
'ആരെങ്കിലും പുകഴ്ത്തിയാല്‍ മുഖ്യമന്ത്രിയാകില്ല'; ചെന്നിത്തലയ്ക്കെതിരെ ഒളിയമ്പുമായി മുരളീധരന്

കോഴിക്കോട്: രമേശ് ചെന്നിത്തലയ്ക്കെതിരെ ഒളിയമ്പുമായി കെ.മുരളീധരന്. ആരെങ്കിലും ആരെയെങ്കിലും പുകഴ്ത്തിയാല്‍ മുഖ്യമന്ത്രിയാവില്ലെന്ന് അദ്ദേഹം പറഞ്ഞു. മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങളും എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരും അടക്കമുള്ളവര്‍ ചെന്നിത്തലയെ പുകഴ്ത്തി സംസാരിച്ചതിന് പിന്നാലെയാണ് മുരളീധരന്റെ ഒളിയമ്പ്. കോണ്‍ഗ്രസിന് ചില ചിട്ടവട്ടങ്ങളുണ്ടെന്നും നിയമസഭാകക്ഷിയുടെ ഭൂരിപക്ഷം നോക്കേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഗ്രൂപ്പിന്റെ കാലഘട്ടമൊക്കെ അവസാനിച്ചു. നേതാക്കള്‍ക്ക് സ്ഥാനം കിട്ടാനാണ് ഗ്രൂപ്പ് എന്നുള്ളത് പ്രവര്‍ത്തകര്‍ മനസ്സിലാക്കിയിട്ടുണ്ട്. നേതാക്കള്‍ക്ക് അധികാരം കിട്ടുമെന്ന് തോന്നുമ്പോള്‍ ആളുകള്‍ കൂടുന്നത് സ്വാഭാവികം. തന്റെ പിന്നിലും ഇങ്ങനെ പലപ്പോഴും ആളുകള്‍ കൂടിയിട്ടുണ്ടെന്നും കെ മുരളീധരന് പറഞ്ഞു.
ചെന്നിത്തലയെ പ്രശംസിച്ചുകൊണ്ട് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. പട്ടിക്കാട് ജാമിഅ സമ്മേളനത്തിലെ രമേശ് ചെന്നിത്തലയ്ക്ക് ഒപ്പമുള്ള ചിത്രം പങ്കുവെച്ചാണ് സാദിഖലി ശിഹാബ് തങ്ങളുടെ ഫേസ്ബുക്ക് പോസ്റ്റ്. യോജിക്കാവുന്നിടങ്ങളില്‍ യോജിച്ച്, രാഷ്ട്രത്തിന്റെ ആധാര ശിലകളെ സംരക്ഷിക്കാന്‍ ഒന്നിച്ച് പോരാടാമെന്ന് സാദിഖലി തങ്ങള്‍ ഫേസ്ബുക്കില്‍ കുറിച്ചു.
വിയോജിപ്പുകളിലും യോജിച്ച് ഫാസിസത്തെ എതിര്‍ക്കണമെന്നും എല്ലാക്കാലത്തേക്കും ഏകാധിപത്യ ഭരണകൂടം വാഴില്ലെന്നുമാണ് രമേശ് ചെന്നിത്തല പറഞ്ഞത് എന്ന് തങ്ങള്‍ കുറിപ്പില്‍ പറയുന്നു. എല്ലാക്കാലത്തും മുസ്ലിം ലീഗ് തന്നോടൊപ്പം ഉണ്ടെന്നും ഇനിയുമുണ്ടാകുമെന്നും രമേശ് ചെന്നിത്തല പറഞ്ഞിരുന്നു. തനിക്ക് മുസ്ലിംലീഗുമായി ഏറ്റവും നല്ല ബന്ധം. അതൊരു കാരണവശാലും ഇല്ലാതാകില്ലെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കിയിരുന്നു.
