HOME
DETAILS

ട്രംപിന്റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് നെതന്യാഹുവിന് ക്ഷണമില്ല; തെറ്റിപ്പിരിഞ്ഞോ എന്ന് സേഷ്യല്‍ മീഡിയ

  
Web Desk
January 11, 2025 | 9:45 AM

Netanyahu Not Invited to Trumps Inauguration Report Reveals Amid Tensions

തെല്‍ അവീവ്: നിയുക്ത യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് നെതന്യാഹുവിന് ക്ഷണം ലഭിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ട്. ട്രംപും നെതന്യാഹുവും തമ്മില്‍ സ്വരച്ചേര്‍ച്ചയിലല്ലെന്ന വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടെയാണ് റിപ്പോര്‍ട്ട് പുറത്തു വന്നിരിക്കുന്നത്. കഴിഞ്ഞ ദിവസം ഇസ്‌റാഈല്‍ പ്രധാനമന്ത്രിയെ രൂക്ഷമായി ആക്ഷേപിക്കുന്ന വിഡിയോ ട്രംപ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചതും ചര്‍ച്ചയായിരുന്നു.

ജനുവരി 20നാണ് ട്രംപിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുന്നത്. ചടങ്ങിലേക്ക് നെതന്യാഹുവിന് ഔദ്യോഗിക ക്ഷണം ലഭിച്ചിട്ടില്ലെന്ന് ഇസ്‌റാഈല്‍ പ്രധാനമന്ത്രിയുടെ മുതിര്‍ന്ന ഉപദേഷ്ടാക്കളില്‍ ഒരാള്‍ വെളിപെടുത്തിയതായി കഴിഞ്ഞ ദിവസം 'ടൈംസ് ഓഫ് ഇസ്‌റാഈല്‍' റിപ്പോര്‍ട്ട് ചെയ്തിരുന്നു. 

ദിവസങ്ങള്‍ക്കുമുന്‍പ് നടന്ന ശസ്ത്രക്രിയയ്ക്കുശേഷം വിശ്രമത്തിലാണ് നെതന്യാഹു. ആരോഗ്യ പ്രശ്‌നങ്ങളുണ്ടെങ്കിലും യുഎസ് പ്രസിഡന്റിന്റെ സത്യപ്രതിജ്ഞയില്‍ പങ്കെടുക്കാനായി യുഎസിലേക്കു തിരിക്കുമെന്നായിരുന്നു നേരത്തെ വാര്‍ത്തകളുണ്ടായിരുന്നത്. എന്നാല്‍, വ്യാഴാഴ്ചയോടെ തീരുമാനം മാറ്റുകയായിരുന്നുവെന്ന് ഉപദേഷ്ടാവ് വെളിപ്പെടുത്തി.

അതേസമയം, ആരോഗ്യപ്രശ്‌നങ്ങള്‍ക്കു പുറമെ നിയമപരമായ വിഷയങ്ങളും യു.എസ് സന്ദര്‍ശനത്തിന് ഭീഷണിയായി നിലനില്‍ക്കുന്നുണ്ട്. ഗസ്സയിലെ യുദ്ധക്കുറ്റങ്ങള്‍ക്ക് നെതന്യാഹുവിനും മുന്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റിനുമെതിരെ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി അറസ്റ്റ് വാറന്റ് പുറത്തിറക്കിയിരുന്നു. രണ്ടു പേരെയും അറസ്റ്റ് ചെയ്യില്ലെന്ന് യു.എസ് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും യാത്രയ്ക്കിടെ മറ്റേതെങ്കിലും രാജ്യങ്ങളില്‍ അടിയന്തര ലാന്‍ഡിങ് വേണ്ടിവരുമോ എന്ന ആശങ്ക നെതന്യാഹുവിന് ഉണ്ട്.

