
കേരളത്തെ ഞെട്ടിച്ച ഇരട്ടക്കൊല; ആറ് വര്‍ഷത്തോളം നീണ്ട നിയമപോരാട്ടം, പെരിയ കേസിന്റെ നാള്‍വഴികള്‍

കാഞ്ഞങ്ങാട്: സംസ്ഥാന രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ പെരിയ ഇരട്ടക്കൊലപാതകക്കേസില്‍ വിധി പ്രസ്താവിച്ചിരിക്കുന്നത് ആറുവര്‍ഷത്തോളം നീണ്ട നിയമയുദ്ധങ്ങള്‍ക്കൊടുവില്‍. സി.പി.എം കൊലയാളിസംഘം ആസൂത്രണം ചെയ്ത് നടപ്പാക്കിയ കൊലപാതകത്തില്‍ കാസര്‍കോട് പെരിയ കല്യോട്ട് ഗ്രാമത്തിന് നഷ്ടമായത് എന്തിനും ഏതിനും മുന്‍പന്തിയിലുണ്ടായിരുന്ന രണ്ട് ചെറുപ്പക്കാരെയാണ്.
2019 ഫെബ്രുവരി 17-ന് രാത്രി ഏഴരയോടെ കല്യോട്ട് ഭഗവതിക്ഷേത്രത്തിലെ പെരുങ്കളിയാട്ടത്തിന്റെ ഭാഗമായുള്ള സ്വാഗതസംഘം യോഗം കഴിഞ്ഞ് ബൈക്കില്‍ മടങ്ങുകയായിരുന്ന ശരത് ലാലിനെയും കൃപേഷിനെയും കൊലയാളി സംഘം കൂരാങ്കര റോഡ് ജങ്ഷനില്‍വച്ച് ആക്രമിക്കുകയായിരുന്നു. ഇരുവരെയും സംഘം അതിക്രൂരമായി വെട്ടിപ്പരുക്കേല്‍പ്പിച്ചു. കൃപേഷ് സംഭവസ്ഥലത്തുവെച്ചും ശരത് ലാല്‍ മംഗളുരുവിലെ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയുമാണ് മരിച്ചത്.
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ഇരുവരുടേയും മരണത്തിന് പിന്നില്‍ സി.പി.എം ആണെന്ന് സംഭവത്തിന് പിന്നാലെ കോണ്‍ഗ്രസ്, യു.ഡി.എഫ് നേതാക്കള്‍ ആരോപിച്ചു. കൊലപാതകം നടന്ന് രണ്ടാം ദിവസം സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗം എ. പീതാംബരന്‍ അറസ്റ്റിലായി. പിന്നാലെ രണ്ടാംപ്രതിയും സി.പി.എം പ്രവര്‍ത്തകനുമായ സജി ജോര്‍ജും പിടിയിലായി. പ്രതിഷേധം കനത്തതോടെ പിണറായി സര്‍ക്കാരിന് അന്വേഷണം ക്രൈംബ്രാഞ്ചിന് വിടേണ്ടിവന്നു. പിന്നാലെ അഞ്ച് സി.പി.എം. പ്രവര്‍ത്തകരും സി.പി.എം. ഏരിയ സെക്രട്ടറി അടക്കമുള്ളവരും കേസില്‍ അറസ്റ്റിലായി.
എന്നാല്‍ പിന്നീട് സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് ശരത് ലാലിന്റെയും കൃപേഷിന്റെയും മാതാപിതാക്കള്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഇതോടെ ഹൈക്കോടതി ക്രൈംബ്രാഞ്ചിന്റെ കുറ്റപത്രം റദ്ദ് ചെയ്ത് സി.ബി.ഐ. അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു. എന്നാല്‍ സി.ബി.ഐ.അന്വേഷണമെന്ന ഹൈക്കോടതി സിങ്കിള്‍ ബെഞ്ചിന്റെ വിധി ശരിവെച്ച ഡിവിഷന്‍ ബെഞ്ച് ക്രൈംബ്രാഞ്ചിന്റെ കുറ്റ പത്രം നില നിര്‍ത്തുകയും ചെയ്തിരുന്നു.
ഇതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രികോടതിയെ സമീപിച്ചു. അവിടെയും ഇരകള്‍ക്ക് അനുകൂല വിധിയുണ്ടായതോടെ അന്വേഷണത്തിന് സി.ബി.ഐ. എത്തുകയായിരുന്നു. ഡിവൈ.എസ്.പി. അനന്തകൃഷ്ണന്റെ നേതൃത്വത്തിലുള്ള സി.ബി.ഐ. സംഘമാണ് അന്വേഷണം നടത്തിയത്. ആദ്യം അറസ്റ്റിലായ 14 പേരില്‍ കെ.മണികണ്ഠന്‍, എന്‍.ബാലകൃഷ്ണന്‍, ആലക്കോട് മണി എന്നിവര്‍ക്ക് ജാമ്യം ലഭിച്ചിരുന്നു. ബാക്കി 11 പേര്‍ക്ക് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലും.
സി.ബി.ഐ. അറസ്റ്റുചെയ്ത പത്തുപേരില്‍ കെ.വി.കുഞ്ഞിരാമനും രാഘവന്‍ വെളുത്തോളിക്കുമുള്‍പ്പെടെ അഞ്ചു പേര്‍ക്ക് ജാമ്യം ലഭിച്ചിരുന്നു. സി.പി.എം. ഏച്ചിലടുക്കം ബ്രാഞ്ച് സെക്രട്ടറിയായിരുന്ന പി.രാജേഷ് ഉള്‍പ്പെടെ ബാക്കിയുള്ള അഞ്ചുപേര്‍ കാക്കനാട് ജയിലിലാണുള്ളത്. 2023 ഫെബ്രുവരിയിലാണ് സി.ബി.ഐ. കോടതിയില്‍ വിചാരണ തുടങ്ങിയത്. മുന്‍ കെ.പി.സി.സി. വൈസ് പ്രസിഡന്റും പിന്നീട് സി.പി.എമ്മിലേക്കു പോകുകയും ചെയ്ത ക്രിമനല്‍ അഭിഭാഷകന്‍ അഡ്വ. സി.കെ.ശ്രീധരനാണ് പ്രതികള്‍ക്കു വേണ്ടി വാദിച്ചത്.
ഒന്നാം പ്രതി പെരിയ ലോക്കല്‍ കമ്മിറ്റി അംഗം പീതാംബരനും മുന്‍ എം.എല്‍.എ കെ.വി കുഞ്ഞിരാമനുമടക്കമുള്ളവര്‍ക്കെതിരേയാണ് സി.ബി.ഐ എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ കുറ്റപത്രം നല്‍കിയത്. കൊലപാതകം രാഷ്ട്രീയ വൈരാഗ്യം മൂലമാണെന്ന് കുറ്റപത്രത്തില്‍ പറയുന്നു. കൊലപാതകം, ക്രിമിനല്‍ ഗൂഢാലോചന, സംഘം ചേരല്‍, തെളിവ് നശിപ്പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രതികള്‍ക്കെതിരേ ചുമത്തിയിട്ടുണ്ട്.
ഹൈക്കോടതി അന്വേഷണം പൂര്‍ത്തിയാക്കാന്‍ അനുവദിച്ച സമയപരിധി അവസാനിക്കുന്നതിനു തൊട്ടുമുമ്പാണ് കുറ്റപത്രം നല്‍കിയത്.
