HOME
DETAILS

അളവിൽ കൃത്യതയില്ല ; കോൺസ്റ്റബിൾ ഡ്രൈവർ ടെസ്റ്റ് കടക്കാനാകാതെ ഉദ്യോഗാർഥികൾ

  
ഹാറൂൻ റശീദ് എടക്കുളം
January 17, 2025 | 5:21 AM

Inaccuracy in quantity Candidates who failed the Constable Driver Test

തിരുന്നാവായ: പൊലിസ് കോൺസ്‌റ്റബിൾ ഡ്രൈവർ പരീക്ഷയെ തുടർന്ന് ഫിസിക്കൽ ടെസ്‌റ്റ് ജയിച്ച് ഡ്രൈവിങ് ടെസ്റ്റിന് യോഗ്യത നേടിയ ഉദ്യോഗാർഥികൾ ടെസ്റ്റ് വിജയിക്കാൻ പാടുപെടുന്നു. ഡ്രൈവിങ് ടെസ്‌റ്റിൽ 'ടി'യുടെ അളവ് 26-‐25 അടി ആയിരുന്നത്, പുതിയ സർക്കുലർ പ്രകാരം 20-25 അടി ആക്കി കുറച്ച് ടെസ്‌റ്റ് നടത്തുന്നതാണ് ഉദ്യോഗാർഥികളെ വലയ്ക്കുന്നത്. 
210 ഇഞ്ച് വീൽബേസുള്ള വാഹനങ്ങൾക്കാണ് 'ടി' യുടെ അളവ് 20-25 ആക്കി സർക്കുലറിൽ നിശ്ചയിച്ചിട്ടുള്ളത്.

വീൽബേസ് കൂടുന്നതനുസരിച്ച് 'ടി'യുടെ അളവിൽ മാറ്റം വരുത്തണമെന്നും സർക്കുലറിലുണ്ട്. എന്നാൽ ഇത് പരിഗണിക്കാതെ എല്ലാ വാഹനങ്ങൾക്കും ഒരേ അളവ് നിശ്ചയിക്കുന്നതാണ് ഉദ്യോഗാർഥികളെ കുഴക്കുന്നത്. മോട്ടോർ വാഹന വകുപ്പിലെ സർക്കുലർ പ്രകാരമുള്ള  അളവിലാണ് ടെസ്റ്റ് നടത്തുന്നത് എന്നാണ് പി.എസ്.സിയുടെ വാദം.

ഫയർമാൻ ഡ്രൈവർ, കേരഫെഡ് ഡ്രൈവർ തുടങ്ങിയ എല്ലാ ടെസ്റ്റുകളിലും ഇതുതന്നെയാണ് സ്ഥിതി. ഈ ടെസ്റ്റുകൾക്ക് നൽകുന്ന വാഹനം കെ.എസ്.ആർ.ടി.സിയുടെ ലോങ് ചേസിസ് വാഹനമായ ബസ് ആണെന്നാണ്  പരാതി. ഇതിന്റെ വീൽബേസ് 248.6 ഇഞ്ച് ആണ്. ഈ വാഹനത്തിന് അനുസരിച്ച് 'ടി'യുടെ അളവ് മാറ്റാതെ ടെസ്‌റ്റ് നടത്തുന്നതാണ് പ്രശ്നം.

 പ്രായോഗിക പരീക്ഷ തുടങ്ങും മുൻപു ട്രയൽ എടുക്കുന്ന കെ.എസ്.ആർ.ടിസി ഡ്രൈവർപോലും മൂന്ന് തവണ ശ്രമിച്ചാണ് കഴിഞ്ഞ ഫയർമാൻ ഡ്രൈവർ, കേരഫെഡ് ഡ്രൈവർ തസ്‌തികകളിൽ 'ടി 'ടെസ്‌റ്റ് എടുത്തു കാണിച്ചതെന്നാണ് ഉദ്യോഗാർഥികൾ പറയുന്നത്. ഈ സാഹചര്യത്തിൽ സർക്കുലറിൽ പറയുന്ന പ്രകാരം അളവ് ക്രമീകരിച്ച് ടെസ്‌റ്റ് നടത്തണമെന്ന ആവശ്യമാണ് ഉയർന്ന് വന്നിട്ടുള്ളത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വെസ്റ്റ് ബാങ്കില്‍ പള്ളികള്‍ക്ക് തീയിട്ട് ഇസ്‌റാഈല്‍ കുടിയേറ്റക്കാര്‍; 'ജൂത പ്രതികാര'മെന്ന് ചുമരെഴുത്ത്

International
  •  17 hours ago
No Image

കുറ്റിപ്പുറം ബസ് അപകടം: പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു

Kerala
  •  17 hours ago
No Image

പി.എസ്.സി പരീക്ഷാ ക്രമക്കേട്; ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ ആഭ്യന്തര വിജിലന്‍സിന്റെ ഗുരുതര കണ്ടെത്തല്‍

Kerala
  •  17 hours ago
No Image

തീവ്രന്യൂനമര്‍ദ്ദം അതിതീവ്ര നന്യൂനമര്‍ദ്ദമായി; മഴ മുന്നറിയിപ്പില്‍ മാറ്റം, ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  17 hours ago
No Image

നേര്‍ത്ത ചരടില്‍ തൂങ്ങിയ തൂണ്‍; കെ.എസ്.ആര്‍.ടി.സി ബസില്‍ വന്‍ അപകടം ഒഴിവായത് തലനാരിഴയ്ക്ക്

Kerala
  •  18 hours ago
No Image

കുടുംബവഴക്കിനെ തുടര്‍ന്ന് നാടുവിട്ടു; വടക്കേക്കര പൊലിസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായി തിരച്ചില്‍ തുടരുന്നു

Kerala
  •  18 hours ago
No Image

പരീക്ഷാ ഭേദഗതി ബില്‍:  പാര്‍ലമെന്റില്‍  പ്രതിപക്ഷ ബഹളം, ഇരു സഭകളും നിര്‍ത്തിവെച്ചു

National
  •  18 hours ago
No Image

തൃക്കാക്കരയില്‍ യുവാക്കളെ മര്‍ദ്ദിച്ച സംഘം പിടിയില്‍; മര്‍ദ്ദനമേറ്റ ഒരാളുടെ നില ഗുരുതരമായി തുടരുന്നു

Kerala
  •  18 hours ago
No Image

ബീഹാറില്‍ പ്രതിഷേധകാര്‍ക്ക് നേരെ വെടിവെച്ച സംഭവം; പൊലീസുകാരനെ സസ്‌പെന്റ് ചെയ്തു

National
  •  19 hours ago
No Image

മഞ്ഞ കാര്‍ഡ് ഉടമകള്‍ക്ക് സൗജന്യ ഓണക്കിറ്റ് ഓഗസ്റ്റ് 10 മുതല്‍; കിറ്റില്‍ 16 ഇനം സാധനങ്ങള്‍

Kerala
  •  19 hours ago