ബഹ്‌റൈനില്‍ അനധികൃതമായി കഴിയുന്നവരെ ജോലിക്ക് വെക്കരുതെന്ന് കര്‍ശന നിര്‍ദേശം
മനാമ: ബഹ്‌റൈനില്‍ അനധികൃതമായി കഴിയുന്നവരെ ജോലിക്ക് വെക്കരുതെന്ന് എമിഗ്രെഷന്‍ അധികൃതര്‍ കര്‍ശന നിര്‍ദേശം നല്‍കി. ഇത്തരത്തില്‍ ജോലി ചെയ്യുന്നവരെ കണ്ടെത്തി ഉടന്‍ നാടുകടത്തുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇതുലംഘിച്ച് ആരെങ്കിലും ജോലി എടുക്കുന്നതായോ എടുപ്പിക്കുന്നതായോ ശ്രദ്ധയില്‍പ്പെട്ടാല്‍ അധികൃതരെ വിവരമറിയിക്കണമെന്ന് നാഷ്ണാലിറ്റി, പാസ്‌പോര്‍ട്‌സ് ആന്റ് റെസിഡന്‍സ് അഫയേഴ്‌സ് ഡയറക്ടറേറ്റ് പൊതു ജനങ്ങളോടും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
നേരത്തെ ആറുമാസ കാലവധിയില്‍ പൊതുമാപ്പ് അടക്കമുള്ള അവസരങ്ങള്‍ നല്‍കിയിട്ടും വിസ നിയമാനുസൃതമാക്കാത്തവര്‍ക്കെതിരെയാണ് അധികൃതരുടെ ഈ നടപടി. ഡിസംബറില്‍ അവസാനിച്ച പൊതുമാപ്പിന് ശേഷവും ആയിരക്കണക്കിന് വിദേശികളാണ് ഇത്തരത്തില്‍ അനധികൃതരായി രാജ്യത്ത് ജോലിയെടുത്ത് കഴിയുന്നതെന്ന് നേരത്തെ ചില പ്രാദേശിക പത്രങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. വര്‍ഷങ്ങള്‍ക്ക് മുന്പ് സന്ദര്‍ശക വിസയിലെത്തി ഇവിടെ ജോലി ചെയ്ത് ജീവിക്കുന്നവര്‍ പോലും അക്കൂട്ടത്തിലുണ്ടെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതേ തുടര്‍ന്നാണിപ്പോള്‍ അധികൃതര്‍ കര്‍ശന മുന്നറിയിപ്പുമായി രംഗത്തിറങ്ങിയിരിക്കുന്നത്.
അതിനിടെ കഴിഞ്ഞ ദിവസം ഇന്ത്യന്‍ എംബസി ഓപ്പണ്‍ഹൗസില്‍ എത്തിയ തെലുങ്കാന സ്വദേശി 10 വര്‍ഷമായി സന്ദര്‍ശക വിസയിലെത്തി അനധികൃതമായി തങ്ങുന്നയാളായിരുന്നുവെന്ന് ബോധ്യപ്പെട്ടിട്ടുണ്ട്. ഇത്തരക്കാര്‍ക്ക് പിന്നീട് നാട്ടില്‍ പോകണമെന്ന് തോന്നുന്‌പോഴേയ്ക്കും നിയമപരമായി അടയ്‌ക്കേണ്ടുന്ന കുടിശ്ശിക തന്നെ ആയിരക്കണക്കിന് ദിനാര്‍ വരും.
ഇപ്രകാരം നിരവധിപേര്‍ നിയമവിരുദ്ധമായി രാജ്യത്ത് തങ്ങുകയും ജോലി ചെയ്യുകയും ചെയ്യുന്നുണ്ടെന്ന് എല്‍.എം.ആര്‍.എയും വ്യക്തമാക്കിയിരുന്നു. ഇവര്‍ വിസയുള്ളവരാണെങ്കിലും അതേ സ്‌പോണ്‍സര്‍മാരുടെ കീഴിലല്ല ജോലി ചെയ്യുന്നതെന്നും ഇവര്‍ക്കെതിരേ പരിശോധന ശക്തമാക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
എന്നാല്‍ ഇവരിലേറെപ്പേര്‍ക്കും സ്‌പോണ്‍!സറുമായി തൊഴില്‍ കരാറുള്ളവരുമാണ്. സ്‌പോണ്‍സറുടെ സ്വകാര്യ ജോലികള്‍ക്കായി ഇവരെ ഉപയോഗിക്കുകയും ബാക്കിയുള്ള സമയം ഇവരെ പുറത്തു ജോലി ചെയ്യാന്‍ അനുവദിക്കുകയുമാണ്. ഇത് നിയമവിരുദ്ധമാണ്. സ്‌പോണ്‍സറില്‍നിന്ന് ഒളിച്ചോടി റണ്‍വേയായി എല്‍.എം.ആര്‍.എ മുദ്ര കുത്തിയവരില്‍! നല്ലൊരു ശതമാനം പേര്‍ തൊഴില്‍ വിസയിലേയ്ക്ക് മാറിയിട്ടുണ്ട്.
ബാക്കിയുള്ളവര്‍ റെസിഡന്‍സ് പെര്‍മിറ്റ് ഇല്ലാതെ ജോലി ചെയ്യുകയാണെന്നാണ് വിവരം. കൂടാതെ കണ്‍!സ്ട്രക്ഷന്‍ സൈറ്റുകളിലും മറ്റും പരിശോധന നടത്തി നിയമലംഘകരെ കണ്ടെത്തും. ഫ്രീ വിസക്കാരെയും സ്‌പോണ്‍സര്‍മാരില്‍ നിന്ന് ഒളിച്ചോടിയ തൊഴിലാളികളെയും ജോലിക്ക് വെക്കുന്നവര്‍ക്കെതിരെയും കര്‍ശന നടപടിയുണ്ടാകും. ഫ്രീ വിസക്കാരെ ജോലിക്ക് വെക്കുന്ന സ്ഥാപനങ്ങളെ കരിമ്പട്ടികയില്‍പ്പെടുത്തും. അന്‍പതിനായിരത്തിലേറെപ്പേരാണ് സ്‌പോണ്‍സറില്‍ നിന്ന് മാറി ജോലി ചെയ്യുന്നതെന്നാണ് കണക്ക്.
നിയമവിരുദ്ധമായി ജോലി ചെയ്യാന്‍ ബഹ്‌റൈനില്‍ നിയമം അനുവദിക്കുന്നില്ല. അനധികൃതമായി രാജ്യത്ത് തങ്ങിയതിന് ഈ വര്‍ഷം ഇതുവരെയായി 5,710 വിദേശീയര്‍!ക്കെതിരെ നടപടിയെടുത്തതായി അധികൃതര്‍ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. നിയമപരമായ എല്ലാ നടപടികളും പൂര്‍ത്തീകരിച്ച ശേഷം ഇവരെ നാട്ടിലയക്കുമെന്നും തൊഴില്‍ പരിശോധന തുടരുമെന്നും അധികൃതര്‍! കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."