പെരിയ ഇരട്ടക്കൊലക്കേസിലെ ഒന്നുമുതല്‍ 24 വരെയുള്ള പ്രതികള്‍
സി.പി.എം പെരിയ ലോക്കല്‍ കമ്മിറ്റി അംഗം എ. പീതാംബരന്‍, സജി സി. ജോര്‍ജ്, സുരേഷ്, അനില്‍ കുമാര്‍, ഗിജിന്‍, ശ്രീരാഗ്, അശ്വിന്‍, സുബീഷ്, മുരളി, രഞ്ജിത്, പ്രദീപന്‍, മണികണ്ഠന്‍, ബാലകൃഷ്ണന്‍, ബി. മണികണ്ഠന്‍, വിഷ്ണു സുര എന്ന സുരേന്ദ്രന്‍, എ. മധു എന്ന ശാസ്ത മധു, റെജി വര്‍ഗീസ്, എ. ഹരിപ്രസാദ്, രാജു എന്ന പി. രാജേഷ്, പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയ മുന്‍ എം.എല്‍.എ കെ.വി കുഞ്ഞിരാമന്‍, രാഘവന്‍ വെളുത്തോളി, കെ.വി.ഭാസ്‌കരന്‍, ഗോപകുമാര്‍ എന്ന ഗോപന്‍ വെളുത്തോളി, സന്ദീപ് എന്ന സന്ദീപ് വെളുത്തോളി
കേസിന്റെ നാള്‍വഴികള്‍
2019 ഫെബ്രുവരി 17:
രാത്രി 7.36 യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്‌ലാലിനെയും(23) കൃപേഷിനെയും(19) ഒരു സംഘമാളുകള്‍ വെട്ടിക്കൊലപ്പെടുത്തുന്നു.
2019 ഫെബ്രുവരി 19:
സി.പി.എം. ലോക്കല്‍ കമ്മിറ്റി അംഗം എ. പീതാംബരനെ അറസ്റ്റ് ചെയ്തു. പീതാംബരനെ പാര്‍ട്ടി പുറത്താക്കുന്നു.
2019 ഫെബ്രുവരി 20:
സി.പി.എം. പ്രവര്‍ത്തകന്‍ സജി സി. ജോര്‍ജിനെ അറസ്റ്റ് ചെയ്തു
2019 ഫെബ്രുവരി 21:
കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു. അന്വേഷണച്ചുമതല എസ്.പി മുഹമ്മദ് റഫീഖിന്. അഞ്ച് സി.പി.എം. പ്രവര്‍ത്തകര്‍കൂടി അറസ്റ്റില്‍
2019 ഏപ്രില്‍ 1
അന്വേഷണം സി.ബി.ഐയ്ക്ക് വിടണമെന്നാവശ്യപ്പെട്ട് കൃപേഷിന്റെയും ശരത് ലാലിന്റെയും മാതാപിതാക്കള്‍ ഹൈക്കോടതിയില്‍
2019 മേയ് 14:
സി.പി.എം. ഉദുമ ഏരിയ സെക്രട്ടറി കെ മണികണ്ഠന്‍ ലോക്കല്‍ സെക്രട്ടറി എന്‍ ബാലകൃഷ്ണന്‍ എന്നിവര്‍ അറസ്റ്റില്‍
2019 മേയ് 20:
ക്രൈംബ്രാഞ്ച് ഹൊസ്ദുര്‍ഗ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. ആകെ 14 പ്രതികള്‍
2019 ജൂലായ് 17: കേസിന്റെ വിചാരണ കാസര്‍കോട് ജില്ലാ സെഷന്‍സ് കോടതിയിലേക്ക് മാറ്റി
2019 സെപ്റ്റംബര്‍ 30:
ക്രൈംബ്രാഞ്ചിന്റെ കുറ്റപത്രം റദ്ദാക്കിയ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് അന്വേഷണം സി.ബി.ഐ.ക്ക് വിട്ടു
2019 ഒക്ടോബര്‍ 24:
സി.ബി.ഐ. എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തു
2019 ഒക്ടോബര്‍ 26:
അന്വേഷണം സി.ബി.ഐ.ക്ക് വിട്ടതിനെതിരേ സര്‍ക്കാര്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കി
2019 ഒക്ടോബര്‍ 29:
സി.ബി.ഐ.ക്ക് വിട്ട സിംഗിള്‍ ബെഞ്ച് ഉത്തരവിന് സ്റ്റേ ഇല്ല. സര്‍ക്കാരിന്റെ അപ്പീല്‍ തള്ളി. കേസ് ഡയറി ഹാജരാക്കാന്‍ നിര്‍ദേശം.
