തിരൂര്‍ മുനിസിപ്പാലിറ്റി കൗണ്‍സിലര്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക അവാര്‍ഡ്
തിരൂര്‍: മുഹമ്മദ് മൂപ്പന്‍ എന്ന നാട്ടിന്‍പുറത്തുകാരനായ കര്‍ഷകനായ ജനപ്രതിനിധിയിലൂടെ തിരൂരിന് ലഭിച്ചതു കേന്ദ്രസര്‍ക്കാറിന്റെ ബഹുമതി. മുസ്‌ലിംലീഗ് പ്രതിനിധിയായി വിജയിച്ച നഗരസഭ ഏഴാം വാര്‍ഡ് കൗണ്‍സിലര്‍ മുഹമ്മദ് മൂപ്പനാണു കേന്ദ്രസര്‍ക്കാരിന്റെ പ്ലാന്റ് ജിനോ സേവ്യര്‍ ഫാര്‍മര്‍ അവാര്‍ഡിന് അര്‍ഹനായത്.
പൊതുപ്രവര്‍ത്തനത്തിനൊപ്പം കാര്‍ഷിക മേഖലയില്‍ സജീവമായ മൂപ്പനു ലഭിച്ച മികച്ച കര്‍ഷകനുള്ള അവാര്‍ഡ് തിരൂരിന്റെ കൂടി അഭിമാനമായി. മുഹമ്മദ് മൂപ്പന്റെ പഠനങ്ങള്‍ക്കു കേന്ദ്രസര്‍ക്കാര്‍ നല്‍കിയ കര്‍ഷക പുരസ്‌കാരം കേന്ദ്ര കൃഷി മന്ത്രി രാധാ മാധവ് സിങ് ഡല്‍ഹിയില്‍ വെച്ചു കൈമാറി. കാര്‍ഷിക മേഖലയില്‍ നിരവധി പഠനങ്ങളാണു മുഹമ്മദ് മൂപ്പന്‍ നടത്തിയിട്ടുള്ളത്. വിവിധയിനം കാര്‍ഷിക വിളകളെ സംരക്ഷിച്ചു നിര്‍ത്തുന്ന രീതികളെ കുറിച്ചുള്ള പഠനത്തിനാണു കേന്ദ്രം പ്ലാന്റ് ജിനോ സേവ്യര്‍ ഫാര്‍മര്‍ അവാര്‍ഡ് നല്‍കി അദ്ദേഹത്തെ ആദരിച്ചത്. വെറ്റില വര്‍ഗ കൃഷിയുടെയും പച്ചക്കറിയുടേയും ഇനങ്ങളുടെ താരതമ്യ പഠനവും പരമ്പരാഗത കൃഷി രീതികളുമാണു മൂപ്പന്‍ പഠനം നടത്തിയത്. 2011-2012ലായിരുന്നു അവാര്‍ഡിനായി അപേക്ഷ സമര്‍പ്പിച്ചിരുന്നത്. 2012-13ല്‍ അവാര്‍ഡിന് അദ്ദേഹം അര്‍ഹനാവുകയും ചെയ്തു.
കാര്‍ഷിക മേഖലയിലെ ശാസ്ത്രജ്ഞര്‍ക്കും കൃഷിക്കാര്‍ക്കും കേന്ദ്ര സര്‍ക്കാര്‍ അഞ്ചു വര്‍ഷത്തിലൊരിക്കല്‍ നല്‍കി വരുന്ന അവാര്‍ഡാണ് പ്ലാന്റ് ജിനോ സേവ്യര്‍ ഫാര്‍മര്‍. ഒന്നര ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവുമടങ്ങുന്നതാണ് അവാര്‍ഡ്. കേരളത്തില്‍ നിന്ന് ഏഴു പേരടക്കം 14 പേര്‍ക്കാണ് ഇത്തവണ കേന്ദ്രസര്‍ക്കാര്‍ അവാര്‍ഡ് നല്‍കിയത്.
ഫറൂഖ് കോളജില്‍ നിന്ന് 1972ല്‍ കെമിസ്ട്രിയില്‍ ബിരുദം നേടിയിട്ടുണ്ട്. പരേതനായ ചെമ്പ്ര എം. ബാവു മൂപ്പന്റെ മകനാണ്. ഫാത്തിമയാണ് മാതാവ്. ഭാര്യ: കദീജ. നഹീം, ഷീബ, ഷീജ മക്കളാണ്. തിരൂര്‍ കോക്കനട്ട് പ്രൊഡ്യൂസേഴ്‌സ് കമ്പനി ഡയറക്ടര്‍, തിരൂര്‍ നാളികേര ഉത്പാദക ഫെഡറേഷന്‍ പ്രസിഡന്റ്, സ്വതന്ത്ര കര്‍ഷക സംഘം മുനിസിപ്പല്‍ ജനറല്‍ സെക്രട്ടറി തുടങ്ങിയ ഒട്ടേറ സ്ഥാനമാനങ്ങളും അദ്ദേഹം വഹിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."