ്റ്മാൻ

Cricket
  •  a month ago
No Image

ദീപാവലി ആഘോഷത്തിനിടെ വീടിന് തീപിടിച്ചു; ഒരു വയസ്സുകാരൻ ഉൾപ്പെടെ 7 പേർക്ക് പരുക്ക്

National
  •  a month ago
No Image

ഒറ്റ ഗോൾ ചരിത്രത്തിലേക്ക്; ലോക റെക്കോർഡിലേക്ക് നടന്നുകയറി റൊണാൾഡോ

Cricket
  •  a month ago
No Image

റെയ്ഡിന് പിന്നാലെ ബി.ജെ.പി മുന്‍ എം.എല്‍.എയുടെ വീടിനടുത്ത് കത്തിയ വോട്ടര്‍ രേഖകള്‍; കണ്ടെത്തിയത് എസ്.ഐ.ടി റെയ്ഡിനിടെ

National
  •  a month ago
No Image

കടബാധ്യതയെത്തുടർന്ന് ആത്മഹത്യയെന്നു കുറിപ്പ്; ഭാരതപ്പുഴയിലേക്ക് ചാടിയെന്നു പറഞ്ഞ് നാടുവിട്ട യുവാവിനെ ബെംഗളൂരുവിൽ കണ്ടെത്തി

Kerala
  •  a month ago
No Image

വെടിനിര്‍ത്തല്‍ ലംഘിച്ച് നരവേട്ട തുടരുന്ന ഇസ്‌റാഈല്‍; വീടിന്റെ ശേഷിപ്പുകള്‍ തേടി മടങ്ങുന്നവരേയും കൊന്നൊടുക്കുന്നു, ഇതുവരെ കൊല്ലപ്പെട്ടത് 28 പേര്‍

International
  •  a month ago
No Image

വീണ്ടും അത്ഭുത നേട്ടം; എംഎൽഎസിൽ ചരിത്രം കുറിച്ച് മെസി

Football
  •  a month ago
No Image

യുഎഇയിലെ ഇന്നത്തെ സ്വര്‍ണം, വെള്ളി നിരക്ക്; ദിര്‍ഹം - രൂപ വിനിമയ നിരക്കും പരിശോധിക്കാം | UAE Market on October 19

uae
  •  a month ago
No Image

കഴക്കൂട്ടത്തെ ​ഹോസ്റ്റൽ പീഡനം: പ്രതിയെ തമിഴ്നാട്ടിൽ നിന്ന് പിടികൂടി

Kerala
  •  a month ago
No Image

പെണ്‍കുഞ്ഞിനെ പ്രസവിച്ചതിന്റെ പേരില്‍ ഭാര്യയ്ക്ക് ക്രൂരമര്‍ദ്ദനം; കേസെടുത്ത് പൊലിസ്

Kerala
  •  a month ago