HOME
DETAILS

മഹാരാഷ്ട്രയില്‍ കുതിരക്കച്ചവട ഭീതിയില്‍ കോണ്‍ഗ്രസ്; എം.എല്‍.എമാരെ സംരക്ഷിക്കാന്‍ അണിയറ നീക്കങ്ങള്‍

  
November 22, 2024 | 3:16 PM

maharashtra election result congress try to protect MLAs

 

 

മുംബൈ: മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പ് ഫലം കാത്തിരിക്കെ കുതിരക്കച്ചവട ഭീതിയിലാണ് കോണ്‍ഗ്രസ്. നാലുശതമാനം വരെ പോളിങ് ശതമാനം ഉയര്‍ന്നത് സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരം കാണിക്കുന്നതാണെന്നും, അതിനാല്‍ തന്നെ ഇത്തവണ അധികാരം നേടാമെന്നുമുള്ള ആത്മവിശ്വാസത്തിലാണ് കോണ്‍ഗ്രസ് അടങ്ങുന്ന പ്രതിപക്ഷ സഖ്യം. എന്നാല്‍ മുന്‍കാല അനുഭവങ്ങള്‍ കൂട്ടിവായിക്കുമ്പോള്‍ എം.എല്‍.എമാരെ ചാക്കിട്ട് പിടിക്കാന്‍ ബി.ജെ.പി സഖ്യം ഇറങ്ങുമെന്ന ഭീതിയാണ് കോണ്‍ഗ്രസിന്. 

മഹാരാഷ്ട്രയില്‍ ഇതിന് മുമ്പും കോണ്‍ഗ്രസ് എം.എല്‍.എമാര്‍ കൂറുമാറിയ ചരിത്രം തന്നെയാണ് ഇതിന് കാരണം. ഈ പ്രതിസന്ധി തരണം ചെയ്യാന്‍ കോണ്‍ഗ്രസിന്റെ സ്വാധീന മേഖലയായ വിദര്‍ഭയിലെ എം.എല്‍.എമാരെ സുരക്ഷിത സ്ഥലത്തെത്തിക്കാനുള്ള നീക്കത്തിലാണ് പാര്‍ട്ടി. ഇതിനായി പ്രതിപക്ഷ നേതാവ് വിജയ് വടെട്ടിവാറിന് പാര്‍ട്ടി നിര്‍ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്. ഇതുകൂടാതെ സ്വതന്ത്ര സ്ഥാനാര്‍ഥികളുമായി ആശയ വിനിമയം നടത്താനും പാര്‍ട്ടി വടെട്ടിവാറിനെ ചുമതലയേല്‍പ്പിച്ചിട്ടുണ്ട്. വിദര്‍ഭയിലെ 62 സീറ്റുകളില്‍ 35 മുതല്‍ 40 വരെ സീറ്റുകളിലാണ് കോണ്‍ഗ്രസിന് പ്രതീക്ഷയുള്ളത്. 


അതേസമയം തിരഞ്ഞെടുപ്പിന് മുന്‍പ് പുറത്തുവന്ന എക്‌സിറ്റ് പോളുകള്‍ കോണ്‍ഗ്രസ് അടങ്ങുന്ന മഹാവികാസ് അഘാഡിക്ക് ആശാവഹമല്ല. ഭൂരിഭാഗം എക്‌സിറ്റ് പോളുകളും ബിജെപി സഖ്യമായ മഹായുതി സഖ്യം അധികാരം നിലനിര്‍ത്തുമെന്നാണ് പ്രവചിച്ചിട്ടുള്ളത്. ചാണക്യയും ന്യൂസ് എക്‌സും മഹായുതി 150 സീറ്റുകള്‍ കടക്കുമെന്ന് പ്രവചിച്ചിട്ടുണ്ട്. പീപ്പിള്‍സ് പള്‍സ് 175ന് മുകളിലും സീറ്റുകളാണ് ബിജെപി സഖ്യത്തിന് പ്രതീക്ഷിക്കുന്നത്. മഹാവികാസ് അഘാഡി രണ്ടക്കത്തില്‍ ഒതുങ്ങുമെന്നുമാണ് പ്രവചനം.

maharashtra election result congress try to protect MLAs



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മധ്യപ്രദേശിൽ ഏക സിവിൽ കോഡ് നടപ്പാക്കാനൊരുങ്ങി സർക്കാർ; തിങ്കളാഴ്ച നിയമസഭയിൽ അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രി മോഹൻ യാദവ് 

National
  •  6 days ago
No Image

വിഴിഞ്ഞത്ത് വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു; നാലുപേർ നീന്തി രക്ഷപ്പെട്ടു

Kerala
  •  6 days ago
No Image

വിമർശകരുടെ വായടപ്പിച്ച് രോഹിത്തിന്റെ മാസ്സ് തിരിച്ചുവരവ്; ലോർഡ്സിൽ ഇതിഹാസങ്ങളെ മറികടന്ന് 'ഹിറ്റ്മാൻ' ഷോ!

Football
  •  6 days ago
No Image

ഫൈനലിൽ മെസ്സിയെ കാത്തിരിക്കുന്നത് റെക്കോർഡുകളുടെ പൂരം; ഫുട്ബോൾ ചരിത്രം മാറ്റിമറിക്കാൻ അർജന്റീന!

Football
  •  6 days ago
No Image

പോക്സോ കേസിൽ ജാമ്യം: പുറത്തിറങ്ങി വീണ്ടും സമാന കുറ്റകൃത്യം; പ്രതിയെ പൊലിസ് പിടികൂടി

Kerala
  •  6 days ago
No Image

‘മെസ്സിയും എംബാപ്പെയുമല്ല, ഇത് എന്റെ നിമിഷം’; ഫൈനലിന് മുന്നേ അർജന്റീനയ്ക്ക് മുന്നറിയിപ്പുമായി 19-കാരൻ ലാമിൻ യമാൽ

Football
  •  6 days ago
No Image

80% പിഴ ഇളവും തവണ വ്യവസ്ഥയും; കമ്പനികൾക്ക് വൻ ആശ്വാസവുമായി ദുബൈ കസ്റ്റംസ്

uae
  •  6 days ago
No Image

കാർ രഹിത യാത്ര പ്രോത്സാഹിപ്പിക്കാൻ ദുബൈ ആർടിഎ; 25 കമ്മ്യൂണിറ്റികളെ ബന്ധിപ്പിച്ചുള്ള വമ്പൻ പദ്ധതിയ്ക്ക് അം​ഗീകാരം നൽകി

uae
  •  6 days ago
No Image

കെ.എസ്.യു - മുഖ്യമന്ത്രി തർക്കം സമവായത്തിലേക്ക്; കൂടിക്കാഴ്ച നാളെ നടന്നേക്കും

Kerala
  •  6 days ago
No Image

ഇംഗ്ലീഷ് ഫുട്ബോൾ ചരിത്രത്തിൽ ഇനി പുതിയ രാജാവ്; ചരിത്ര റെക്കോർഡുകൾ തൂക്കി ജൂഡ് ബെല്ലിംഗ്ഹാം

Football
  •  6 days ago