HOME
DETAILS
MAL
തനതു ഫണ്ട് കുറയുമ്പോഴും ഓണറേറിയം വര്‍ധിപ്പിക്കുന്നതില്‍ ഒറ്റക്കെട്ട്
backup
September 02 2016 | 20:09 PM
നീലേശ്വരം: നഗരസഭയില്‍ ഓരോ വര്‍ഷവും ലഭിക്കുന്ന തനതു ഫണ്ടില്‍ കുറവു വരുമ്പോഴും ഓണറേറിയം വര്‍ധിപ്പിക്കുന്ന കാര്യത്തില്‍ ഭരണ പ്രതിപക്ഷ ഭേദമന്യേ കൗണ്‍സിലര്‍മാര്‍ ഒറ്റക്കെട്ടായി നിന്നു. ചെയര്‍മാന്‍ (14,600), വൈസ് ചെയര്‍മാന്‍ (12,000), സ്ഥിരംസമിതി അധ്യക്ഷര്‍ (8,800), അംഗങ്ങള്‍ (7,600) എന്നിങ്ങനെയാണ് പുതുക്കിയ ഓണറേറിയം.
ഓണറേറിയം ഇനത്തിലുള്ള അധിക ബാധ്യത തനതു ഫണ്ടില്‍ നിന്നാണ് വഹിക്കേണ്ടത്. തനതു ഫണ്ടിന്റെ കുറവ് നഗരസഭയുടെ പ്രവര്‍ത്തനത്തെ തന്നെ ബാധിക്കുമെന്ന ഘട്ടത്തിലാണു ഓണറേറിയം കൂടി വര്‍ധിപ്പിച്ചിരിക്കുന്നത്. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന നഗരസഭകളില്‍ ഓണറേറിയം വര്‍ധനവ് തല്‍ക്കാലം അംഗങ്ങള്‍ക്കു വേണ്ടെന്നു വയ്ക്കാമെന്നിരിക്കെയാണ് ഭരണ പ്രതിപക്ഷ അംഗങ്ങള്‍ വര്‍ധനവ് കൈയടിച്ചു പാസാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."