HOME
DETAILS

വെടിനിര്‍ത്തല്‍ ഇസ്‌റാഈലും ഹമാസും അംഗീകരിച്ചു; ഗസ്സയിലെങ്ങും ആഹ്ലാദം | Israel and Hamas reach ceasefire deal

  
Web Desk
January 16 2025 | 00:01 AM

Israel and Hamas reached Gaza ceasefire deal

ദോഹ: 15 മാസത്തിലേറെയായി ഗസ്സയില്‍ ഇസ്‌റാഈല്‍ നടത്തിവരുന്ന കൂട്ടക്കൊല അവസാനിപ്പിക്കാനുള്ള വെടിനിര്‍ത്തല്‍ കരാര്‍ ഹമാസും ഇസ്‌റാഈലും അംഗീകരിച്ചു. കരാര്‍ ഈ മാസം 19 മുതല്‍ നിലവില്‍ വരുമെന്ന് അല്‍ജസീറ റിപ്പോര്‍ട്ട്‌ചെയ്തു. ഓരോ ഘട്ടത്തിനുമിടയില്‍ 42 ദിവസങ്ങളുടെ ഇടവേളയാണ് നിര്‍ണയിച്ചത്. ആദ്യഘട്ടത്തില്‍ 33 ബന്ദികളെ ഹമാസ് മോചിപ്പിക്കും. ഇതിന് ആനുപാതികമായി 2000 ഫലസ്തീന്‍ തടവുകാരെ ഇസ്‌റാഈല്‍ വിട്ടയക്കും. അതിര്‍ത്തിയുടെ 700 മീറ്റര്‍ ഉള്ളിലേക്ക് ഇസ്‌റാഈല്‍ സൈന്യം പിന്മാറുകയും ചെയ്യും. ആദ്യഘട്ടം ആരംഭിച്ച് ഏഴ് ദിവസത്തിന് ശേഷം ഈജിപ്തിനോട് ചേര്‍ന്നുള്ള റഫ അതിര്‍ത്തി തുറക്കും. ഇതുവഴി പരുക്കേറ്റ ഫലസ്തീനികള്‍ക്ക് മികച്ച ചികിത്സ ലഭ്യമാക്കാനാകും.

ഇക്കാര്യത്തില്‍ അടുത്ത ഏതു മണിക്കൂറിലും ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്ന് യു.എസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ഇന്നലെ അറിയിച്ചിരുന്നു. വെടിനിര്‍ത്തല്‍ കരാര്‍ സംബന്ധിച്ച പ്രഖ്യാപനം ഖത്തര്‍ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രയുമായ മുഹമ്മദ് ബിന്‍ അബ്ദുര്‍റഹമാന്‍ ബിന്‍ ജാസിം അല്‍ഥാനി വാര്‍ത്താസമ്മേളനത്തില്‍ നടത്തി. മധ്യസ്ഥചര്‍ച്ചകള്‍ക്ക് നേതൃത്വം കൊടുത്തത് ഖത്തര്‍ പ്രധാനമന്ത്രിയായിരുന്നു.

ഖത്തര്‍, യു.എസ്, ഈജിപ്ത് ഇടനിലക്കാരാണ് കരട് രേഖ സമര്‍പ്പിച്ചത്. ദോഹയില്‍ നടന്ന ചര്‍ച്ചയില്‍ ഇതുസംബന്ധിച്ച രൂപം മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ ഇരുവിഭാഗത്തിന് മുമ്പാകെ സമര്‍പ്പിച്ചു. യോഗത്തിന് ഹമാസിന്റെ പ്രതിനിധികളും ഇസ്‌റാഈല്‍ ചാരസംഘടനയായ മൊസാദിന്റെയും ആഭ്യന്തരരഹസ്യാന്വേഷണ ഏജന്‍സി ഷിന്‍ബെറ്റിന്റെയും ഉന്നതരും സംബന്ധിച്ചിരുന്നു.

യു.എസ് പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് ഈമാസം 20ന് അധികാരമേല്‍ക്കുന്നതിന് മുന്നോടിയായി പശ്ചിമേഷ്യയില്‍ സമാധാനം പുനസ്ഥാപിക്കാനുള്ള തീവ്രശ്രമങ്ങളാണ് നടക്കുന്നത്. ഈ സാഹചര്യത്തിലാണ് ഖത്തറിന്റെയും ഈജിപ്തിന്റെയും മേല്‍നോട്ടത്തില്‍ മധ്യസ്ഥചര്‍ച്ചകള്‍ക്ക് ജീവന്‍വച്ചതും നടപടികള്‍ വേഗത്തിലാക്കിയതും.