2020 ജനുവരി 8:
പത്ത് പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
2020 ഓഗസ്റ്റ് 25:
ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ വിധി ഡിവിഷന്‍ ബെഞ്ച് ശരിവെച്ചു
2020 സെപ്റ്റംബര്‍ 12:
ഡിവിഷന്‍ ബെഞ്ചിന്റെ വിധിക്കെതിരേ സംസ്ഥാനസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കി. ശരത്‌ലാലിന്റെയും കൃപേഷിന്റെയും മാതാപിതാക്കളും സുപ്രീംകോടതിയെ സമീപിച്ചു
2020 ഡിസംബര്‍ ഒന്ന്:
സംസ്ഥാന സര്‍ക്കാരിന്റെ അപ്പീല്‍ തള്ളി. സി.ബി.ഐ. അന്വേഷണമെന്ന ഹൈക്കോടതി വിധി സുപ്രീംകോടതിയും ശരിവെച്ചു.
2021 ഡിംസബര്‍ മൂന്ന്:
സി.ബി.ഐ. സംഘം കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. കേസില്‍ ആകെ പ്രതികള്‍ 24
2023 ഫെബ്രുവരി:
കേസില്‍ വിചാരണ ആരംഭിച്ചു
2024 ഡിസംബര്‍ 23:
കേസിന്റെ വിചാരണ പൂര്‍ത്തിയായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കിഷ്ത്വാർ മേഘവിസ്ഫോടനം: മരണസംഖ്യ 65 ആയി ഉയർന്നു; 150-ലധികം പേർക്ക് പരുക്ക്; കാണാതായ ആളുകൾക്കായി രക്ഷാപ്രവർത്തനം തുടരുന്നു
National
• a month ago
വേനലവധി അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി; യുഎഇയിലേക്കുള്ള ടിക്കറ്റ് നിരക്ക് കുത്തനെ ഉയര്‍ന്നേക്കാമെന്ന് വിദഗ്ധര്‍
uae
• a month ago
ദുബൈയിലെ പ്രത്യേക ബസ് ലെയ്‌നുകള്‍ ഈ പ്രദേശങ്ങളില്‍; സ്വകാര്യ കാറുകള്‍ ബസ് ലൈനുകള്‍ ഉപയോഗിച്ചാലുള്ള പിഴകള്‍ ഇവ
uae
• a month ago
കുവൈത്ത് വിഷമദ്യ ദുരന്തം: കണ്ണൂർ സ്വദേശി സച്ചിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും; ദുരന്തത്തിൽ അകപ്പെട്ടവർ ജീവൻ നിലനിർത്തുന്നത് വെന്റിലേറ്റർ സഹായത്തോടെ
International
• a month ago
പ്രായപൂര്‍ത്തിയാകാത്ത മകന്‍ മോഷ്ടിച്ച കാര്‍ അപകടത്തില്‍പ്പെട്ടു; പിതാവിനോട് 74,081 ദിര്‍ഹം നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ട് കോടതി
uae
• a month ago
താമരശ്ശേരിയിൽ നാലാം ക്ലാസുകാരിയുടെ മരണം: അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു; ജാഗ്രതയിൽ ആരോഗ്യവകുപ്പ്
Kerala
• a month ago
