HOME
DETAILS

മിന്നിച്ച് തുടങ്ങി നിധീഷ്; രണ്ടാം പന്തില്‍ വിക്കറ്റ്, രഞ്ജി ഫൈനലില്‍ കേരളത്തിന് 'പ്രതീക്ഷ'ത്തുടക്കം 

  
Web Desk
February 26 2025 | 05:02 AM

Keralas Strong Start in Ranji Trophy Final Against Vidarbha

നാഗ്പുര്‍: രഞ്ജി ട്രോഫി ഫൈനലില്‍ കേരളത്തിന് സ്വപ്‌നത്തുടക്കം. ആദ്യ ഓവറിലെ രണ്ടാം പന്തില്‍ തന്നെ വിക്കറ്റ് എറിഞ്ഞിട്ടു കേരളത്തിന്റെ എം.ഡി നിധീഷ് 

സ്‌കോര്‍ ബോര്‍ഡ് തുറക്കുന്നതിനു മുമ്പേ തന്നെ മടങ്ങേണ്ടി വന്നു വിഭര്‍ഭയുടെ ഓപ്പണര്‍ പാര്‍ഥ് രേഖഡേക്ക്.  എല്‍.ബി.ഡബ്ല്യുവിലാണ് പാര്‍ഥ് രേഖ പുറത്തായത്. ആദ്യത്തെ രണ്ടു ഓവറില്‍ വിദര്‍ഭ റണ്ണൊന്നും എടുത്തിട്ടില്ല. ഏദന്‍ ആപ്പിള്‍ എറിഞ്ഞ രണ്ടാം ഓവറും മെയ്ഡനാവുകയായിരുന്നു. ഏഴ് ഓവര്‍ പൂര്‍ത്തിയപ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 11 റണ്‍സ് എന്നതായിരുന്നു കേരളത്തിന്റെ നില.  നേരത്തെ ടോസ് നേടിയ കേരള നായകന്‍ സചിന്‍ ബേബി ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു.  ബാറ്റര്‍ വരുണ്‍ നായനാരെ ഒഴിവാക്കി യുവ പേസര്‍ ഏദന്‍ ആപ്പിള്‍ ടോമിനെ പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയാണ് കേരളം ഇന്ന് കളിക്കിറങ്ങിയിരിക്കുന്നത്. 

നാഗ്പൂരിലെ ക്രിക്കറ്റ് സ്‌റ്റേഡിയം വിദര്‍ഭയുടെ ഹോം ഗ്രൗണ്ടാണെങ്കില്‍ കേരളത്തിനത് ഡ്രീം ഗ്രൗണ്ടാണ്. അതുകൊണ്ട് തന്നെ ആശങ്കയെന്നത് കേരള ടീമിനില്ല, ഉള്ളത് ആശ മാത്രമാണ്. തങ്ങളുടെ ജൈത്രയാത്ര കപ്പില്‍ മുത്തമിട്ട് അവസാനിപ്പിക്കാന്‍ കഴിയുമെന്ന ശുഭാപ്തി വിശ്വാസത്തിലാണ് കേരള ക്യാംപ്. അതിന് നിരവധി അനുകൂല ഘടകങ്ങളുമുണ്ട്. 

ഇവിടെ കേരളം മത്സരിച്ച നാല് കളികളില്‍ ഒന്നില്‍പോലും തോല്‍വിയറിഞ്ഞിട്ടില്ലെന്നതാണ് അതിന് പ്രധാനകാരണം. ഒരു കളി കേരളം ജയിച്ചപ്പോള്‍ ബാക്കി മത്സരങ്ങള്‍ സമനിലയില്‍ പിരിയുകയായിരുന്നു. തങ്ങളുടെ സ്വപ്‌ന ഗ്രൗണ്ടില്‍ സ്വപ്‌ന ഫൈനലിന് പാഡണിയുമ്പോള്‍ ആതിഥേയരെന്ന ആത്മവിശ്വാസം വിദര്‍ഭക്ക് നഷ്ടപ്പെടുമെന്ന കണക്ക് കൂട്ടലും കേരള ക്യാംപിനുണ്ട്. തങ്ങളെ ഇതുവരെ അവിടെ തോല്‍പ്പിക്കാന്‍ അവര്‍ക്ക് സാധിച്ചിട്ടില്ലെന്നത് അവരുടെ ആത്മവിശ്വാസം കെടുത്തുമെന്ന് കേരള ക്യാംപ് പ്രതീക്ഷിക്കുന്നു. ഈ ആത്മവിശ്വാസം ഗ്രൗണ്ടില്‍ പ്രാവര്‍ത്തികമാക്കാനായാല്‍ കാര്യങ്ങള്‍ നമുക്ക് അനുകൂലമാകുമെന്ന കണക്ക് കൂട്ടലിലാണ് കേരളം.

