HOME
DETAILS

ആശുപത്രിവാസം ആവശ്യമില്ലെന്ന് പറഞ്ഞ് ഇന്‍ഷുറന്‍സ് ക്ലെയിം നിഷേധിച്ചു; നഷ്ടപരിഹാരം നല്‍കാന്‍ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ വിധി

  
January 20, 2025 | 2:56 PM

The insurance denied the claim saying the hospitalization was not necessary Consumer Disputes Redressal Commission verdict to award compensation

എറണാകുളം: ആശുപത്രിവാസം ആവശ്യമില്ലാത്ത അസുഖത്തിന് അഡ്മിറ്റ് ആയി ചികിത്സ തേടി എന്ന പേരില്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ക്ലെയിം നിഷേധിച്ച സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കമ്പനിക്കെതിരെ നഷ്ടപരിഹാരം നല്‍കാന്‍ വിധിയായി. പരാതിക്കാര്‍ക്ക് 44,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ വിധി. എറണാകുളം അമ്പനാട് സ്വദേശി ബിനു വര്‍ഗീസും ജെമി ബിനുവും സമര്‍പ്പിച്ച പരാതിയിലാണ് കോടതിയുടെ ഉത്തരവ്.

2017 ഓഗസ്റ്റിലാണ് പരാതിക്കാര്‍ സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കമ്പനിയുടെ ഫാമിലി ഒപ്ടിമ പോളിസി എടുത്തത്. ഈ പോളിസി പുതുക്കി തുടരുന്നതിനിടയില്‍ 2023 മേയില്‍ പരാതിക്കാരിക്ക് കടുത്ത പനിയും ചുമയും വയറുവേദനയും അനുഭവപ്പെടുകയും അഡ്മിറ്റ് ആകുകയും ചെയ്തു. ആറു ദിവസത്തെ ചികിത്സയ്ക്ക് ശേഷം റീ ഇമ്പേഴ്‌സ്‌മെന്റിനായി ഇന്‍ഷുറന്‍സ് കമ്പനിയെ സമീപിച്ചപ്പോഴാണ് ആശുപത്രിവാസം ആവശ്യമില്ലാത്ത അസുഖമാണെന്ന് ചൂണ്ടിക്കാട്ടി ഇന്‍ഷുറന്‍സ് ക്ലെയിം നിഷേധിക്കുകയായിരുന്നു. കബളിപ്പിക്കപ്പെട്ടു എന്ന് ബോധ്യമായ പോളിസി ഉടമ പരിഹാരത്തിനായി എറണാകുളം ജില്ല ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനിൽ പരാതി നൽകി.

ഇന്‍ഷുറന്‍സ് പോളിസി ഇന്‍ഷുര്‍ ചെയ്ത വ്യക്തി ഉള്‍പ്പെടെയുള്ളവരുടെ ന്യായമായ പ്രതീക്ഷകള്‍ക്കു ഫലം നല്‍കുന്നന്നതിനു വേണ്ടിയാകണമെന്നും, നിബന്ധനകളില്‍ അവ്യക്തതയുണ്ടെങ്കില്‍ അത് ഇന്‍ഷുറന്‍സ് ചെയ്ത വ്യക്തിക്ക് അനുകൂലമായി പരിഗണിക്കണമെന്നുമുള്ള സുപ്രിംകോടതി ഉത്തരവും ഡി ബി ബിനു അധ്യക്ഷനും, വി. രാമചന്ദ്രന്‍, ടി.എന്‍ ശ്രീവിദ്യ എന്നിവര്‍ അംഗങ്ങളുമായ ബെഞ്ച് പരിഗണിച്ചു.

പോളിസി നിബന്ധനകള്‍ ഇടുങ്ങിയ രീതിയില്‍ പരിഗണിക്കാതെ വിശാല അര്‍ത്ഥത്തില്‍ ഉപഭോക്താവിന്റെ ആവലാതിയെ പരിഗണിക്കുന്ന തരത്തില്‍ വായിക്കണമെന്നും നഷ്ടപരിഹാരമായി 44,000 രൂപ 45 ദിവസത്തിനകം നല്‍കണമെന്നും എതിര്‍കക്ഷികള്‍ക്ക് കോടതി ഉത്തരവ് വിടുകയായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹീനകൃത്യത്തിന് പിന്നിലുള്ളവരെ ഉടൻ നിയമത്തിന് മുന്നിൽ കൊണ്ട് വരണം: ഡൽഹി സ്ഫോടനത്തിൽ അപലപിച്ച് പിണറായി വിജയൻ

Kerala
  •  4 days ago
No Image

യുദ്ധക്കെടുതിയിൽ മരണപ്പെട്ട പ്രതിശ്രുത വധുവിന്റെ വിവാഹ വസ്ത്രം കത്തിച്ച് സിറിയൻ യുവാവ്; വൈറലായി വികാര നിർഭരമായ വീഡിയോ

International
  •  4 days ago
No Image

രാജ്യതലസ്ഥാനത്തെ നടുക്കിയ സ്ഫോടനം; സ്ഥിതിഗതികൾ വിലയിരുത്തി കേന്ദ്ര ആഭ്യന്തരമന്ത്രി

National
  •  4 days ago
No Image

ചെന്നൈ നോട്ടമിട്ട സഞ്ജുവിനെ റാഞ്ചാൻ പഞ്ചാബ് കിങ്‌സ്; വമ്പൻ അപ്‌ഡേറ്റുമായി അശ്വിൻ

Cricket
  •  4 days ago
No Image

ഒമാൻ പൊതുമാപ്പ്: സമയപരിധി ഡിസംബർ 31-ന് അവസാനിക്കും; നിയമലംഘകർ ഉടൻ വിസ സ്റ്റാറ്റസ് സ്ഥിരപ്പെടുത്തണമെന്ന് പൊലിസ്‌

oman
  •  4 days ago
No Image

കാസർകോഡിൽ വീടിന് നേരെ വെടിവെച്ച സംഭവം; ഓൺലൈൻ ഗെയിമിന്റെ സ്വാധീനത്താൽ വെടിവെച്ചത് 14കാരനായ മകനെന്ന് പൊലിസ്

Kerala
  •  4 days ago
No Image

യുഎഇയിൽ ഇ-സ്‌കൂട്ടർ അപകടങ്ങൾ വർദ്ധിക്കുന്നു; അപകടം ഉണ്ടാക്കുന്ന യാത്രക്കാർക്കെതിരെ പൊലിസ്‌

uae
  •  4 days ago
No Image

ഡൽഹി ചെങ്കോട്ടയ്ക്ക് സമീപത്തെ സ്ഫോടനം: മുംബൈയ്ക്ക് പിന്നാലെ കേരളത്തിലും ജാഗ്രതാ നിർദേശം; പൊലിസ് പട്രോളിംഗ് ശക്തമാക്കും

Kerala
  •  4 days ago
No Image

ആരാധനാലയങ്ങൾ ആക്രമിക്കാൻ ഗൂഢാലോചന നടത്തി; സഊദിയിൽ രണ്ട് പൗരന്മാരെ വധശിക്ഷയ്ക്ക് വിധേയരാക്കി

Saudi-arabia
  •  4 days ago
No Image

കേരള സർവകലാശാലയിലെ ​ഗവേഷക വിദ്യാർഥിക്കെതിരായ ജാതീയ അധിക്ഷേപം: സംസ്‌കൃത മേധാവിയെ അറസ്റ്റ് ചെയ്യുന്നത് തടഞ്ഞ് ഹൈക്കോടതി

Kerala
  •  4 days ago