HOME
DETAILS

ലോഡ്ജിലെ യുവതിയുടെ കൊലപാതകം; പ്രതി കേരളം വിട്ടത് സുഹൃത്തിന്റെ കാറില്‍

  
November 28, 2024 | 7:40 AM

fazila-murder-kerala-police-hunt-for-murder-suspect-sanoof-bengaluru

കോഴിക്കോട്: എരഞ്ഞിപ്പാലത്തെ ലോഡ്ജിലെ യുവതിയുടെ കൊലപാതക കേസില്‍ പ്രതി അബ്ദുള്‍ സനൂഫ് ഉപയോഗിച്ചത് സുഹൃത്തിന്റെ കാറാണെന്ന് കണ്ടെത്തി. സുഹൃത്തിനെ പൊലിസ് വിശദമായി ചോദ്യം ചെയ്യുകയാണ്. പ്രതിയ്ക്കായി കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ പൊലിസ് പരിശോധന ശക്തമാക്കിയിട്ടുണ്ട്. ഇയാള്‍ ബംഗളുരുവില്‍ ഉണ്ടെന്നാണ് പൊലിസ് നിഗമനം. ഇയാള്‍ക്ക് പാസ് പോര്‍ട്ട് ഇല്ലെന്നാണ് പൊലിസ് പറയുന്നത്. 

സനൂഫിനെ കണ്ടെത്തുന്നതിനായി നടക്കാവ് പൊലിസ് ലുക്കൗട്ട് നോട്ടിസ് പുറത്തിറക്കി. ഇയാള്‍ സഞ്ചരിച്ച കാര്‍ പാലക്കാട് ചക്കാന്തറയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. കാറില്‍ ഉപയോഗിച്ച വസ്ത്രങ്ങളുമുണ്ട്. ലോഡ്ജില്‍ നല്‍കിയ ഫോണ്‍ നമ്പര്‍ വ്യാജമാണെന്ന് ആദ്യഘട്ടത്തില്‍ തന്നെ പൊലിസ് കണ്ടെത്തി. എന്നാല്‍ സനൂഫ് ഉപയോഗിച്ച മറ്റൊരു ഫോണ്‍ നമ്പര്‍ സംബന്ധിച്ച വിവരം സൈബര്‍ സെല്ലിന് ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണിപ്പോള്‍ അന്വേഷണം പുരോഗമിക്കുന്നത്. 

മലപ്പുറം വെട്ടത്തൂര്‍ കാപ്പ് പൊതാക്കല്ല് റോഡിലെ പന്തലാന്‍ വീട്ടില്‍ ഫസീല (33)യെയാണ് കഴിഞ്ഞ ദിവസം ലോഡ്ജ് മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് നടക്കാവ് പൊലിസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം ഇന്നലെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയതോടെ കൊലപാതകമാണെന്ന് കണ്ടെത്തിയത്.

യുവതിയുടെ കഴുത്തില്‍ പാടുകളുണ്ട്. ശ്വാസംമുട്ടിച്ചാണ് കൊലപാതകമെന്നാണ് ഫോറന്‍സിക് സര്‍ജന്‍മാരുടെ പ്രാഥമിക വിലയിരുത്തല്‍. 