സാദിഖലി തങ്ങളുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
പട്ടിക്കാട് ജാമിഅ സമ്മേളനത്തിന്റെ നാലാം ദിവസമായ ഇന്നത്തെ മുഖ്യാതിഥി ശ്രീ രമേശ് ചെന്നിത്തലയായിരുന്നു. മഗ്രിബ് നിസ്കാരത്തിന് ശേഷം നടന്ന ഗരീബ് നവാസ് ഉദ്ഘാടനം അദ്ദേഹമായിരുന്നു. മുമ്പും പല തവണ ജാമിഅയിലെത്തിയ അദ്ദേഹം തന്റെ അനുഭവങ്ങള്‍ വിവരിച്ചു. ഇന്നും അത്തരത്തിലൊരു സ്നേഹ വിരുന്നൊരുക്കി ഫൈസാബാദ്.
ശേഷം അദ്ദേഹം നടത്തിയ പ്രസംഗം സമകാലിക രാഷ്ട്രീയ കാലാവസ്ഥയെ വരച്ചുകാട്ടുന്നതും, ഭാവി ഇന്ത്യയെ കുറിച്ചുള്ള പ്രതീക്ഷയുമെല്ലാമടങ്ങിയതയിരുന്നു. വിവിധ മത കേന്ദ്രങ്ങളും ആരാധനാലയങ്ങളും സന്ദര്‍ശിച്ചതിന്റെയും അനുഭവങ്ങളും അദ്ദേഹത്തിന് പറയാനുണ്ടായിരുന്നു. വിയോജിപ്പുകളിലും യോജിച്ച് ഫാസിസത്തെ എതിര്‍ക്കണമെന്നും എല്ലാകാലത്തേക്കും ഏകാധിപത്യ ഭരണകൂടം വാഴില്ലെന്നുമാണ് അദ്ദേഹം പറഞ്ഞവസാനിപ്പിച്ചത്. ആ വാക്കുകള്‍ ഏറ്റെടുത്ത് യോജിക്കാവുന്നിടങ്ങളില്‍ യോജിച്ച്, രാഷ്ട്രത്തിന്റെ ആധാര ശിലകളെ സംരക്ഷിക്കാന്‍ നമുക്കൊന്നിച്ച് പോരാടാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

സമസ്ത പൊതുപരീക്ഷ: ഫല പ്രഖ്യാപനം നാളെ
organization
• 10 days ago
പോളിടെക്നിക്കിലെ കഞ്ചാവ് വേട്ട; സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി ആര്.ബിന്ദു
Kerala
• 10 days ago
കളമശേരി പോളിടെക്നിക്കിലെ കഞ്ചാവ് വേട്ട: പിടിയിലായ വിദ്യാര്‍ഥികളെ സസ്പെന്‍ഡ് ചെയ്തു
Kerala
• 10 days ago
തലച്ചോറിനെയും ആന്തരികാവയവങ്ങളേയും ബാധിക്കാന്‍ സാധ്യത; ഭീതിയുയര്‍ത്തി വീണ്ടും സ്ക്രബ് ടൈഫസ്
National
• 10 days ago
4,000 റേഷൻ കടകൾ അടച്ചുപൂട്ടാൻ ശുപാർശ; റേഷൻ അരിക്ക് വില വർധിപ്പിക്കും
Kerala
• 10 days ago
ഉപരോധം തുടർന്ന് ഇസ്റാഈൽ; ഗസ്സ കൊടുംപട്ടിണിയിലേക്ക്
International
• 10 days ago
ഷോക്കടിപ്പിച്ച് സ്വര്‍ണ വില; ഇന്ന് വന്‍ കുതിപ്പ്, കയ്യെത്താ ദൂരത്തേക്കോ ഈ പോക്ക്
Business
• 10 days ago
കളമശ്ശേരി പോളിടെക്നിക്കിലെ കഞ്ചാവ് വേട്ടയിൽ അറസ്റ്റിലായത് എസ്എഫ്ഐ പ്രവർത്തകർ പിന്നാലെ ജാമ്യവും
