HOME
DETAILS

സ്‌പെഷല്‍ എജ്യുക്കേറ്റര്‍മാരുടെ കുറവ്;  സ്വകാര്യ സ്ഥാപനങ്ങളില്‍ കുട്ടികളെ ചേര്‍ക്കാന്‍ നിര്‍ബന്ധിതരായി രക്ഷിതാക്കള്‍

  
എം. അപര്‍ണ
January 20, 2025 | 5:25 AM

Parents are forced to enroll their children in private institutions

കോഴിക്കോട്: സ്‌പെഷല്‍ എജ്യുക്കേറ്റര്‍മാരുടെ കുറവ് പൊതുവിദ്യാലങ്ങളില്‍ പഠിക്കുന്ന ഭിന്നശേഷി കുട്ടികളേയും രക്ഷിതാക്കളേയും വലയ്ക്കുന്നു. ഇതോടെ കുട്ടികളെ സ്വകാര്യ സ്ഥാപനങ്ങളില്‍ ചേര്‍ക്കാന്‍  നിര്‍ബന്ധിതരായിരിക്കുകയാണ് രക്ഷിതാക്കള്‍. നിലവില്‍ കോഴിക്കോട് നഗരപരിധിയില്‍ 15ഓളം കുട്ടികളാണ് പൊതുവിദ്യാലയത്തില്‍ നിന്നു സ്വകാര്യ സ്ഥാപനത്തിലേക്ക് മാറിയിട്ടുള്ളത്. 

 ഇന്‍ക്ലൂസിവ് എഡ്യൂക്കേഷന്റെ ഭാഗമായി പ്രത്യേക പരിഗണന ആവശ്യമുള്ള നിരവധി കുട്ടികളാണ് സംസ്ഥാനത്തെ പൊതുവിദ്യാലങ്ങളില്‍ പഠിക്കുന്നത്. ഇവര്‍ക്ക് ആവശ്യമായ പഠന പിന്തുണ ഉറപ്പുവരുത്തുന്നതിന് സമഗ്രശിക്ഷ പദ്ധതിയുടെ ഭാഗമായി കരാര്‍ അടിസ്ഥാനത്തില്‍ സ്‌പെഷല്‍ എജ്യുക്കേറ്റര്‍മാരെ നിയമിച്ചിട്ടുണ്ട്. എന്നാല്‍, സംസ്ഥാനത്താകെ 2,886 സ്‌പെഷല്‍ എഡ്യൂകേറ്റര്‍മാരാണ് ഉള്ളത്. ഇത് നിലവിലുള്ള സ്‌കൂളുകള്‍ക്ക് ആനുപാതികമല്ല. അതിനാല്‍ ഒരാള്‍ തന്നെ രണ്ടും മൂന്നും സ്‌കൂളുകളുടെ ചമുതല ഏറ്റെടുക്കേണ്ടി വരും. 

ഇതോടെ സ്‌കൂളുകളില്‍ കൃത്യമായി എത്താനോ കുട്ടികള്‍ക്ക് ആവശ്യമായ പിന്തുണ നല്‍കാനോ കഴിയുന്നില്ലെന്ന് സ്‌പെഷല്‍ എഡ്യൂകേറ്റര്‍മാര്‍ തന്നെ പറയുന്നു. കേന്ദ്രസര്‍ക്കാര്‍ സമഗ്ര ശിക്ഷാ പദ്ധതിക്ക് നൽകേണ്ട വിഹിതം പലപ്പോഴുംനൽകാത്തത് കുട്ടികള്‍ക്കുള്ള ചലന സഹായ ഉപകരണങ്ങളുൾപ്പെടെയുള്ളവയുടെ വിതരണം നിലയ്ക്കുന്നതിനും ഇടയാക്കുന്നുണ്ട്. 

