HOME
DETAILS

രൂപയുടെ മൂല്യത്തകർച്ച: കൂടുതൽ പണം നാട്ടിലേക്കയച്ച് പ്രവാസികൾ

  
സുനി അൽഹാദി
December 08, 2024 | 3:33 AM

Depreciation of rupee Expatriates send more money back home

കൊച്ചി:രൂപയുടെ മൂല്യം ഇടിയുന്ന പശ്ചാത്തലത്തിൽ കൂടുതൽ പണം നാട്ടിലേക്ക് അയച്ച് വരുമാനം കൂട്ടി പ്രവാസികൾ. വീട് പണിയുന്നവർ, സ്ഥലം വാങ്ങുന്നവർ, സമ്പാദ്യം വർധിപ്പിക്കുന്നവരൊക്കെ കടം വാങ്ങിയും പണം അയക്കുകയാണ്. രൂപയ്ക്കെതിരേ ഗൾഫ് കറൻസികളുടെ കുതിപ്പാണ് വൻ തോതിൽ നാട്ടിലേക്ക് പണം അയയ്ക്കാൻ കാരണം. ശനിയാഴ്ച ഡോളറുമായുള്ള രൂപയുടെ വിനിമയ മൂല്യം 84 രൂപ  67 പൈസയായിരുന്നു.

ബുധനാഴ്ച ഇത്  84 രൂപ 74 പൈസയായി ഇടിഞ്ഞെങ്കിലും നേരിയ മുന്നേറ്റം മാത്രമാണ് രൂപ നടത്തുന്നത്. പുതുവർഷത്തിനുമുമ്പ് രൂപയുടെ വിനിമയനിരക്ക് ഇനിയും ഇടിയുമെന്നാണ് വിദഗ്ധർ പറയുന്നത്. ഒരു യു.എ.ഇ ദിർഹത്തിന് 23 രൂപ 5 പൈസ നിലയിലായിരുന്നു വെള്ളിയാഴ്ചത്തെ നിരക്ക്. ആയിരം ദിർഹം നാട്ടിലേക്ക് അയച്ചാൽ 23,000 രൂപയ്ക്ക് മുകളിൽ കിട്ടും.

ഒമാൻ, ബഹ്റൈൻ, ഖത്തർ, സഊദി തുടങ്ങി ഗൾഫ്  കറൻസികൾക്കൊക്കെ മൂല്യം ഉയർന്നുനിൽക്കുന്നത് പ്രവാസികൾ പരമാവധി പ്രയോജനപ്പെടുത്തുകയാണ്. മാസാവസാനം മുതൽ  ഗൾഫ് നാടുകളിൽ ശമ്പളം നൽകിത്തുടങ്ങുന്നതിനാൽ പരമാവധി പണം നാട്ടിലേക്ക് അയക്കുകയാണ് പ്രവാസികൾ. പണം അയക്കുമ്പോൾ മറ്റ് ഫീസുകൾ ഈടാക്കാതെ എക്സ്ചേഞ്ചുകളും പ്രോത്സാഹനമേകുന്നുണ്ട്.  അതിനിടെ  പ്രവാസികളെ ആകർഷിക്കാൻ പദ്ധതി ആവിഷ്ക്കരിച്ച് റിസർവ് ബാങ്കും രംഗത്തുണ്ട്. 

എൻ.ആർ.ഐകളുടെ വിദേശ കറൻസി നിക്ഷേപത്തിന്മേലുള്ള പലിശനിരക്ക് റിസർവ് ബാങ്ക് വർധിപ്പിച്ചു. 2025 മാർച്ചുവരെ ഇതിന്റെ ആനുകൂല്യം ലഭിക്കും. രൂപയുടെ മൂല്യം ഇടിയുന്ന പശ്ചാത്തലത്തിൽ രാജ്യത്തേയ്ക്കുള്ള വിദേശ കറൻസി നിക്ഷേപം കൂടുതൽ ആകർഷകമാക്കാൻ ലക്ഷ്യമിട്ടാണ് ആർ.ബി.ഐ നടപടി.വരും ദിവസങ്ങളിലും ഗൾഫ് നാടുകളിൽ നിന്ന് ഇന്ത്യയിലേക്ക് പണം ഒഴുകുമെന്നാണ് സൂചന.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്ത്രീ വേഷം ധരിച്ച് വീഡിയോ ചിത്രീകരിച്ചു; കുവൈത്തിൽ ഇന്ത്യൻ പൗരനും സുഹൃത്തുക്കളും പിടിയിൽ

Kuwait
  •  4 days ago
No Image

സർക്കാർ മേഖലയിൽ സ്കൂൾ വേണമെന്ന് ആരും ആവശ്യപ്പെട്ടിട്ടില്ല, ആർക്കും അനുവദിച്ചിട്ടുമില്ല: വി ശിവൻകുട്ടി

Kerala
  •  4 days ago
No Image

വെനിസ്വേലയുടെ പരമാധികാരത്തിന് മേൽ അമേരിക്കയുടെ കടന്നുകയറ്റം; ആക്രമണത്തെ അപലപിച്ച് റഷ്യയും ബ്രസീലും; ബ്രസീൽ അതിർത്തികൾ അടച്ചു

International
  •  4 days ago
No Image

കോഹ്‌ലിക്കൊപ്പം ലോകത്തിൽ മൂന്നാമൻ; 39ാം വയസ്സിൽ ചരിത്രം തിരുത്തി വാർണർ

Cricket
  •  4 days ago
No Image

കരുളായിയിൽ 17-കാരിയെ കാണാനില്ലെന്ന് പരാതി; പൊലിസ് അന്വേഷണം ആരംഭിച്ചു

Kerala
  •  4 days ago
No Image

'25,000 രൂപയ്ക്ക് ബിഹാറി പെൺകുട്ടികളെ കിട്ടും'; വിവാദ പ്രസ്താവനയുമായി ബിജെപി മന്ത്രിയുടെ ഭർത്താവ്, പ്രതിഷേധം ശക്തം

National
  •  4 days ago
No Image

ടി-20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ നിന്നും അവനെ ഒഴിവാക്കിയത് എന്തിനാണ്? ചോദ്യവുമായി മുൻ താരം

Cricket
  •  4 days ago
No Image

ആറുവയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്തു കൊലപ്പെടുത്തി; പ്രതികളെ വെടിവെച്ച് വീഴ്ത്തി പൊലിസ് 

National
  •  4 days ago
No Image

മഡുറോയെ ബന്ദിയാക്കിയതിൽ പ്രതിഷേധം; സമാധാന നൊബേൽ മോഹിക്കുന്ന ആൾപിടിയന്മാർ'; ട്രംപിനെ പരിഹസിച്ച് മന്ത്രി വി. ശിവൻകുട്ടി

Kerala
  •  4 days ago
No Image

കളിക്കളത്തിൽ ആ താരം കോഹ്‌ലിയെ പോലെയാണ്: ഇർഫാൻ പത്താൻ

Cricket
  •  4 days ago