HOME
DETAILS

2026 ലോകകപ്പ് നേടാൻ സാധ്യതയുള്ള മൂന്ന് ടീമുകളെ തെരഞ്ഞെടുത്ത് നെയ്മർ

  
January 17, 2025 | 6:49 AM

Neymar picks three teams that are likely to win the 2026 World Cup

റിയാദ്: 2026 ഫിഫ ലോകകപ്പ് വിജയിക്കാൻ സാധ്യതയുള്ള മൂന്ന് ടീമുകൾ ഏതൊക്കെയാണെന്ന് പറഞ്ഞിരിക്കുകയാണ് ബ്രസീലിയൻ സൂപ്പർതാരം നെയ്മർ. ഫ്രാൻസ്, അർജന്റീന, സ്‌പെയ്ൻ എന്നീ ടീമുകളെയാണ് നെയ്മർ തെരഞ്ഞെടുത്തത്. ജിംഗ ബോണിറ്റോക്ക് നൽകിയ അഭിമുഖത്തിലാണ് നെയ്മർ ഇക്കാര്യം പറഞ്ഞത്. 

'ബ്രസീൽ ഒഴികെ ലോകകപ്പ് നേടാൻ സാധിക്കുന്ന മൂന്ന് രാജ്യങ്ങൾ ഏതൊക്കെയാണെന്ന് ചോദിച്ചാൽ ഫ്രാൻസും സ്‌പെയിനും അർജൻ്റീനയും ആണെന്ന് ഞാൻ കരുതുന്നു. കാരണം അർജന്റീന വളരെ ആത്മവിശ്വാസത്തിലാണ്. ഈ മൂന്ന് ടീമുകളും വളരെ മുകളിലാണ്. ഇംഗ്ലണ്ടും ജർമ്മനിക്കും സാധ്യതകൾ ഉണ്ട്,' നെയ്മർ പറഞ്ഞു. 

2022 ഖത്തർ ലോകകപ്പ് വിജയിച്ച അർജന്റീന ലോകകപ്പ് നിലനിർത്താൻ സാധ്യതയുള്ള ടീം തന്നെയാണ്. സമീപകാലങ്ങളിൽ അർജന്റീന മികച്ച ഫോമിലാണ് ഉള്ളത്. നിലവിലെ കോപ്പ അമേരിക്ക ജേതാക്കളും അർജന്റീന തന്നെയാണ്. കഴിഞ്ഞ രണ്ട് ലോകകപ്പുകളിൽ തകർപ്പൻ പ്രകടനങ്ങളാണ് ഫ്രാൻസ് നടത്തിയത്. 2018 ലോകകപ്പ് സ്വന്തമാക്കിയ ഫ്രഞ്ച് പട കഴിഞ്ഞ ലോകകപ്പിൽ ഫൈനൽ വരെ എത്തിയിരുന്നു. 2024 യൂറോ കപ്പിൽ സെമി ഫൈനൽ വരെ എത്താനെ ഫ്രാൻസിന് സാധിച്ചുള്ളൂ. 

സ്പെയ്നും നിലവിൽ മികച്ച ഫുട്ബോൾ ആണ് കളിച്ചുകൊണ്ടിരിക്കുന്നത്. നിലവിലെ യൂറോകപ്പ് ചാമ്പ്യന്മാരും സ്പാനിഷ് പട തന്നെയാണ്. 2024 യൂറോ കപ്പിൽ ഇംഗ്ലണ്ടിനെ വീഴ്ത്തിയാണ് സ്‌പെയ്ൻ കിരീടം ചൂടിയത്. സ്‌പെയിനിന്റെ നാലാം യൂറോ കിരീടം ആണിത്. യൂറോ കപ്പിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കിരീടങ്ങൾ നേടിയ ടീമും സ്‌പെയ്ൻ തന്നെയാണ്. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മധ്യപ്രദേശിൽ ഏക സിവിൽ കോഡ് നടപ്പാക്കാനൊരുങ്ങി സർക്കാർ; തിങ്കളാഴ്ച നിയമസഭയിൽ അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രി മോഹൻ യാദവ് 

National
  •  8 days ago
No Image

വിഴിഞ്ഞത്ത് വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു; നാലുപേർ നീന്തി രക്ഷപ്പെട്ടു

Kerala
  •  8 days ago
No Image

വിമർശകരുടെ വായടപ്പിച്ച് രോഹിത്തിന്റെ മാസ്സ് തിരിച്ചുവരവ്; ലോർഡ്സിൽ ഇതിഹാസങ്ങളെ മറികടന്ന് 'ഹിറ്റ്മാൻ' ഷോ!

Football
  •  8 days ago
No Image

ഫൈനലിൽ മെസ്സിയെ കാത്തിരിക്കുന്നത് റെക്കോർഡുകളുടെ പൂരം; ഫുട്ബോൾ ചരിത്രം മാറ്റിമറിക്കാൻ അർജന്റീന!

Football
  •  8 days ago
No Image

പോക്സോ കേസിൽ ജാമ്യം: പുറത്തിറങ്ങി വീണ്ടും സമാന കുറ്റകൃത്യം; പ്രതിയെ പൊലിസ് പിടികൂടി

Kerala
  •  8 days ago
No Image

‘മെസ്സിയും എംബാപ്പെയുമല്ല, ഇത് എന്റെ നിമിഷം’; ഫൈനലിന് മുന്നേ അർജന്റീനയ്ക്ക് മുന്നറിയിപ്പുമായി 19-കാരൻ ലാമിൻ യമാൽ

Football
  •  8 days ago
No Image

80% പിഴ ഇളവും തവണ വ്യവസ്ഥയും; കമ്പനികൾക്ക് വൻ ആശ്വാസവുമായി ദുബൈ കസ്റ്റംസ്

uae
  •  8 days ago
No Image

കാർ രഹിത യാത്ര പ്രോത്സാഹിപ്പിക്കാൻ ദുബൈ ആർടിഎ; 25 കമ്മ്യൂണിറ്റികളെ ബന്ധിപ്പിച്ചുള്ള വമ്പൻ പദ്ധതിയ്ക്ക് അം​ഗീകാരം നൽകി

uae
  •  8 days ago
No Image

കെ.എസ്.യു - മുഖ്യമന്ത്രി തർക്കം സമവായത്തിലേക്ക്; കൂടിക്കാഴ്ച നാളെ നടന്നേക്കും

Kerala
  •  8 days ago
No Image

ഇംഗ്ലീഷ് ഫുട്ബോൾ ചരിത്രത്തിൽ ഇനി പുതിയ രാജാവ്; ചരിത്ര റെക്കോർഡുകൾ തൂക്കി ജൂഡ് ബെല്ലിംഗ്ഹാം

Football
  •  8 days ago