HOME
DETAILS

വൃക്കയില്‍ കാന്‍സര്‍ ബാധിച്ച ഒമ്പതു വയസ്സുകാരിക്ക് മഹാനഗരം കാണാന്‍ ആഗ്രഹം; മനോഹരമായ അനുഭവം സമ്മാനിച്ച് ദുബൈ; ഉള്ളറിഞ്ഞ് ചിരിച്ച് അഡെല

  
Web Desk
March 09, 2025 | 6:33 AM

Dubai gives a beautiful experience to a nine-year-old girl with kidney cancer who wanted to see the metropolis

ദുബൈ: ലോകത്ത് ഏതു സ്ഥലമാണ് ഏറ്റവും കൂടുതല്‍ സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്നതെന്ന ചോദ്യത്തിന് ഒമ്പത് വയസ്സുകാരി അഡെലെ ഷെസ്റ്റോവ്‌സ്‌കിയ്ക്ക് ഒരു ഉത്തരമേ ഉണ്ടായിരുന്നുള്ളൂ; ദുബൈ. വൃക്കയിലെ കാന്‍സറുമായി മല്ലിടുന്ന ഫിന്നിഷ് കുട്ടിയായ അഡെലക്ക്, സോഷ്യല്‍ മീഡിയയില്‍ കണ്ട നഗരത്തിന്റെ വിസ്മയിപ്പിക്കുന്ന ആകാശചിത്രവും സൂര്യപ്രകാശത്തില്‍ കുതിര്‍ന്ന ബീച്ചുകളും പണ്ടേ ഇഷ്ടമായിരുന്നു. അത് നേരിട്ട് അനുഭവിക്കണമെന്ന സ്വപ്‌നം അവള്‍ക്ക് കുറേ കാലമായുണ്ടായിരുന്നു.

അഡെലയുടെ ആഗ്രഹമറിഞ്ഞ ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബൈ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ നിര്‍ദ്ദേശങ്ങളും സൂക്ഷ്മ നിരീക്ഷണവും അനുസരിച്ച് എമിറേറ്റിലെ ഉദ്യോഗസ്ഥര്‍ അഡെലിനും കുടുംബത്തിനും വേണ്ടി മറക്കാനാവാത്ത ഒരു സന്ദര്‍ശനം സംഘടിപ്പിച്ചു.

ദുബൈയിലെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആന്‍ഡ് ഫോറിനേഴ്‌സ് അഫയേഴ്‌സിന്റെ ഡയറക്ടര്‍ ജനറല്‍ ലെഫ്റ്റനന്റ് ജനറല്‍ മുഹമ്മദ് അഹമ്മദ് അല്‍ മാരി ആണ് അഡെലയുടെ യാത്രയ്ക്ക് മേല്‍നോട്ടം വഹിച്ചത്. കുടുംബത്തെ സ്വാഗതം ചെയ്യുന്നതിനും അവരുടെ താമസത്തിന്റെ എല്ലാ വിശദാംശങ്ങളും ശ്രദ്ധാപൂര്‍വ്വം ക്രമീകരിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുന്നതിനുമായി അദ്ദേഹം ഒരു സംഘത്തെ സജ്ജമാക്കുകയും ചെയ്തിരുന്നു.

യുവ യാത്രക്കാര്‍ക്ക് ഇമിഗ്രേഷന്‍ പ്രക്രിയകള്‍ സുഗമവും ആകര്‍ഷകവുമാക്കുന്നതിനായി രൂപകല്‍പ്പന ചെയ്ത ജിഡിആര്‍എഫ്എ ഉദ്യോഗസ്ഥരും ദുബൈയുടെ യാത്രാ മാസ്‌കോട്ടുകളായ 'സേലം', 'സലാമ' എന്നിവരും കൂടിച്ചേര്‍ന്ന് അഡെലിനെയും കുടുംബത്തെയും ദുബൈയിലേക്ക് സ്വാഗതം ചെയ്തു.

തുടര്‍ന്ന് അഡെലനിയും കുടുംബത്തെയും ജുമൈറ ബീച്ച് റെസിഡന്‍സിലുള്ള താമസ സ്ഥലത്തേക്ക് കൊണ്ടുപോയി. അവിടെവെച്ച് അഡെല നഗരത്തിലെ കടല്‍ത്തീരങ്ങളുടെ മനോഹരമായ സൗന്ദര്യം ആസ്വദിച്ചു. എന്നിരുന്നാലും അഡെലിന്റെ ദുബൈ യാത്ര ആരംഭിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ.

