HOME
DETAILS

കളര്‍കോട് അപകടം: ഓവര്‍ലോഡും വണ്ടിയുടെ പഴക്കവും അപകടത്തിന്റെ വ്യാപ്തി കൂട്ടി: ആലപ്പുഴ ആര്‍.ടി.ഒ

  
December 03, 2024 | 7:17 AM

alapuzha-rto-on-kalarkode-accident

ആലപ്പുഴ: ദേശീയപാതയില്‍ ചങ്ങനാശ്ശേരിക്ക് സമീപം കളര്‍കോട് കെ.എസ്.ആര്‍.ടി.സി ബസ്സും കാറും കൂട്ടിയിടിച്ച് അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ മരിച്ച സംഭവത്തില്‍ പ്രതികരണവുമായി ആലപ്പുഴ ആര്‍.ടി.ഒ എ.കെ ദിലു. കാറിലെ ഓവര്‍ലോഡും വണ്ടിയുടെ പഴക്കവും അപകടത്തിന്റെ വ്യാപ്തി കൂട്ടിയെന്ന് ആര്‍.ടി.ഒ വ്യക്തമാക്കി. 

പെട്ടെന്ന് ബ്രേക്കിട്ടപ്പോള്‍ വാഹനം തെന്നിമാറാതെ ചെരിഞ്ഞുപോയി ഇടിക്കുകയായിരുന്നു. വാഹനത്തിലെ ഓവര്‍ലോഡ് കാരണം തെറിച്ചുപോകാതെ ഇടിയുടെ ആഘാതം മുഴുവന്‍ ഉള്ളിലേക്ക് വരുകയും അതാണ് അപകടത്തിന്റെ വ്യാപ്തി കൂട്ടിയതെന്നും ആര്‍ടിഒ പറഞ്ഞു. തെറിച്ചുപോയിരുന്നെങ്കില്‍ ആഘാതം കുറയുമായിരുന്നു. മഴ പെയ്തതും വാഹനം തെന്നിമാറാനുള്ള പ്രധാന കാരണമായി. ഡ്രൈവറുടെ പരിചയക്കുറവും കാരണമായിട്ടുണ്ടാകും. വണ്ടി ആരുടെതാണെന്നും എന്തിനാണ് ഇവര്‍ എടുത്തതെന്നും ഇവരുമായുള്ള ബന്ധവും മറ്റുമുള്ള കാര്യങ്ങളും അന്വേഷിക്കേണ്ടതാണ്.

11 കുട്ടികള്‍ കാറിലുണ്ടായിരുന്നുവെന്നാണ് പറയുന്നത്. ഒരുപക്ഷെ, മടിയിലൊക്കെയായിരിക്കും ഇരുന്നിട്ടുണ്ടാവുക. ഇതിന് പുറമെ 14 വര്‍ഷം പഴക്കമുള്ള വാഹനമാണ്. ആന്റിലോക്ക് ബ്രേക്ക് സംവിധാനം ഇല്ലാത്ത വാഹനമായിരുന്നുവെന്നും അതുണ്ടായിരുന്നുവെങ്കില്‍ അപകടത്തിന്റെ തീവ്രത കുറയ്ക്കാമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. 

വാഹനത്തില്‍ എയര്‍ബാഗ് സംവിധാനം ഇല്ലായിരുന്നു. വാഹനമോടിച്ചയാള്‍ക്ക് പരിചയക്കുറവുണ്ടാവും. എങ്ങനെ കുട്ടികള്‍ക്ക് ഈ വാഹനം കിട്ടിയെന്ന് അന്വേഷിക്കുമെന്നും ആര്‍.ടി.ഒ അറിയിച്ചു. 

വണ്ടിയോടിച്ച വിദ്യാര്‍ത്ഥി പറയുന്നത് എന്തോ കണ്ട് വണ്ടി വെട്ടിച്ചെന്നാണ്. എന്നാല്‍, അത്തരമൊരു കാര്യം വ്യക്തമായിട്ടില്ല. റോഡില്‍ ആളുണ്ടായിരുന്നുവെന്ന് തോന്നിയപ്പോള്‍ വലത്തോട്ട് വെട്ടിതിരിക്കുകയായിരുന്നുവെന്നാണ് വിദ്യാര്‍ത്ഥി പറയുന്നത്. ഇക്കാര്യം പരിശോധിക്കും. മറ്റൊരു വാഹനത്തെ ഓവര്‍ടേക്ക് ചെയ്ത് വന്നാലും ഇടത്തേക്ക് നീങ്ങാനുള്ള സമയം ഉണ്ടായിരുന്നു.  റോഡില്‍ വെളിച്ചത്തിന്റെ പ്രശ്‌നവും ഉണ്ടായിരുന്നു.