യു.എസ് പ്രസിഡന്റുമാരുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ ലോകരാഷ്ട്രത്തലവന്മാര്‍ പങ്കെടുക്കുന്ന പതിവില്ല. എന്നാല്‍, 2017ല്‍ നിരവധി രാഷ്ട്രങ്ങളിലെ നേതാക്കളെ ട്രംപ് ക്ഷണിച്ചിരുന്നു. ഇത്തവണയും നിരവധി പേര്‍ക്ക് ക്ഷണം ലഭിച്ചിട്ടുണ്ട്. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്, ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണി, അര്‍ജന്റീന പ്രസിഡന്റ് ഹാവിയര്‍ മിലൈ, എല്‍സാല്‍വദോര്‍ പ്രസിഡന്റ് നായിബ് ബുകേലെ, ഹംഗറി പ്രധാനമന്ത്രി വിക്ടര്‍ ഒര്‍ബാന്‍, ചിലി മുന്‍ പ്രസിഡന്റ് ജെയിര്‍ ബോല്‍സനാരോ എന്നിവര്‍ക്കെല്ലാം ക്ഷണം ലഭിച്ചിട്ടുണ്ടെന്നാണു വിവരം.

ഷി ജിന്‍പിങ് ചടങ്ങില്‍ നേരിട്ട് പങ്കെടുക്കില്ല. പകരം പ്രതിനിധി സംഘത്തെ അയയ്ക്കും. 2023ലെ ഭരണാട്ടിമറിക്കേസില്‍ ബ്രസീലില്‍ വിചാരണ നേരിടുന്ന ബോല്‍സനാരോ ക്ഷണം ലഭിച്ച വിവരം സ്ഥിരീകരിച്ചിട്ടുണ്ട്. പാസ്‌പോര്‍ട്ട് തിരിച്ചുലഭിക്കാനായി അഭിഭാഷകന്‍ നീക്കം നടത്തുന്നുണ്ടെന്നും വിജയിച്ചാല്‍ ചടങ്ങില്‍ സംബന്ധിക്കുമെന്നുമാണ് അദ്ദേഹം വെളിപ്പെടുത്തിയത്. മെലോണിയും പങ്കെടുക്കാന്‍ ആഗ്രഹം അറിയിച്ചു.

അതേസമയം, ലോക നേതാക്കള്‍ക്കെല്ലാം അനൗദ്യോഗികമായാണ് പരിപാടിയിലേക്ക് ക്ഷണം അയച്ചിരിക്കുന്നതെന്നാണ് ട്രംപുമായി അടുത്തൊരു വൃത്തം 'സി.എന്‍.എന്നി'നോട് വെളിപ്പെടുത്തിയത്. നെതന്യാഹുവിന് അനൗദ്യോഗിക ക്ഷണം ലഭിച്ചോ എന്ന കാര്യം വ്യക്തമല്ല. സംഭവത്തില്‍ ഇതുവരെ ഇസ്‌റാഈല്‍ ഭരണകൂടവും ട്രംപ് ടീമും പ്രതികരിച്ചിട്ടില്ല.

ഏതാനും വര്‍ഷമായി ട്രംപും നെതന്യാഹുവും തമ്മില്‍ അത്ര സൗഹൃദത്തിലല്ല. ട്രംപിന്റെ ആദ്യ ഊഴത്തില്‍ ഇരുവരും നല്ല ബന്ധമായിരുന്നെങ്കിലും 2020ഓടെ അതില്‍ വിള്ളല്‍ വീണു. പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജോ ബൈഡനെ അഭിനന്ദിച്ചതായിരുന്നു ട്രംപിനെ പ്രകോപിപ്പിച്ചത്. ഇതിനുശേഷം പലപ്പോഴായി ട്രംപ് ഇസ്‌റാഈല്‍ പ്രധാനമന്ത്രിയോടുള്ള എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. 2023 ഒക്ടോബര്‍ ഏഴിലെ ആക്രമണത്തിനുശേഷം നെതന്യാഹുവിനെതിരെ ട്രംപ് പരസ്യമായി രംഗത്തെത്തുകയും ചെയ്തു. ആക്രമണം തടയുന്നതില്‍ നെതന്യാഹുവിനു വീഴ്ച സംഭവിച്ചെന്ന വിമര്‍ശനം കൃത്യമാണെന്നായിരുന്നു പരസ്യ പ്രതികരണം. നെതന്യാഹു നോക്കിനില്‍ക്കെയാണു കൂട്ടക്കൊല നടന്നതെന്നും  ട്രംപ് ആക്ഷേപിച്ചു.