ഒരു നാച്ചുറല്‍ റിസര്‍വ് കേന്ദ്രം സന്ദര്‍ശിച്ച് അവിടെയുള്ള വന്യജീവികളുമായി കളിക്കുന്ന എഡെലയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ദുബൈയിലെ ഏറ്റവും പ്രശസ്തമായ ലാന്‍ഡ്മാര്‍ക്കുകളില്‍ ഒന്നായ മ്യൂസിയം ഓഫ് ദി ഫ്യൂച്ചറിലെ പ്രദര്‍ശനങ്ങള്‍ കണ്ട് അത്ഭുതപ്പെട്ട അഡെല ആയിരക്കണക്കിന് സമുദ്രജീവികളാല്‍ ചുറ്റപ്പെട്ട അറ്റ്‌ലാന്റിസിലെ ദി ലോസ്റ്റ് ചേംബേഴ്‌സ് അക്വേറിയമായ ദി പാമിന്റെ ഗ്ലാസ് ടണലുകളിലൂടെ അലഞ്ഞുനടന്ന് അതിമനോഹരമായ കാഴ്ചകള്‍ കണ്ടാസ്വാദിക്കുകയും ചെയ്തു. അവളുടെ അനുഭവം അവിസ്മരണീയമാക്കാന്‍ അല്‍ മാരി ഏര്‍പ്പെടുത്തിയ സംഘം സദാ ശ്രമിച്ചുകൊണ്ടിരുന്നു.

വിനോദത്തിനപ്പുറം അഡെലിന്റെ ആരോഗ്യ സംരക്ഷണ ആവശ്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്നുണ്ടെന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പുവരുത്തി. അല്‍ ജലീല ചില്‍ഡ്രന്‍സ് സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലുമായി സഹകരിച്ച് അവളുടെ സുഖസൗകര്യങ്ങള്‍ ഉറപ്പാക്കുന്നതിനുള്ള മെഡിക്കല്‍ ക്രമീകരണങ്ങളും സംഘം ഏര്‍പ്പെടുത്തി.  

'ഈ കുട്ടിക്കും കുടുംബത്തിനും അവിസ്മരണീയമായ ഒരു അനുഭവം ഒരുക്കാന്‍ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ഞങ്ങളില്‍ അര്‍പ്പിച്ച വിശ്വാസത്തില്‍ ഞങ്ങള്‍ ബഹുമാനിതരാണ്. രോഗങ്ങളുമായി പൊരുതുന്ന കുട്ടികളെ പരിചരിക്കുന്നതില്‍ ദുബൈയിയുടെ പ്രതിബദ്ധതയാണ് ഇത് പ്രതിഫലിപ്പിക്കുന്നത്. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ ദര്‍ശനത്തിനും നിര്‍ദ്ദേശങ്ങള്‍ക്കും ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദിന്റെ മാര്‍ഗനിര്‍ദേശത്തിനും അനുസൃതമായി ദുബൈയിലെ എല്ലാ സന്ദര്‍ശകരുടെയും താമസക്കാരുടെയും സന്തോഷം വര്‍ധിപ്പിക്കുന്ന അസാധാരണ സേവനങ്ങള്‍ നല്‍കുന്നതിന് ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്,' ലെഫ്റ്റനന്റ് ജനറല്‍ മുഹമ്മദ് അല്‍ മാരി പറഞ്ഞു.

സന്ദര്‍ശനത്തിന്റെ അവസാന വൈകുന്നേരം അല്‍ മാരിയും സംഘവും അഡെലിനും കുടുംബത്തിനും ഒപ്പം ഒത്തുകൂടി. ദുബൈ എയര്‍പോര്‍ട്ട്‌സ്, ദുബൈ സിവില്‍ ഏവിയേഷന്‍ അതോറിറ്റി, മ്യൂസിയം ഓഫ് ദി ഫ്യൂച്ചര്‍, അല്‍ ജലീല ചില്‍ഡ്രന്‍സ് സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍, സ്‌കൈ വിഐപി ലിമോസിന്‍ തുടങ്ങിയ പങ്കാളികളെ ഒരുമിച്ച് കൊണ്ടുവന്ന ഒരു കൂട്ടായ ശ്രമം കൂടിയായിരുന്നു ഇത്. അഡെലിന് മികച്ച അനുഭവം ഉറപ്പാക്കാന്‍ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആന്‍ഡ് ഫോറിനേഴ്‌സ് അഫയേഴ്‌സുമായി സഹകരിച്ച എല്ലാ സ്ഥാപനങ്ങള്‍ക്കും അല്‍ മാരി നന്ദി അറിയിച്ചു.

'ഇത്രയും ഊഷ്മളതയും ഉദാരതയും ഞങ്ങള്‍ മുമ്പ് ഒരിക്കലും അനുഭവിച്ചിട്ടില്ല. ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെയും ലെഫ്റ്റനന്റ് ജനറല്‍ മുഹമ്മദ് അല്‍ മാരിയുടെയും ശ്രദ്ധയും പിന്തുണയും അഡെലിന്റെ ക്ഷേമത്തിലും ഞങ്ങളുടെ കുടുംബത്തിലും അഗാധമായ പോസിറ്റീവ് സ്വാധീനം ചെലുത്തി' അഡെലിന്റെ പിതാവ് വിറ്റാലി ഷെസ്റ്റോവ്‌സ്‌കി, തങ്ങള്‍ക്ക് ലഭിച്ച അസാധാരണമായ ആതിഥ്യമര്യാദയ്ക്കും പരിചരണത്തിനും തന്റെ കുടുംബത്തിന്റെ നന്ദി രേഖപ്പെടുത്തി.