Israel and Hamas reach Gaza ceasefire and hostage release deal



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഒരു രാഷ്ട്രം ഒരു നികുതി എന്നത് കേന്ദ്രം ഒരു രാഷ്ട്രം ഒമ്പത് നികുതി എന്നാക്കി' ജി.എസ്.ടി പരിഷ്‌ക്കരണത്തില്‍ രൂക്ഷ വിമര്‍ശനവുമായി ഖാര്‍ഗെ

National
  •  12 days ago
No Image

ഇരിങ്ങാലക്കുടയിൽ എക്സൈസ് ഇൻസ്പെക്ടറുടെ ഉത്രാടപ്പാച്ചിൽ കയ്യോടെ പൊക്കി വിജിലൻസ്; ഇയാളിൽ നിന്ന് 50,000 രൂപയും ഏഴ് കുപ്പി മദ്യവും പിടിച്ചെടുത്തു

Kerala
  •  12 days ago
No Image

വമ്പൻമാർ കരുതിയിരുന്നോളൂ, സ്വന്തം മണ്ണിൽ യുഎഇ ഒരുങ്ങിത്തന്നെ; ഏഷ്യ കപ്പിനുള്ള സ്ക്വാഡ് പ്രഖ്യാപിച്ചു

uae
  •  12 days ago
No Image

ഉപ്പയെ നഷ്ടമാകാതിരിക്കാന്‍ കിഡ്‌നി പകുത്തു നല്‍കിയവള്‍...തീ പാറുന്ന ആകാശത്തിന് കീഴെ ആത്മവീര്യത്തിന്റെ കരുത്തായവള്‍...' ഇസ്‌റാഈല്‍ കൊലപ്പെടുത്തിയ മാധ്യമപ്രവര്‍ത്തക മറിയം ദഖയെ ഓര്‍മിച്ച് സഹപ്രവര്‍ത്തക

International
  •  12 days ago
No Image

പ്രമുഖ ഫൊറൻസിക് വിദഗ്ധ ഡോ. ഷേർളി വാസു അന്തരിച്ചു; സംസ്ഥാനത്തെ ആദ്യ വനിതാ ഫൊറൻസിക് സർജൻ

Kerala
  •  12 days ago
No Image

സാങ്കേതിക തകരാർ; ടേക്ക് ഓഫിന് മിനിറ്റുകൾ മാത്രം ശേഷിക്കെ റദ്ദാക്കി ട്രിച്ചി-ഷാർജ വിമാനം; പകരം വിമാനത്തിനായി യാത്രക്കാർ കാത്തിരുന്നത് മണിക്കൂറുകളോളം

uae
  •  12 days ago
No Image

നീറ്റിലിറക്കി മിനുറ്റുകൾക്കകം വെള്ളത്തിൽ മുങ്ങി ആഡംബര നൗക; നീന്തിരക്ഷപ്പെട്ട് ഉടമയും ക്യാപ്റ്റനും 

International
  •  12 days ago
No Image

ഈ വർഷം ഇതുവരെ 11 കസ്റ്റഡി മരണങ്ങൾ; പൊലിസ് സ്റ്റേഷനിൽ സിസിടിവി പ്രവർത്തിക്കാത്തതിൽ സ്വമേധയാ കേസെടുത്ത് സുപ്രിംകോടതി

National
  •  12 days ago
No Image

കുവൈത്തിൽ ലഹരിവേട്ട; റെയ്ഡിനെത്തിയ ഉദ്യോ​ഗസ്ഥരെ ആക്രമിച്ച് പ്രതിയുടെ സഹോദരിമാരും അമ്മയും

Kuwait
  •  12 days ago
No Image

ശൗചാലയത്തിൽവെച്ച് ലൈംഗികമായി പീഡിപ്പിച്ചതായി പരാതി; ടെലിവിഷൻ നടൻ ആശിഷ് കപൂർ അറസ്റ്റിൽ

crime
  •  12 days ago