Kerala
• 10 days ago
ആശ്വാസം, കൊല്ലത്ത് നിന്ന് കാണാതായ 13കാരിയെ കണ്ടെത്തി, മാതാവിനെ ഫോണില്‍ വിളിച്ചതായി റിപ്പോര്‍ട്ട്
Kerala
• 10 days ago
'ഫലസ്തീനിൽ ഇനിയൊരു തലമുറ ജന്മമെടുക്കാതിരിക്കാൻ ഭ്രൂണങ്ങൾ സൂക്ഷിച്ച ക്ലിനിക്കുകൾ വരെ തെരഞ്ഞുപിടിച്ച് തകർത്തു' ഗസ്സയിൽ ഇസ്റാഈൽ നടപ്പാക്കിയത് അതിക്രൂര യുദ്ധതന്ത്രങ്ങൾ- യു.എൻ റിപ്പോർട്ട്
International
• 10 days ago
നീണ്ട കാത്തിരിപ്പിന് വിരാമം; മാസങ്ങളായി ബഹിരാകാശത്ത് തുടരുന്ന സുനിത വില്യംസ് ഉടൻ ഭൂമിയിലെത്തും, ക്രൂ 10 വിക്ഷേപണം ഇന്ന്
National
• 10 days ago
ഉത്തര്‍പ്രദേശില്‍ മാത്രം ടാര്‍പോളിനിട്ട് മൂടിയത് 189 പള്ളികള്‍; ഹോളി ആഘോഷത്തിനൊരുങ്ങി രാജ്യം
National
• 10 days ago
ഭാഷാ വിവാദം കത്തുന്നു; ഹിന്ദി അടിച്ചേല്‍പ്പിക്കലിനെതിരേ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍, സ്റ്റാലിന് പിന്തുണയുമായി കര്‍ണാടകയും തെലങ്കാനയും
National
• 10 days ago
നിലപാടെടുത്ത് പുടിൻ; യുക്രൈനിൽ 30 ദിവസത്തെ താൽക്കാലിക വെടിനിർത്തലിന് റഷ്യ തയ്യാർ; ; അമേരിക്കൻ സംഘത്തെ അറിയിച്ചു
International
• 10 days ago
മെസിയും റൊണാൾഡീഞ്ഞോയുമല്ല, അവനാണ് കളിക്കളത്തിൽ എന്റെ നീക്കങ്ങൾ കൃത്യമായി മനസിലാക്കിയത്: മുൻ അർജന്റൈൻ താരം
Football
• 11 days ago
ട്രെയിനുകളില്‍ സ്ലീപ്പര്‍, എ.സി ക്ലാസുകളില്‍ സ്ത്രീകള്‍ക്ക് റിസര്‍വേഷന്‍
National
• 11 days ago
ആറ്റുകാൽ പൊങ്കാലക്ക് പിന്നാലെ മാല നഷ്ടപ്പെട്ടെന്ന് വ്യാപക പരാതികൾ; 2 പേർ പിടിയിൽ
Kerala
• 11 days ago
മലയാളി കരുത്തിൽ ലോകകപ്പിനൊരുങ്ങി ഇംഗ്ലണ്ട്; ടീമിൽ ക്യാപ്റ്റനടക്കം നാല് മലയാളി താരങ്ങൾ
Others
• 11 days ago
പാകിസ്ഥാനിൽ സൈനിക ക്യാംപിന് നേരെ ചാവേറാക്രമണം; ഒമ്പതോളം ഭീകരരെ വധിച്ചു
International
• 10 days ago
കോഴിക്കോട് സ്കൂൾ വാനിടിച്ച് എട്ട് വയസുകാരിക്ക് ദാരുണാന്ത്യം
Kerala
• 11 days ago
ചെറിയ പെരുന്നാൾ അവധി: യുഎഇ നിവാസികൾക്ക് വിസ ഇല്ലാതെ യാത്ര ചെയ്യാനാവുന്ന അഞ്ച് മികച്ച രാജ്യങ്ങൾ
uae
• 11 days ago