HOME
DETAILS

UAE Ramadan 2025 | എങ്ങനെ യുഎഇയിലെ ഫാദേഴ്‌സ് എന്‍ഡോവ്‌മെന്റ് ക്യാമ്പയിനിലേക്ക് സംഭാവന നല്‍കാം? 

  
March 02 2025 | 05:03 AM

How to donate to Fathers Endowment Campaign in UAE

ദുബൈ: യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം തുടക്കം കുറിച്ച ഫാദേഴ്‌സ് എന്‍ഡോവ്‌മെന്റ് ക്യാമ്പയിനിലേക്ക് പിതാക്കന്മാരുടെ ബഹുമാനാര്‍ത്ഥം വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും സംഭാവനകള്‍ സ്വീകരിക്കുന്നതിനായി ആറ് മാര്‍ഗ്ഗങ്ങള്‍ മുന്നോട്ടുവച്ചു. ദരിദ്രര്‍ക്ക് സുസ്ഥിരമായ ആരോഗ്യ സംരക്ഷണം നല്‍കുന്നതിനായി ഒരു എന്‍ഡോവ്‌മെന്റ് ഫണ്ട് സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ക്യാമ്പയിന്‍ ആരംഭിച്ചിരിക്കുന്നത്.

ക്യാമ്പയിനിന്റെ വെബ്‌സൈറ്റ്, എസ്എംഎസ്, ബാങ്ക് ട്രാന്‍സ്ഫറുകള്‍, കാമ്പയ്‌നിന്റെ കോള്‍ സെന്റര്‍, ദുബൈ നൗ ആപ്പ് അല്ലെങ്കില്‍ ദുബൈയുടെ കമ്മ്യൂണിറ്റി സംഭാവന പ്ലാറ്റ്‌ഫോമായ Jood.ae എന്നിവയിലൂടെ ക്യാമ്പയിനിലേക്ക് സംഭാവനകള്‍ നല്‍കാം.

വെബ്‌സൈറ്റ് വഴി
യുഎഇക്കകത്തും പുറത്തുമുള്ള വ്യക്തികള്‍, ബിസിനസുകാര്‍, സ്ഥാപനങ്ങള്‍ എന്നിവയില്‍ നിന്നുള്ളവര്‍ക്ക് വെബ്‌സൈറ്റ് വഴി സംഭാവനകള്‍ നല്‍കാം. ക്യാമ്പയിനിന്റെ വെബ്‌സൈറ്റ്, Fathersfund.ae.

കോള്‍ സെന്റര്‍ വഴി
ഫാദേഴ്‌സ് എന്‍ഡോവ്‌മെന്റ് ക്യാമ്പയിനിലേക്ക് സംഭാവന നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആഴ്ചയില്‍ ഏഴു ദിവസവും രാവിലെ 10 നും വൈകുന്നേരം 5 നും ഇടയില്‍ കോള്‍ സെന്ററുമായി (8004999) ടോള്‍ ഫ്രീ നമ്പറില്‍ ബന്ധപ്പെടാം.

ബാങ്ക് ട്രാന്‍സ്ഫറുകള്‍ വഴി
നേരിട്ടുള്ള ബാങ്ക് ട്രാന്‍സ്ഫറുകളും സാധ്യമാണ്. ക്യാമ്പയിനിന്റെ ഔദ്യോഗിക എമിറേറ്റ്‌സ് ഇസ്ലാമിക് ബാങ്ക് അക്കൗണ്ട് നമ്പറിലേക്ക് (IBAN: AE020340003518492868201)  പണം അയക്കാം.

എസ്എംഎസ് വഴി
ഡെഡിക്കേറ്റഡ് ഡു, എത്തിസലാത്ത് എന്നീ നമ്പറുകളിലേക്ക് 'ഫാദര്‍' എന്ന് എസ്എംഎസ് വഴി അയച്ച് ക്യാമ്പയിനിലേക്കുള്ള ഒറ്റത്തവണ സംഭാവനകള്‍ നല്‍കാം: 10 ദിര്‍ഹം സംഭാവന ചെയ്യാന്‍ 1034 ലേക്ക് 'ഫാദര്‍' എന്ന് എസ്എംഎസ് അയയ്ക്കുക, 50 ദിര്‍ഹം സംഭാവന ചെയ്യാന്‍ 1035 ലേക്ക് അയയ്ക്കുക, 100 ദിര്‍ഹം സംഭാവന ചെയ്യാന്‍ 1036 ലേക്ക് അയയ്ക്കുക, 500 ദിര്‍ഹം സംഭാവന ചെയ്യാന്‍ 1038 ലേക്കും എസ്എംഎസ് അയയ്ക്കുക.

ദുബൈ നൗ ആപ്പ് വഴി
യുഎഇയ്ക്കുള്ളില്‍ നിന്നുള്ളവര്‍ക്ക് സംഭാവന നല്‍കുന്നതിനുള്ള ക്യാമ്പയിനുമായി ഡിജിറ്റല്‍ ദുബൈ സഹകരിക്കുന്നതിനാല്‍, ഫാദേഴ്‌സ് എന്‍ഡോവ്‌മെന്റ് ക്യാമ്പയിനിലേക്ക് ദുബൈ നൗ ആപ്പിലെ 'സംഭാവനകള്‍' ടാബില്‍ ക്ലിക്ക് ചെയ്യുക വഴിയും സംഭാവന നല്‍കാം.

