HOME
DETAILS

കവര് കാണണോ... വന്നോളൂ കൊച്ചിക്ക്- ഇടകൊച്ചി, ചെല്ലാനം, കുമ്പളങ്ങി, പെരുമ്പടപ്പ്  എന്നിവിടങ്ങളിൽ ബയോലൂമിനസെൻസ് പ്രതിഭാസം കാണാം 

  
സബീൽ ബക്കർ
March 12, 2025 | 2:43 AM

Want to see the cover come to Kochi

കൊച്ചി: കവര് പൂത്തെന്ന് കേൾക്കാത്ത കൊച്ചിക്കാർ കുറവായിരിക്കും. കൊച്ചിയുടെ വിവിധ ഭാഗങ്ങളിൽ ഇത്തവണയും കവര് എന്ന് വിളിക്കുന്ന ബയോലൂമിനസെൻസ് പ്രതിഭാസം എത്തിയിട്ടുണ്ട്. മലയാളത്തിൽ 2019 ൽ പുറത്തിറങ്ങിയ കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രത്തെ തുടർന്നാണ് സമൂഹമാധ്യമങ്ങളിലും മറ്റുമായി കവര് എന്ന നീലവെളിച്ചം എന്താണെന്ന് പ്രചരിച്ചത്. ഇത്തവണയും കൊച്ചിയിലെ കായലുകളിലും തോടുകളിലും കവര് പൂത്തുതുടങ്ങിയിട്ടുണ്ട്.

കവര് പൂക്കുന്ന സമയത്ത് രാത്രികളിൽ വെള്ളം ഇളക്കിയാൽ മനോഹരമായ നീല നിറമായി മാറും. ഇത് കാണാനാണ് ആളുകളെത്തുന്നത്. ബാക്ടീരിയ, ആല്‍ഗ, ഫംഗസ് പോലുള്ള സൂക്ഷ്മ ജീവികള്‍ പ്രകാശം പുറത്തുവിടുന്ന  ബയോലൂമിനസെന്‍സ് എന്ന പ്രതിഭാസത്തെയാണ് 'കവര്' എന്ന് വിളിക്കുന്നത്. ‘തണുത്ത വെളിച്ചം’ എന്നും ഇതിനെ വിശേഷിപ്പിക്കാറുണ്ട്. മാര്‍ച്ച് മാസത്തോടുകൂടിയാണ് കവര് പ്രത്യക്ഷപ്പെടുക.

ഏപ്രില്‍, മെയ് മാസങ്ങളിലും രാത്രികളില്‍ കവര് കാണാന്‍ സാധിക്കും. കരയിലെ മിന്നാമിനുങ്ങു പോലെ ഉപ്പു വെള്ളത്തിൽ ജീവിക്കുന്ന നോക്ടി ലൂക്ക എന്ന ബാക്റ്റീരിയയുടെ ബയോ ലൂമിന സെൻസ് പ്രവർത്തനമാണ് ഈ തണുത്ത പ്രകാശത്തിനാധാരം. ഇണയെ ആകർഷിക്കുക, ശത്രുക്കളിൽ നിന്ന് രക്ഷ നേടുക, ഇര പിടിക്കുക ഇവയ്ക്ക് ആണ് പ്രകാശം പുറപ്പെടുവിക്കാറുള്ളത്.
 ചെല്ലാനം, കുമ്പളങ്ങി, ഇടകൊച്ചി, പെരുമ്പടപ്പ് മുതലായ സ്ഥലങ്ങളിലെ കയൽ, തോട്, ചെമ്മീകെട്ട്, പാട ശേഖരങ്ങളിലും തീര കടലിലും ഇപ്പോൾ കവര് നന്നായി ദൃശ്യമാണ്.

തോട്ടപ്പള്ളി , തങ്കശ്ശേരി ഉൾപ്പെടെയുള്ള സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിലും സമുദ്രാന്തർ ഭാഗത്തും കവര് ദൃശ്യമാകാറുണ്ട്.
കേരളതീരത്തും ഉൾനാടൻ ജല മേഖലകളിലും കവര് പൂക്കുന്നുണ്ടെങ്കിലും കൊച്ചിയിൽ കവര് പൂക്കുന്നത് എന്നും വാർത്തയാകാറുണ്ട്. സിനിമ പുറത്തിറങ്ങിയതോടെ കൊച്ചിയിലെ കവരിന് കൂടുതൽ സ്വീകാര്യത വന്നെന്ന് ചെല്ലാനം സ്വദേശിയായ വി.ടി സെബാസ്റ്റ്യൻ സുപ്രഭാതത്തോട് പറഞ്ഞു.