നിലവിലുള്ള സ്‌പെഷല്‍ എജ്യുക്കേറ്റര്‍മാരുടെ എണ്ണം പരിമിതമാണെന്നും ഭിന്നശേഷി കുട്ടികള്‍ക്ക് കൃത്യമായ പരിശീലനം നല്‍കാന്‍ കൂടുതല്‍ സ്‌പെഷല്‍ എജ്യുക്കേറ്റര്‍മാരെ നിയോഗിക്കണമെന്നും കേരള റിസോഴ്‌സ് ടീച്ചേഴ്‌സ് അസോസിയേഷന്‍ (കെ.ആര്‍.ടി.എ ) സംസ്ഥാന സെക്രട്ടറി വി.സജിന്‍ കുമാര്‍, ഭാരവാഹികളായ ബി.ശ്രീകല, എന്‍.കെ പുഷ്പന്‍, ആര്‍.ഗോവിന്ദന്‍ എന്നിവര്‍ ആവശ്യപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദ്യാഭ്യാസ വായ്പയ്ക്ക് മാതാപിതാക്കളുടെ സിബിൽ സ്കോറും പ്രധാനം; വിദ്യാർഥികളുടെ ഹരജികൾ ഹൈക്കോടതി തള്ളി

Kerala
  •  3 days ago
No Image

സാരി വാങ്ങുന്നതിനെ ചൊല്ലി തർക്കം; ഭർത്താവിനെ കുക്കർ കൊണ്ട് അടിച്ചു കൊലപ്പെടുത്തിയ കേസിൽ ഭാര്യ അറസ്റ്റിൽ

National
  •  3 days ago
No Image

ഭാര്യയ്‌ക്കൊപ്പം ജീവിക്കാൻ താല്പര്യമില്ലെന്ന കാരണം പറഞ്ഞ് വിവാഹമോചനം നൽകാനാവില്ല: കർണാടക ഹൈക്കോടതി

National
  •  3 days ago
No Image

സ്പെയിനിന്റെ സമ്മാനത്തുകയിൽ കയ്യിട്ടുവാരാൻ അമേരിക്ക: 30% നികുതി ഈടാക്കാൻ ഐ.ആർ.എസ് നീക്കം

Football
  •  3 days ago
No Image

പയ്യന്നൂരിലെ കൂട്ട ആത്മഹത്യ: ഭർതൃപിതാവിന്റെ ലൈംഗിക പീഡനവും പൊലീസിന്റെ അനാസ്ഥയുമെന്ന് അമ്മയുടെ വെളിപ്പെടുത്തൽ; പുനരന്വേഷണത്തിന് ആവശ്യം

Kerala
  •  3 days ago
No Image

മാതാപിതാക്കളെ യുഎഇയിലേക്ക് കൊണ്ടുവരണോ? വിസയെടുക്കാൻ ഈ പ്രധാന രേഖകൾ നിർബന്ധം; അപേക്ഷിക്കുന്നതിന് മുൻപ് അറിയേണ്ട കാര്യങ്ങൾ

uae
  •  3 days ago
No Image

'അർജന്റീന തോറ്റുകൊടുത്തതാണ്!': ലോകകപ്പ് ഫൈനലിന് പിന്നാലെ വിചിത്ര വാദവുമായി അർജന്റീനിയൻ സൈക്കോളജിസ്റ്റ്

Football
  •  3 days ago
No Image

സഊദിക്കെതിരായ ഹൂത്തികളുടെ സമുദ്ര ഉപരോധ ഭീഷണി; ശക്തമായി അപലപിച്ച് യുഎഇ

uae
  •  3 days ago
No Image

'ഇറാനിൽ കാലുകുത്തിയാൽ കൈയിലുള്ളതുമായി നേരിടും'; യുഎസ് സൈന്യത്തിന് കടുത്ത മുന്നറിയിപ്പുമായി ഇറാൻ സൈനിക മേധാവി‌

International
  •  3 days ago
No Image

ആർ.എൻ. സിംഗിന്റെ 'ബിയോണ്ട് ദി ഐവി ലീഗ്' പ്രകാശനം ചെയ്തു 

Kerala
  •  3 days ago