കുവൈത്ത് വിഷമദ്യ ദുരന്തം; മരണം 23 ആയി, 31 പേര്‍ അതീവ ഗുരുതരാവസ്ഥയില്‍
Kuwait
• a month ago
അലാസ്ക ഉച്ചകോടി: റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനുള്ള ചർച്ചകൾ പരാജയം; ട്രംപ്-പുടിൻ കൂടിക്കാഴ്ച അവസാനിച്ചു
International
• a month ago
സര്‍ക്കാര്‍-ഗവര്‍ണര്‍ പോരിനിടെ രാജ്ഭവനിലെ അറ്റ് ഹോം വിരുന്ന് ബഹിഷ്‌കരിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും
Kerala
• a month ago
നാഗാലാന്റ് ഗവർണർ ലാ ഗണേശൻ അന്തരിച്ചു
National
• a month ago
വിസാ നിയമങ്ങളില്‍ വമ്പന്‍ പരിഷ്കാരങ്ങളുമായി കുവൈത്ത്; ഈ രാജ്യത്ത് നിന്നുള്ളവര്‍ക്കുള്ള പ്രവേശന വിലക്ക് തുടരും
Kuwait
• a month ago
ഡൽഹിയിൽ ഹുമയൂൺ ഖബറിടത്തിന് സമീപമുള്ള ദർഗയുടെ ഭിത്തി തകർന്നുവീണ് അഞ്ച് മരണം
National
• a month ago
മഴ മുന്നറിയിപ്പില്‍ മാറ്റം: ശക്തമായ മഴയ്ക്ക് സാധ്യത, ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
Kerala
• a month ago
ഇന്റര്‍പോള്‍ അന്വേഷിക്കുന്ന 'മോസ്റ്റ് വാണ്ടഡ്' ചൈനീസ് ക്രിമിനലിനെ അറസ്റ്റ് ചെയ്ത് ദുബൈ പൊലിസ്
uae
• a month ago
അജ്മാനിലെ റോഡുകളിലും പൊതുനിരത്തുകളിലും ഇലക്ട്രിക് സ്കൂട്ടറുകൾക്ക് നിരോധനം
uae
• a month ago
ശക്തമായ മഴയത്ത് ദേശീയപാതയില്‍ കുഴിയടയ്ക്കല്‍
Kerala
• a month ago
ഒറ്റപ്പാലത്ത് തൊഴുത്തില്‍ കെട്ടിയ പശുക്കള്‍ പിടയുന്നതു കണ്ട് നോക്കിയപ്പോള്‍ ജനനേന്ദ്രിയത്തിലടക്കം മുറിവുകള്‍; മൂന്ന് പശുക്കള്‍ക്കു നേരെ ആക്രമണം
Kerala
• a month ago
പാണ്ടിക്കാട് നിന്നും തട്ടിക്കൊണ്ടുപോയ യുവപ്രവാസിയെ മോചിപ്പിച്ചത് തമിഴ്നാട്ടിലേക്ക് കൊണ്ടുപോകുന്നതിനിടെ; പൊലിസ് പടിയിലായവരില്‍ മുന്‍ മാനേജരും
Kerala
• a month ago
ജമ്മുകശ്മീരിലെ മേഘവിസ്ഫോടനം: മരണം 60 ആയി, 500ലേറെ പേര്‍ കുടുങ്ങിക്കിടക്കുന്നതായി സംശയം
National
• a month ago
റൊണാള്‍ഡോ ഇന്ത്യയിലേക്ക്; പക്ഷേ കളിക്കുക കേരളത്തിലല്ല, ഈ സംസ്ഥാനത്ത്!
Football
• a month ago
'ഞാന്‍ സംസാരിക്കാം, വേണ്ട ഞാന്‍ സംസാരിച്ചോളാം'; യു.പി നിയമസഭയില്‍ ബിജെപി എംഎല്‍എമാര്‍ തമ്മില്‍ തര്‍ക്കം; പരിഹസിച്ച് അഖിലേഷ് യാദവ്
National
• a month ago