ജൂഡ്
ദുബൈ കമ്മ്യൂണിറ്റി കോണ്‍ട്രിബ്യൂഷന്‍ പ്ലാറ്റ്‌ഫോമായ ജൂഡ് (www.jood.ae) വഴി സ്ഥാപനങ്ങള്‍ക്കോ വ്യക്തികള്‍ക്കോ വേണ്ടി ഒരു പ്രത്യേക പോര്‍ട്ട്‌ഫോളിയോ സൃഷ്ടിച്ചുകൊണ്ടും ഫാദേഴ്‌സ് എന്‍ഡോവ്‌മെന്റ് ക്യാമ്പയിനിലേക്ക് സംഭാവന നല്‍കാവുന്നതാണ്.

സ്വകാര്യ, പൊതു മേഖലകളിലെ വ്യക്തികള്‍, ബിസിനസുകള്‍, സ്ഥാപനങ്ങള്‍, സെലിബ്രിറ്റികള്‍, കമ്മ്യൂണിറ്റികള്‍, സാംസ്‌കാരിക, കായിക, കലാ ഗ്രൂപ്പുകള്‍ എന്നിവര്‍ക്ക് ജൂഡ് വഴി മിനി ക്യാമ്പയിനുകള്‍ ആരംഭിക്കാന്‍ ഈ പ്ലാറ്റ്‌ഫോം അനുവദിക്കുന്നു. കൂടാതെ നിങ്ങളുടെ സുഹൃത്തുക്കളെയും സഹപ്രവര്‍ത്തകരെയും ഇതില്‍ ചേരാന്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യാം.

മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഗ്ലോബല്‍ ഇനിഷ്യേറ്റീവ്‌സിന് (MBRGI) കീഴില്‍ പ്രവര്‍ത്തിക്കുന്ന ഫാദേഴ്‌സ് എന്‍ഡോവ്‌മെന്റ് ക്യാമ്പയിന്‍, വ്യക്തികള്‍ക്ക് അവരുടെ പിതാക്കന്മാരുടെ പേരില്‍ സംഭാവന നല്‍കാന്‍ അനുവദിച്ചുകൊണ്ട് പിതാക്കന്മാരെ ആദരിക്കാന്‍ ലക്ഷ്യമിട്ടുകൊണ്ടാണ് നടപ്പാക്കുന്നത്. മാതാപിതാക്കളെ ബഹുമാനിക്കുക, അനുകമ്പ, ഐക്യദാര്‍ഢ്യം എന്നീ മൂല്യങ്ങള്‍ ശക്തിപ്പെടുത്തുന്നതിനൊപ്പം, ജീവകാരുണ്യ, മാനുഷിക പ്രവര്‍ത്തനങ്ങളില്‍ ഒരു ആഗോള ശക്തിയെന്ന നിലയില്‍ യുഎഇയുടെ സ്ഥാനം ശക്തിപ്പെടുത്താനും ഈ ക്യാമ്പയിന്‍ ശ്രമിക്കുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തമിഴകത്തെ ഇളക്കി മറിക്കാൻ വിജയ്; സംസ്ഥാന പര്യടനയാത്രയ്ക്ക് തുടക്കം, കാത്ത് നിന്ന് ആയിരങ്ങൾ

National
  •  5 minutes ago
No Image

കുവൈത്തിൽ സുരക്ഷാ പരിശോധനകൾ ശക്തം; 269 നിയമലംഘകരെ പിടികൂടി

Kuwait
  •  11 minutes ago
No Image

നായ കുറുകെ ചാടി; ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന മലപ്പുറം സ്വദേശിനിക്ക് ദാരുണാന്ത്യം

Kerala
  •  16 minutes ago
No Image

പരമിത ത്രിപാഠി; കുവൈത്തിലേക്കുള്ള ഇന്ത്യയുടെ അടുത്ത അംബാസഡർ

Kuwait
  •  an hour ago
No Image

അക്രമകാരികളായ മൃഗങ്ങളെ കൊല്ലാം; ബില്ലിന് അംഗീകാരം നല്‍കി മന്ത്രിസഭ

Kerala
  •  an hour ago
No Image

വാടക വീട്ടിൽ നിയമവിരുദ്ധ ഭക്ഷ്യനിർമ്മാണ യൂണിറ്റ്; രണ്ട് പേർ അറസ്റ്റിൽ

latest
  •  an hour ago
No Image

'പണ്ടത്തെ പോലെ എല്ലാം പൊറുക്കില്ല, ഇനി ഞങ്ങൾ ഓർത്തുവെക്കും! ഒറ്റ ഒരുത്തൻ കാക്കിയിട്ട് നടക്കില്ല' - കെഎസ്‌യു നേതാക്കൾക്കെതിരായ പൊലിസ് നടപടിയിൽ പ്രതികരിച്ച് വി.ഡി സതീശൻ

Kerala
  •  an hour ago
No Image

സ്വർണവിലയിൽ നേരിയ കുറവ്; 22 കാരറ്റിന് 406.25 ദിർഹം, 24 കാരറ്റിന് 438.75 ദിർഹം

uae
  •  an hour ago
No Image

'ജയിച്ചവര്‍ തോറ്റവരെ കളിയാക്കരുത്' മൂന്നാംക്ലാസുകാരന്റെ ഉത്തരക്കടലാസിലെ വലിയ പാഠം; പങ്കുവെച്ച് മന്ത്രി വി. ശിവന്‍കുട്ടി

Kerala
  •  an hour ago
No Image

ഒടുവിൽ അമീബിക്ക് മസ്തിഷ്ക ജ്വര കണക്കുകളിൽ വ്യക്തത വരുത്തി ആരോഗ്യവകുപ്പ്; 17 മരണം, 66 പേർക്ക് രോഗം ബാധിച്ചു 

Kerala
  •  2 hours ago