 ബാറ്റിങ്ങില്‍ 665 റണ്‍സോടെ 83.13 ശരാശരിയില്‍ ബാറ്റ് വീശുന്ന സല്‍മാന്‍ നിസാറും 641 റണ്‍സോടെ 71.22 ശരാശരിയില്‍ ബാറ്റേന്തുന്ന മുഹമ്മദ് അസ്ഹറുദ്ദീനും കേരളത്തിന്റെ പ്രതീക്ഷകള്‍ ഉയര്‍ത്തുന്നുണ്ട്. ജമ്മു കാശ്മിരീനെതിരെ ക്വാര്‍ട്ടറില്‍ സല്‍മാന്‍ നിസാര്‍ കാണിച്ച മാസും സെമിഫൈനലില്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍ തീര്‍ത്ത റണ്‍മലയും കേരളത്തിന്റെ വിജയങ്ങളില്‍ നിര്‍ണായകമായിരുന്നു. ഫോം ഇരുവരും തുടര്‍ന്നാല്‍ കേരളം കളി പിടിക്കുമെന്നുറപ്പാണ്. 429 റണ്‍സുമായി ഓപ്പണര്‍ രോഹന്‍ എസ് കുന്നുമ്മലും, ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയുമെല്ലാം മുന്നില്‍ നിന്ന് നയിക്കുമ്പോള്‍ കേരളത്തിന്റെ സ്വപ്നങ്ങള്‍ യാഥാര്‍ത്യത്തിലേക്ക് ഒരുപടികൂടി അടുക്കും. ഒന്‍പത് മത്സരത്തില്‍ നിന്ന് 2.65 എക്കണോമിയില്‍ 40 വിക്കറ്റെടുത്ത ജലജ് സക്‌സേനയും ഏഴ് മത്സരത്തില്‍ നിന്ന് 2.49 എകണോമിയില്‍ 30 വിക്കറ്റെടുത്ത ആദിത്യ സര്‍വൊതയും, 23 വിക്കറ്റുകളുമായി എം.ഡി നിതീഷും കേരളത്തിന്റെ കിരീടമോഹങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകുന്നുമുണ്ട്. 

മറുവശത്ത് 10 മത്സരങ്ങളില്‍ നിന്ന് 967 റണ്‍സുമായി ടൂര്‍ണമെന്റിലെ ലീഡിങ് റണ്‍ സ്‌കോററില്‍ ഒരാളായ യാഷ് റാത്തോഡും ഇത്രയും മത്സരങ്ങളില്‍ നിന്ന് 781 റണ്‍സ് നേടിയ അക്ഷയ് വാഡ്കറും വിദര്‍ഭയുടെ ബാറ്റിംഗിന് കരുത്താവുകയാണ്. 10 മത്സരങ്ങളില്‍ നിന്ന് 2.79 എക്കണോമിയില്‍ 74 വിക്കറ്റുമായി ഹര്‍ഷ് ഡുബേയും ഒന്‍പത് മത്സരങ്ങളില്‍ നിന്ന് 2.55 എക്കണോമിയില്‍ 30 വിക്കറ്റ് കൊയ്ത ആദിത്യ താക്കറേയും കേരള താരങ്ങളെ പരീക്ഷിക്കുമെന്നുറപ്പാണ്. പക്ഷെ, ഈ സീസണില്‍ പല മത്സരങ്ങളിലും തകര്‍ന്നെന്ന് ഉറപ്പിച്ച ടീം ഫീനിക്‌സ് പക്ഷിയെ പോലെ കുതിച്ചുയര്‍ന്ന് എതിരാളികളെ തകര്‍ത്തെറിഞ്ഞ ചിത്രമാണ് കേരളത്തിനുള്ളത്. അത് കലാശപ്പോരിലും തുടരുമെന്ന് തന്നെയാണ് കളിയാരാധകര്‍ കണക്ക് കൂട്ടുന്നത്. 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദിവ്യ എസ് അയ്യര്‍ക്കെതിരെ അശ്ലീല കമന്റിട്ട കോണ്‍ഗ്രസ് നേതാവിന് സസ്‌പെന്‍ഷന്‍

Kerala
  •  2 days ago
No Image

കണ്ണില്ലാ ക്രൂരതക്ക് പേരോ ഡോക്ടര്‍; 77 കാരനെ മര്‍ദിക്കുന്ന ഡോക്ടറുടെ ദൃശ്യം വൈറല്‍; സംഭവം മധ്യപ്രദേശില്‍

National
  •  2 days ago
No Image

കടലോളം കരുതല്‍; കാഴ്ചപരിമിതര്‍ക്കായി അബൂദബിയില്‍ ബീച്ച് തുറന്നു

uae
  •  2 days ago
No Image

എ.ഡി.ജി.പി അജിത് കുമാറിന് വീണ്ടും വിശിഷ്ട സേവാ മെഡലിന് ശുപാര്‍ശ; സര്‍ക്കാര്‍ അംഗീകരിച്ചു

Kerala
  •  2 days ago
No Image

വിവാഹമുറപ്പിച്ചത് 21കാരിയുമായി; വിവാഹ വേഷമണിഞ്ഞ് മണ്ഡപത്തിലെത്തിയതോ പെണ്ണിന്റെ അമ്മ

National
  •  2 days ago
No Image

വ്യാജ രേഖകള്‍ ഉപയോഗിച്ച് കുവൈത്തിലേക്ക് കടക്കാന്‍ ശ്രമം; യുവതിയെ ഇമിഗ്രേഷന്‍ അധികൃതര്‍ പിടികൂടി

Kuwait
  •  2 days ago
No Image

സ്വര്‍ണത്തിന് ഇനിയും വില കൂടാം;  നിക്ഷേപകര്‍ക്ക് പണിക്കൂലിയില്ലാതെ സ്വര്‍ണം വാങ്ങാന്‍ വഴിയുണ്ട്, ലാഭവും കിട്ടും 

Business
  •  2 days ago
No Image

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴക്ക് സാധ്യത; രണ്ട് ജില്ലകളിൽ യെല്ലോ അലർട്

Kerala
  •  2 days ago
No Image

ദുബൈയില്‍ ഡ്രൈവറില്ലാ ടാക്‌സികള്‍ അവതരിപ്പിക്കാന്‍ അപ്പോളോ ഗോ; പരീക്ഷണയോട്ടം ഉടന്‍

uae
  •  2 days ago
No Image

കശ്മീരില്‍ മിന്നല്‍ പ്രളയം; മണ്ണിടിച്ചിലില്‍ മൂന്ന് മരണം; കനത്ത നാശനഷ്ടം

National
  •  2 days ago