HOME
DETAILS

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

  
December 11, 2024 | 4:22 PM

Thottada ITI conflict KSU study strike tomorrow in Kannur district

 


കണ്ണൂര്‍: തോട്ടട ഐ.ടി.ഐ സംഘര്‍ഷത്തില്‍ പ്രതിഷേധിച്ച് കണ്ണൂര്‍ ജില്ലയില്‍ നാളെ കെ.എസ്.യു പഠിപ്പ് മുടക്ക്. സംസ്ഥാന വ്യാപക പ്രതിഷേധത്തിനും ആഹ്വാനമുണ്ട്. കാമ്പസിനകത്ത് കെ.എസ്.യു യൂണിറ്റ് രൂപീകരിച്ചതിന് പിന്നാലെയുണ്ടായ എസ്.എഫ്.ഐ ആക്രമണത്തില്‍ പ്രതിഷേധിച്ചാണ് പഠിപ്പ് മുടക്ക്. 

34 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കണ്ണൂര്‍ തോട്ടട ഐ.ടി.ഐയില്‍ കെ.എസ്.യു യൂണിറ്റ് രൂപീകരിച്ചത്. ഇതേതുടര്‍ന്ന് സ്ഥാപിച്ച കൊടിമരം എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ പിഴുതുമാറ്റിയെന്നാണ് കെ.എസ്.യു ആരോപണം. സംഭവത്തില്‍ കെ.എസ്.യു ജില്ല പ്രസിഡന്റ് അതുലും, സംസ്ഥാന നേതാവായ ഫര്‍ഹാന്‍ മുണ്ടേരിയുമടക്കമുള്ള നേതാക്കള്‍ പ്രിന്‍സിപ്പലിനെ കണ്ട് പരാതി നല്‍കാന്‍ കോളജ് കാമ്പസിലെത്തിയിരുന്നു. തുടര്‍ന്ന് ഇവര്‍ കാമ്പസിനകത്ത് കൊടിമരം പുനസ്ഥാപിക്കുകയും, പ്രിന്‍സിപ്പലിനോട് സംസാരിക്കാന്‍ അവസരമൊരുക്കണമെന്ന് പൊലിസിനോട് ആവശ്യപ്പെടുകയും ചെയ്തു. 

എന്നാല്‍ പോകുംവഴി എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഇവരെ തടയുകയും, പ്രവര്‍ത്തകര്‍ തമ്മില്‍ വാക്കേറ്റവുമുണ്ടായി. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ നിരവധി വിദ്യാര്‍ഥികള്‍ക്ക് ക്രൂര മര്‍ദ്ദനമേറ്റതായാണ് പരാതി. നിലവില്‍ കോളജ് അനിശ്ചിതകാലത്തേക്ക് അടച്ചു. വെള്ളിയാഴ്ച്ച സര്‍വകക്ഷി യോഗം വിളിക്കുമെന്ന് പൊലിസ് അറിയിച്ചു. 

Thottada ITI conflict KSU study strike tomorrow in Kannur district



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിടാതെ മഴ; ഇന്ന് അഞ്ച് ജില്ലകളില്‍ മുന്നറിയിപ്പ്; ശക്തമായ കാറ്റിനും സാധ്യത 

Kerala
  •  18 days ago
No Image

ലോകകപ്പ് ചരിത്രം തിരുത്തി സ്പെയിൻ; 36 വർഷത്തെ ഇറ്റാലിയൻ റെക്കോർഡ് തകർത്ത് സ്പാനിഷ് പടയോട്ടം!

Football
  •  19 days ago
No Image

റെക്കോർഡുകൾ കീഴടക്കി, പക്ഷേ വിശ്വ കിരീടം നേടിയില്ല; കണ്ണീരണിഞ്ഞ് റൊണോ മടങ്ങുന്നു

Football
  •  19 days ago
No Image

പറങ്കിപ്പടയെ പറപ്പിച്ച് സ്പാനിഷ് അര്‍മാഡ, ക്രിസ്റ്റ്യാനോയ്ക്ക് ഗോളില്ല: രക്ഷകനായി മെറിനോ

Football
  •  19 days ago
No Image

എ.ഐ നിക്ഷേപം കൂട്ടാൻ മൈക്രോസോഫ്റ്റ്; 4,800 ജീവനക്കാരെ പിരിച്ചുവിടുന്നു

International
  •  19 days ago
No Image

നീരവ് മോദിയെ ഇന്ത്യയിലെത്തിക്കും; കൈമാറ്റത്തിനെതിരായ അവസാന അപ്പീലും യൂറോപ്യൻ കോടതി തള്ളി

National
  •  19 days ago
No Image

കേരള പിഎസ്‌സി അംഗങ്ങൾക്ക് ആഡംബര ജീവിതം; ഖജനാവിന് പ്രതിമാസം ലക്ഷങ്ങളുടെ ബാധ്യത, യുപിഎസ്‌സിയെക്കാൾ വലിയ 'ധൂർത്ത്'

Kerala
  •  19 days ago
No Image

ആരാണ് ബജ്‌രംഗ് ബാഗ്ര? രാമക്ഷേത്ര ട്രസ്റ്റ് തലപ്പത്തേക്ക്‌ വി.എച്ച്.പി അന്താരാഷ്ട്ര ജനറല്‍ സെക്രട്ടറി എത്തിയേക്കും

National
  •  19 days ago
No Image

വിഷം അകത്തുചെന്ന് ചികിത്സയിലായിരുന്ന 18-കാരി മരിച്ചു; കാസർകോട് ടൗൺ പൊലിസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു

Kerala
  •  19 days ago
No Image

രണ്ട് വർഷത്തിനിടെ കിഡ്നി രോഗം ബാധിച്ചത് 18 സ്ത്രീകൾക്ക്: അടങ്ങിയിരിക്കുന്നത് മാരക അളവിൽ മെർക്കുറി; ചർമം വെളുപ്പിക്കാനുള്ള മൂന്ന് ക്രീമുകൾക്ക് നിരോധനം

National
  •  19 days ago