മഴ നിന്നാലും മരത്തില്‍ നിന്ന് വെള്ളം വീഴുന്നുണ്ടായിരുന്നു. അതിനാല്‍ അവിടെ ജലപാളികള്‍ ഉണ്ടായിരിക്കാനും സാധ്യതയുണ്ട്. ഇതും അപകടത്തിന് കാരണമായിട്ടുണ്ടാകാമെന്നും ആര്‍ടിഒ പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ത്രിശങ്കു'വിൽ ജലവിമാനം'; വ്യോമയാന മന്ത്രാലയത്തിന്റെ അന്തിമ അനുമതി ലഭിക്കാത്തതിനാൽ സർവിസ് അനിശ്ചിതത്വത്തിൽ

tourism
  •  13 hours ago
No Image

കേന്ദ്രത്തിന്റെ കഞ്ഞിയില്‍ ഇനിയും 'പാറ്റ' വീഴും; കര്‍ഷ പ്രതിഷേധം മുതല്‍ ലേബര്‍ കോഡ് വരെ, മോദി സര്‍ക്കാറിനെ കാത്തിരിക്കുന്നത് ബഹുമുഖ പ്രതിസന്ധികള്‍

National
  •  13 hours ago
No Image

അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് വീണ്ടും മരണം: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

Kerala
  •  13 hours ago
No Image

6 വര്‍ഷം, 68,000 കേസുകള്‍; കാണാതായവരുടെ എണ്ണത്തില്‍ വര്‍ധനവ്‌

latest
  •  13 hours ago
No Image

ആക്രമണ- പ്രത്യാക്രമണങ്ങളില്ലാത്ത രണ്ടാം നാള്‍; ഇറാനുമായി ചര്‍ച്ചക്കൊരുങ്ങുന്നതായി യു.എസ്, സമാധാന പ്രതീക്ഷയില്‍ പശ്ചിമേഷ്യ

International
  •  13 hours ago
No Image

എംഎസ്എഫ് സംസ്ഥാന അധ്യക്ഷ സ്ഥാനത്തുനിന്ന് പി.കെ നവാസ് എം.എല്‍.എ പടിയിറങ്ങി; ഭാരവാഹി തിരഞ്ഞെടുപ്പ് മാറ്റി വച്ചു

Kerala
  •  14 hours ago
No Image

അൽ ഐനിൽ ആദ്യ ഈന്തപ്പഴം ഫെസ്റ്റിവൽ തുടങ്ങി; 50 ലക്ഷം ദിർഹത്തിലേറെ സമ്മാനങ്ങളുമായി ഈന്തപ്പഴ മേള

uae
  •  14 hours ago
No Image

കോമൺവെൽത്ത് ഗെയിംസിലെ ഇന്ത്യയുടെ ആദ്യ സ്വർണം, മീരാഭായ് ചാനുവിനിത് മൂന്നാം സ്വർണം 

International
  •  14 hours ago
No Image

  'സൈക്കിള്‍ തിരികെ നല്‍കിയാല്‍ അഞ്ച് ലക്ഷവും ജോലിയും': പ്രകാശന്‍ ചേട്ടന്റെ സൈക്കിള്‍ അടിച്ചുകൊണ്ട് പോയ കള്ളന് വന്‍ ഓഫറുമായി ബോബി ചെമ്മണ്ണൂര്‍

Kerala
  •  14 hours ago
No Image

ശബരിമല മില്‍മ നെയ്യ് ഇടപാടില്‍ വന്‍ ക്രമക്കേട്: ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്, ആക്ഷേപമായി ടെന്‍ഡര്‍ വെട്ടിപ്പും വ്യാജ രേഖകളും

Kerala
  •  14 hours ago