HOME
DETAILS

അംബേദ്‌കർക്കെതിരായ വിവാദ പരാമർശം; അമിത് ഷാക്കെതിരെ അവകാശലംഘന നോട്ടീസ്

  
Web Desk
December 18, 2024 | 11:57 AM

Controversial Remark Against Ambedkar Notice Issued Against Amit Shah

ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കെതിരെ അവകാശലംഘന നോട്ടീസ്. ചൊവ്വാഴ്ച‌ പാർലമെന്റിൽ ഭരണഘടനാ ശിൽപിയായ ബി. ആർ അംബേദ്‌കർക്കെതിരായ പരാമർശത്തിൽ ടിഎംസി എംപി ഡെറിക് ഒബ്രിയാൻ ആണ് നോട്ടീസ് നൽകിയത്. അമിത് ഷായുടെ പ്രസ്താവന അംബേദ്‌കറെ അപമാനിക്കുന്നതും സഭയുടെ അന്തസിനെ ഇടിക്കുന്നതുമാണെന്ന് പറഞ്ഞ ഒബ്രിയാൻ പാർലമെൻ്റ് ചട്ടങ്ങൾക്ക് വിരുദ്ധമായ പ്രസ്താവന നടത്തിയ അമിത് ഷാക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു.

'ഇന്ത്യൻ ഭരണഘടനയുടെ 75 വർഷത്തെ മഹത്തായ യാത്ര' എന്ന ചർച്ചക്ക് പാർലമെൻ്റിൽ മറുപടി നൽകുമ്പോഴായിരുന്നു അമിത് ഷായുടെ വിവാദ പരാമർശം. അംബേദ്‌കറുടെ പേര് പറയുന്നത് കോൺഗ്രസിനിപ്പോൾ ഫാഷനായെന്നും കോൺഗ്രസ് ഭരണഘടനയെ ഒരു കുടുംബത്തിന്റെ സ്വകാര്യ സ്വത്തായി കണക്കാക്കുകയും അധികാരത്തിൽ തുടരാൻ അത് ഭേദഗതി വരുത്തുകയും ചെയ്തെന്നും ഷാ കുറ്റപ്പെടുത്തിയിരുന്നു.

"അംബേദ്‌കർ, അംബേദ്കർ, അംബേദ്‌കർ, അംബേദ്‌കർ, അംബേദ്‌കർ, അംബേദ്‌കർ എന്ന് പറയുന്നത് ഒരു ഫാഷനായി മാറിയിരിക്കുന്നു. ഇത്രയും തവണ ദൈവനാമം ചൊല്ലിയിരുന്നെങ്കിൽ അവർക്ക് സ്വർഗത്തിൽ പോകാമായിരുന്നു"-എന്നായിരുന്നു അമിത് ഷായുടെ പരാമർശം.

അംബേദ്കറെ അപമാനിച്ച അമിത് ഷാ മാപ്പ് പറയണമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ചൊവ്വാഴ്‌ച ആവശ്യപ്പെട്ടിരുന്നു. ആർഎസ്എസ് ആഗ്രഹിച്ചത് ആദ്യം മുതൽ ഇന്ത്യൻ ഭരണഘടനക്ക് പകരം മനുസ്‌മൃതി നടപ്പാക്കാനാണ്. ആഭ്യന്തര മന്ത്രിയുടെ അംബേദ്‌കർ അധിക്ഷേപ പരാമർശം ബിജെപിയും ആർഎസ്എസും ത്രിവർണ പതാകക്ക് എതിരാണെന്ന് ഒരിക്കൽ കൂടി തെളിയിക്കുന്നതാണെന്ന് ഖാർഗെ പറഞ്ഞിരുന്നു. മനുസ്മൃ‌തിയിൽ വിശ്വസിക്കുന്നവർക്ക് തീർച്ചയായും അംബേദ്കറുമായി പ്രശ്നമുണ്ടാകുമെന്ന് പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി എക്‌സിൽ കുറിച്ചു.

I couldn't find more information on this topic. You may want to try a search engine for the latest updates on the controversy surrounding Amit Shah's remark about Ambedkar.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സാങ്കേതിക തകരാര്‍; തമിഴ്‌നാട് ദേശീയപാതയില്‍ പരിശീലന വിമാനം ദേശീയപാതയിലിറക്കി, ഗതാഗതം സ്തംഭിച്ചു

National
  •  14 days ago
No Image

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലർട്; മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം

Kerala
  •  14 days ago
No Image

ശബരിമല സ്വര്‍ണക്കൊള്ള കേസ്: മുന്‍ തിരുവാഭരണം കമ്മിഷണര്‍ ജയശ്രീയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി, അറസ്റ്റ് ചെയ്‌തേക്കും

Kerala
  •  14 days ago
No Image

ഗാർഹിക തൊഴിലാളികൾക്ക് ആശ്വാസ വാർത്ത: പൊതുമാപ്പ് പദ്ധതി നീട്ടി സഊദി അറേബ്യ

Saudi-arabia
  •  14 days ago
No Image

ഒരു വാട്സ്ആപ്പ് കോൾ പോലും അപകടമാകാം; ഹാക്കിംഗ് ഭീഷണിയിൽ നിന്ന് രക്ഷനേടാൻ നിർദ്ദേശങ്ങളുമായി യുഎഇ സൈബർ കൗൺസിൽ

uae
  •  14 days ago
No Image

ഡല്‍ഹിയില്‍ വീണ്ടും സ്‌ഫോടനശബ്ദമെന്ന്; പൊലിസെത്തി പരിശോധിച്ചപ്പോള്‍ ബസിന്റെ ടയര്‍ പൊട്ടിയത് 

National
  •  14 days ago
No Image

യാത്രക്കാരുടെ ശ്രദ്ധക്ക്: പവർ ബാങ്കിനും ഇ-സിഗരറ്റിനും പുതിയ നിർദേശങ്ങൾ പുറപ്പെടുവിച്ച് ഒമാൻ എയർ

oman
  •  14 days ago
No Image

എസ്.ഐ.ആര്‍ നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍, സുപ്രിംകോടതിയെ സമീപിച്ചുകൂടെയെന്ന് ഹൈക്കോടതി

Kerala
  •  14 days ago
No Image

കന്നഡ സൂപ്പർസ്റ്റാർ ഉപേന്ദ്രയുടെ ഫോൺ ഹാക്ക് ചെയ്ത് വാട്സാപ്പ് തട്ടിപ്പ്; പ്രതി പിടിയിൽ

crime
  •  14 days ago
No Image

തുർക്കി സൈനിക വിമാന ദുരന്തം; അനുശോചനം രേഖപ്പെടുത്തി സഊദി അറേബ്യ

Saudi-arabia
  •  14 days ago