സനൂഫും മരിച്ച ഫസീലയും തമ്മില്‍ നേരത്തെ പരിചയമുണ്ട്. സനൂഫിനെതിരേ ഫസീല ഒറ്റപ്പാലത്ത് പീഡനക്കേസ് നല്‍കുകയും ചെയ്തിരുന്നു. കേസില്‍ 89 ദിവസത്തോളം ജയിലില്‍ കിടന്ന ശേഷം സനൂഫ് അടുത്തിടെയാണ് പുറത്തിറങ്ങിയത്. വീണ്ടും ഇരുവരും സുഹൃത്തുക്കളായി തുടരുകയും ഫസീലയുമായി ഞായറാഴ്ച കോഴിക്കോടെത്തി മുറിയെടുക്കുകയുമായിരുന്നു. ഒരു ദിവസത്തേക്കായിരുന്നു മുറിയെടുത്തത്. തിങ്കളാഴ്ച ഇവര്‍ ഇവിടെ തന്നെ താമസിച്ചു. ചൊവ്വാഴ്ച ലോഡ്ജ് ജീവനക്കാരന്‍ എത്തിയപ്പോള്‍ മുറി പുറത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. തുടര്‍ന്ന് ജീവനക്കാര്‍ വാതില്‍ തുറന്നപ്പോള്‍ ഫസീലയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഫസീല കേസ് കൊടുത്തതിലുള്ള വൈരാഗ്യത്തെ തുടര്‍ന്നാകാം കൊലപാതകമെന്നാണ് പൊലിസ് നിഗമനം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഇങ്ങനെ മുന്നോട്ടുപോകാനാവില്ല'; നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ കേന്ദ്രത്തിനെതിരെ സുപ്രിംകോടതി

National
  •  2 days ago
No Image

കോഴിക്കോട് പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി മരിച്ചു

Kerala
  •  2 days ago
No Image

പി.എസ്.സി പരീക്ഷാക്രമക്കേട്: എസ്.ഐ.ടി അന്വേഷണം ഉന്നത ഉദ്യോഗസ്ഥരിലേക്ക്, മൂന്നു പേരുടെ മൊഴി രേഖപ്പെടുത്തി

Kerala
  •  2 days ago
No Image

ടി.വി റേറ്റിങിന് ലാന്‍ഡിങ് പേജ് പരിഗണിക്കില്ല; കേന്ദ്ര വിജ്ഞാപനത്തിനുള്ള സ്റ്റേ നീക്കി ഹൈക്കോടതി

Kerala
  •  2 days ago
No Image

പയ്യന്നൂരില്‍ ചെമ്മീന്‍ ഷെഡ് കത്തിച്ച സംഭവം: അന്വേഷണത്തിന് പ്രത്യേക പൊലിസ് സംഘം

Kerala
  •  2 days ago
No Image

സി.ജെ.പി പ്രതിഷേധം: 'പൊലിസ് നടപടിക്കെതിരെ ഹരജി ലഭിച്ചിട്ടില്ല' പരിഗണിച്ചില്ലെന്ന വാര്‍ത്തകള്‍ നിഷേധിച്ച് സുപ്രിം കോടതി 

National
  •  2 days ago
No Image

ആഭ്യന്തര വകുപ്പിനോട് എന്തെങ്കിലും ശത്രുതയുണ്ടോ?; ഡോ. റാമിന്റെ അറസ്റ്റിലെ വീഴ്ച്ചയില്‍ ഡി.വൈ.എസ്.പിക്കെതിരെ ഹൈക്കോടതി

Kerala
  •  2 days ago
No Image

ചിക്കന്‍ മന്തിയില്‍ മൃഗക്കൊഴുപ്പ്; തിരുരങ്ങാടിയില്‍ മിന്നല്‍ പരിശോധന, ഹോട്ടലുകള്‍ക്കും കാന്റീനുകള്‍ക്കും നോട്ടീസ്

Kerala
  •  2 days ago
No Image

'പോയാലോ നമുക്കൊരു പ്രൊട്ടെസ്റ്റ് ഡേറ്റിന്' ഗെറ്റ് റെഡി വിത്ത് മി'...എന്ത് മനോഹരമാണ് ജെന്‍ സിയുടെ പ്രക്ഷോഭക്കാഴ്ചകള്‍

National
  •  2 days ago
No Image

സഹോദരിമാര്‍ക്ക് പിരിയാന്‍ വയ്യ; ഒടുവില്‍ ഒരാളെ ഭര്‍ത്താവായി സ്വീകരിച്ച് മൂന്ന് പെണ്‍കുട്ടികള്‍

latest
  •  2 days ago