Dubai gives a beautiful experience to a nine-year-old girl with kidney cancer who wanted to see the metropolis


 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

23 വർഷത്തെ ചരിത്രം ഇനി പഴങ്കഥ; ഇതിഹാസങ്ങളെ വീഴ്ത്തി പ്രീമിയർ ലീഗ് റെക്കോർഡ് തകർത്ത് പോർച്ചുഗീസ് മാന്ത്രികൻ

Football
  •  7 days ago
No Image

കേരള സർവകലാശാലയിൽ എസ്എഫ്ഐ-കെഎസ്‌യു സംഘർഷം; തലസ്ഥാനത്ത് തെരുവ് യുദ്ധം, പ്രവർത്തകർക്ക് നേരെ ജലപീരങ്കി

Kerala
  •  7 days ago
No Image

പ്ലസ് വൺ പ്രവേശനം: 9 ജില്ലകളിൽ സീറ്റ് വർധിപ്പിച്ചു; ബാച്ചുകൾ തുടരാൻ അനുമതി, അപേക്ഷാ നടപടികൾ ആരംഭിച്ചു

Kerala
  •  7 days ago
No Image

ബ്രസീലിനും അർജന്റീനയ്ക്കും ഇതുവരെ കീഴടക്കാനാകാത്ത ഏക ടീം; 28 വർഷത്തെ കാത്തിരിപ്പിന് ശേഷം അവർ വരുന്നു....

Football
  •  7 days ago
No Image

ലഹരിക്കെതിരെ 'ഓപ്പറേഷൻ തൂഫാൻ'; എസ്പിസി കേഡറ്റുകൾ ബ്രാൻഡ് അംബാസഡർമാരാകുമെന്ന് ആഭ്യന്തരമന്ത്രി

Kerala
  •  7 days ago
No Image

കുട്ടികളുടെ ഡെലിവറി ആപ്പ് ഉപയോഗം; മാതാപിതാക്കൾക്ക് കർശന മാർഗ്ഗനിർദ്ദേശങ്ങളുമായി ഷാർജ ചൈൽഡ് സേഫ്റ്റി അതോറിറ്റി

uae
  •  7 days ago
No Image

ബലിപെരുന്നാൾ അവധി: യുഎഇയിലെ ബാങ്ക് ഇടപാടുകൾക്ക് നിയന്ത്രണം; ലഭ്യമാകുന്നതും തടസ്സപ്പെടുന്നതുമായ സേവനങ്ങൾ അറിയാം

uae
  •  7 days ago
No Image

ബൂട്ട് ധരിക്കാത്തതിന് വിലക്കോ? ഇന്ത്യൻ ഫുട്ബോളിനെ ഇന്നും വേട്ടയാടുന്ന 1950-ലെ ലോകകപ്പിന് പിന്നിലെ യഥാർത്ഥ ചരിത്രം; In-Depth Story

Football
  •  7 days ago
No Image

ബഹ്റൈൻ വീണ്ടും ഗിന്നസ് റെക്കോർഡിൽ; വിവിധ നേട്ടങ്ങളിലൂടെ ആഗോള ശ്രദ്ധ നേടി രാജ്യം

bahrain
  •  7 days ago
No Image

ഇറാന് മുന്നിൽ അടിത്തെറ്റി ട്രംപ്; ആണവ കരാർ ഉപേക്ഷിച്ചു, ലക്ഷ്യം ഹോർമുസ് കടലിടുക്ക് മാത്രം

International
  •  7 days ago


No Image

പുറത്തായിട്ടും തലപ്പത്ത് പഞ്ചാബ്! ഹൈദരാബാദിനെ വീഴ്ത്തി സിക്സറുകളുടെ പുതിയ 'രാജാക്കന്മാർ'; പ്ലേ ഓഫ് പോരാട്ടം നാളെ മുതൽ

Cricket
  •  7 days ago
No Image

ഗുൽമാർഗിൽ കേബിൾ കാർ തകരാറിലായി ആകാശത്ത് കുടുങ്ങിയത് മുന്നൂറോളം വിനോദസഞ്ചാരികൾ; ഇരൂനൂറോളം പേരെ സുരക്ഷിതമായി രക്ഷപ്പെടുത്തി; കനത്ത മഴയിലും രക്ഷകരായി സൈന്യവും ദുരന്തനിവാരണ സേനയും; രക്ഷാപ്രവർത്തനം തുടരുന്നു

National
  •  7 days ago
No Image

യുഎഇയിൽ നിന്നുള്ള വിമാന ടിക്കറ്റ് നിരക്കുകൾ കുതിച്ചുയരുന്നു; വരാനിരിക്കുന്ന യാത്രാ സീസണുകളിൽ ടിക്കറ്റ് വില 30% വരെ വർദ്ധിച്ചേക്കും

uae
  •  7 days ago
No Image

പെലെയെ മറികടക്കാൻ ഒരു ഗോൾ ദൂരം; ലോക റെക്കോർഡിന് അരികിൽ മെസ്സിക്ക് വില്ലനായി പരിക്ക്

Football
  •  7 days ago