മെസിയും റൊണാൾഡീഞ്ഞോയുമല്ല, അവനാണ് കളിക്കളത്തിൽ എന്റെ നീക്കങ്ങൾ കൃത്യമായി മനസിലാക്കിയത്: മുൻ അർജന്റൈൻ താരം
കളിക്കളത്തിലെ തന്റെ ഏറ്റവും മികച്ച പങ്കാളി ആരാണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് മുൻ അർജന്റൈൻ താരം ഹാവിയർ സാവിയോള. ലയണൽ മെസി, റൊണാൾഡീഞ്ഞോ എന്നിവരെ മറികടന്നുകൊണ്ട് അർജന്റീനയിലെ തന്റെ സഹതാരമായ പാബ്ലോ ഐമറിനെയാണ് കളിക്കളത്തിൽ തന്നെ ഏറ്റവും കൂടുതൽ മനസ്സിലാക്കിയത് താരമായി സാവിയോള തെരഞ്ഞെടുത്തത്.
"റൊണാൾഡീഞ്ഞ, മെസി, ഗുട്ടി എന്നീ താരങ്ങൾക്കൊപ്പം ബാഴ്സലോണ റയൽ മാഡ്രിഡ് എന്നീ ടീമുകൾക്ക് വേണ്ടി ഒരുമിച്ച് കളിക്കാൻ എനിക്ക് ഭാഗ്യം ലഭിച്ചിട്ടുണ്ട്. പക്ഷേ കളിക്കളത്തിലെ എന്റെ ഏറ്റവും പ്രധാനപ്പെട്ട പങ്കാളി പാബ്ലോ ഐമർ ആയിരുന്നു. ബെനിഫിക്കയിലും റിവർ പ്ലേറ്റിലും അർജന്റീന ദേശീയ ടീമിലും ഞങ്ങൾ ഒരുമിച്ച് കളിച്ചിട്ടുണ്ട്. കളിക്കളത്തിൽ എനിക്ക് ഏറ്റവും നന്നായി മനസ്സിലാക്കാൻ സാധിച്ച പങ്കാളി അദ്ദേഹമായിരുന്നു,' മുൻ അർജന്റീന താരം പറഞ്ഞു.
ബെനിഫിക്ക, റിവർ പ്ലേറ്റ്, അർജന്റീന എന്നീ ടീമുകൾക്കായി ഇരു താരങ്ങളും ഒരുമിച്ച് ബൂട്ട് കെട്ടിയിട്ടുണ്ട്. 158 മത്സരങ്ങളിലായിരുന്നു ഇരുവരും ഒരുമിച്ച് കളിച്ചിരുന്നത്. യൂറോപ്പിലെ പ്രധാനപ്പെട്ട ക്ലബ്ബുകളിൽ എല്ലാം പന്തു തട്ടാൻ ഭാഗ്യം ലഭിച്ച താരങ്ങളിൽ ഒരാളാണ് സാവിയോള. മെസിക്കൊപ്പം അർജന്റീനയിൽ മാത്രമല്ല ബാഴ്സലോണയിലും ഒരുമിച്ച് കളിക്കാൻ സാവിയോളയ്ക്ക് സാധിച്ചിട്ടുണ്ട്. 11 മത്സരങ്ങളിലായിരുന്നു സാവിയോല മെസ്സിക്കൊപ്പം ക്ലബ്ബ് തലത്തിലും രാജ്യാന്തര തലത്തിലും കളിച്ചിരുന്നത്. അർജന്റീനക്കായി 2006 ലോകകപ്പിൽ സാവിയോള കളിച്ചിട്ടുണ്ട്. ആ ലോകകപ്പിൽ മൂന്നു മത്സരങ്ങളിൽ നിന്നും ഒരു ആണ് താരം നേടിയിരുന്നത്.
അതേസമയം സ്പാനിഷ് വമ്പന്മാരായ ബാഴ്‌സലോണക്ക് വേണ്ടി ഐതിഹാസികമായ ഒരു ഫുട്ബോൾ കരിയറാണ് മെസി പടുത്തുയർത്തിയത്. 2004ലാണ് മെസി സ്പാനിഷ് ക്ലബിന് വേണ്ടി അരങ്ങേറ്റം കുറിക്കുന്നത്. ബാഴ്സക്കായി 672 ഗോളുകളും 381 അസിസ്റ്റുകളുമാണ് മെസി നേടിയത്. ബാഴ്സക്കായി ഒരുപിടി കിരീടങ്ങളും മെസി സ്വന്തമാക്കിയിരുന്നു.
2021ലാണ് മെസി ബാഴ്സലോണക്കൊപ്പമുള്ള നീണ്ട കരിയർ അവസാനിപ്പിച്ച് ഫ്രഞ്ച് ക്ലബ് പാരീസ് സെയ്ന്റ് ജെർമെയ്നിലേക്ക് ചേക്കേറിയത്. രണ്ട് വർഷമാണ് മെസി പാരീസിൽ കളിച്ചത്. പിഎസ്ജിക്ക് വേണ്ടി രണ്ട് സീസണുകളിലായി 32 ഗോളുകളും 35 അസിസ്റ്റുകളുമാണ് മെസി നേടിയത്. ടീമിനൊപ്പം രണ്ട് ലീഗ് കിരീടങ്ങളും മെസി സ്വന്തമാക്കിയിരുന്നു.
നിലവിൽ അമേരിക്കൻ ക്ലബിന് വേണ്ടി 36 ഗോളുകളും 20 അസിസ്റ്റുകളും ആണ് മെസി നേടിയത്. ക്ലബ്ബിന്റെ ചരിത്രത്തിൽ ഇതുവരെ ഇല്ലാതിരുന്ന ലീഗ്‌സ് കപ്പ് കിരീടവും മെസിയുടെ നേതൃത്വത്തിൽ ആണ് മയാമി സ്വന്തമാക്കിയത്. ഇതിന് പുറമെ സപ്പോർട്ടേഴ്‌സ് ഷീൽഡും മയാമി സ്വന്തമാക്കി. ഈ വർഷം ഡിസംബർ വരെയാണ് ഇന്റർ മയാമിക്കൊപ്പമുള്ള മെസിയുടെ കരാർ അവസാനിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."