HOME
DETAILS
MAL
ദീപക് വധക്കേസ്: വിസ്താരം 5ന്
backup
September 02 2016 | 01:09 AM
തൃശൂര്‍: ജനതാദള്‍ (യു) നാട്ടിക നിയോജകമണ്ഡലം പ്രസിഡന്റായിരുന്ന പി.ജി ദീപക് വധക്കേസില്‍ മൂന്ന് മുതല്‍ 20 വരെയുള്ള സാക്ഷികളുടെ വിസ്താരം അഞ്ചിന് നടക്കും. ദീപക്കിന്റെ സഹോദരന്മാരായ പി.ജി. സൂരജ്, പി.ജി. നീരജ് എന്നിവരടക്കമുള്ള സാക്ഷികളെ ജില്ലാ അതിവേഗ കോടതി (ഒന്ന്) ജഡ്ജി നിക്സണ് എം. ജോസഫിന് മുമ്പാകെയാണ് വിസ്തരിക്കുക. പ്രോസിക്യൂഷന് ഭാഗത്തുനിന്നുള്ള കേസിലെ രണ്ടാം സാക്ഷി സ്റ്റാലിന്റെ ക്രോസ് വിസ്താരം ബുധനാഴ്ച പൂര്‍ത്തിയായി. ദീപക്കിനെ ആക്രമിക്കുന്നതിനിടെ സ്റ്റാലിന് പരുക്കേറ്റിരുന്നു. കേസിലെ പ്രതികളെയും കൊലയ്ക്ക് ഉപയോഗിച്ച ആയുധങ്ങളും സ്റ്റാലിന് കോടതിയില്‍ തിരിച്ചറിഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."