 ഉപ്പിൻ്റെ സാന്നിധ്യം കടൽ കായൽ ജലത്തിൽ കൂടുന്ന വേനൽ കാലത്ത് മാത്രമാണ് ഈ നീല പ്രകാശം മനുഷ്യൻ്റ നഗ്ന നേത്രങ്ങളാൽ സുവ്യക്തമായി കാണാൻ കഴിയുക.    ചന്ദ്രൻ്റെ പ്രകാശം ആകാശത്ത് കാണാത്ത നല്ല ഇരുട്ടുള്ള രാത്രി സമയങ്ങളിൽ കായൽ ഓളങ്ങളിലും കടൽ തിര മാലകളിലും ജലത്തെ കൃത്രിമമായി ഇളക്കിയാലും മീൻ ഓടുമ്പോൾ പോലും കവര് എന്ന നീല വെളിച്ചം കാണാനാകും.

ആകാശത്ത് ചന്ദ്രൻ്റെ വെളിച്ചം ഒട്ടും ഇല്ലാത്ത സമയങ്ങളിലാണ് കവര് കൂടുതൽ വ്യക്തമാകുക. വെളുത്ത വാവ് കഴിഞ്ഞ് 2 - 3 ദിവസങ്ങൾ മുതൽ കറുത്ത വാവ് കഴിഞ്ഞ് 2- 3 ദിവസം വരെ സന്ധ്യ സമയത്തും കറുത്ത വാവു കഴിഞ്ഞ് നേരം പുലരും മുമ്പും മനോഹരമായി കവര് ദൃശ്യമാകും. സൂക്ഷ്മ ജീവികൾ കൂട്ടമായി പുറപ്പെടുവിക്കുന്ന തണുത്ത വെളിച്ചം കണ്ണിന് കുളിർമയേകുന്ന ഒന്നാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അഞ്ച് വർഷങ്ങൾക്ക് ശേഷം പുതിയ തൊഴിൽ കോഡുകൾ നടപ്പിലാക്കി കേന്ദ്രം

National
  •  4 days ago
No Image

തുണിക്കടയില്‍ കയറി ഭര്‍ത്താവിനെ കുത്തിപ്പരിക്കേല്‍പ്പിച്ചു; യുവതി പിടിയില്‍ 

National
  •  4 days ago
No Image

റോഡിൽ ഷോ കാണിച്ചാൽ വാഹനം പിടിച്ചെടുത്ത് നശിപ്പിക്കും; മുന്നറിയിപ്പുമായി കുവൈത്ത് പൊലിസ്

Kuwait
  •  4 days ago
No Image

തേജസ് യുദ്ധവിമാനം തകർന്നുണ്ടായ അപകടം; മരണപ്പെട്ടത് വ്യോമസേന വിംഗ് കമാൻഡർ നമൻഷ് സ്യാൽ

National
  •  4 days ago
No Image

കോടതിയില്‍ ഹാജരാക്കാന്‍ എത്തിച്ച പ്രതി ഓടി രക്ഷപ്പെട്ടു; ഗുരുതര വീഴ്ച്ച

Kerala
  •  4 days ago
No Image

ദുബൈ റൺ 2025; നഗരത്തിലെ പ്രധാന റോഡുകൾ ഞായറാഴ്ച അടച്ചിടും

uae
  •  4 days ago
No Image

അശ്രദ്ധമായ ഡ്രൈവിംഗ്; നിയമലംഘകരെ പിടികൂടി അബുദാബി പൊലിസ്

uae
  •  4 days ago
No Image

പാലത്തായി പോക്‌സോ കേസ്; ഇരയെ മാനസികമായി പീഡിപ്പിച്ച കൗണ്‍സിലര്‍ക്കെതിരെ നടപടി

Kerala
  •  4 days ago
No Image

From Desert Alliances to Global Ambitions: The Past, Present and Future of the GCC

uae
  •  4 days ago
No Image

എസ്.ഐ.ആര്‍ ജോലിഭാരം; ഗുജറാത്തില്‍ സ്‌കൂള്‍ അധ്യാപകനായ ബിഎല്‍ഒ ആത്മഹത്യ ചെയ്തു

National
  •  4 days ago