എന്നാല്‍, ഏതാനും മാസങ്ങള്‍ക്കുമുന്‍പ് നെതന്യാഹു ഫ്‌ളോറിഡയിലെത്തി ട്രംപുമായി കൂടിക്കാഴ്ച നടത്തി. മാര്‍ എ ലാഗോയിലെ ട്രംപിന്റെ റിസോര്‍ട്ടില്‍ നടന്ന കൂടിക്കാഴ്ച നല്ല രീതിയിലായിരുന്നു പിരിഞ്ഞത്. കഴിഞ്ഞ നവംബറില്‍ ട്രംപ് വീണ്ടും യു.എസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതോടെ ആദ്യം അഭിനന്ദനവുമായി എത്തിയതും നെതന്യാഹു ആയിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പതിമൂന്ന് വർഷമായി ഒളിവിൽ കഴിയുകയായിരുന്ന പ്രതി പൊലിസ് പിടിയിൽ

Kerala
  •  3 days ago
No Image

തുടക്കം മുതലേ നീതിയുക്തമല്ലാത്ത തെരഞ്ഞെടുപ്പില്‍ നമുക്ക് ജയിക്കാനായില്ല; ബിഹാറിലെ ഫലം ഞെട്ടിക്കുന്നത്; വോട്ട് ചെയ്ത ജനങ്ങള്‍ക്ക് നന്ദി പറഞ്ഞ് രാഹുല്‍ ഗാന്ധി

National
  •  3 days ago
No Image

കളിക്കുന്നതിനിടെ തലയിൽ സ്റ്റീൽ പാത്രം കുടുങ്ങി: ഒന്നര വയസ്സുകാരിക്ക് രക്ഷകരായി വിഴിഞ്ഞം ഫയർഫോഴ്‌സ്

Kerala
  •  3 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്; ആദ്യ ദിനത്തില്‍ ലഭിച്ചത് 12 നാമനിര്‍ദേശ പത്രികകള്‍

Kerala
  •  3 days ago
No Image

വിൽക്കാനുള്ള വാഹനങ്ങൾ റോഡിൽ പ്രദർശിപ്പിച്ചാൽ പണികിട്ടും; 60 ദിവസം വരെ വാഹനം കണ്ടുകെട്ടുമെന്ന് കുവൈത്ത്

latest
  •  3 days ago
No Image

ഞൊടിയിടയിൽ ടൂറിസം വിസ; ‘വിസ ബൈ പ്രൊഫൈൽ’ പദ്ധതി പ്രഖ്യാപിച്ച്‌ സഊദി അറേബ്യ

Saudi-arabia
  •  3 days ago
No Image

കളിക്കിടെ തോർത്ത് കഴുത്തിൽ കുരുങ്ങി ഒമ്പത് വയസ്സുകാരൻ മരിച്ചു

Kerala
  •  3 days ago
No Image

SIR and Vote Split: How Seemanchal, a Muslim-Majority Area, Turned in Favor of NDA

National
  •  3 days ago
No Image

ബിഹാർ കണ്ട് ‍ഞെട്ടേണ്ട; തെരഞ്ഞെടുപ്പ് കമ്മീഷനും ബി.ജെ.പിയും സ്വന്തം അജണ്ട നടപ്പിലാക്കുമ്പോൾ മറ്റൊരു ഫലം പ്രതീക്ഷിക്കാനില്ല; ശിവസേന

National
  •  3 days ago
No Image

ശിവപ്രിയയുടെ മരണ കാരണം സ്റ്റെഫൈലോകോക്കസ് ബാക്ടീരിയ; വിദഗ്ധ സമിതിയുടെ റിപ്പോർട്ട് തള്ളി ഭർത്താവ്

Kerala
  •  3 days ago