HOME
DETAILS

യുഎഇയുടെ ബഹിരാകാശ സ്വപ്നങ്ങൾക്ക് പുതിയ ചിറക്; ഇത്തിഹാദ് സാറ്റ് വിക്ഷേപണം ഇന്ന്

  
March 14, 2025 | 6:47 PM

UAEs Space Dreams Get New Wings with Ittihad Sat Launch Today

ദുബൈ: കാലിഫോർണിയയിലെ വാൻഡൻബർഗ് സ്‌പേസ് ഫോഴ്‌സ് ബേസിൽ നിന്ന് ഇത്തിഹാദ് സാറ്റ് ഇന്ന് രാവിലെ 10.39ന് വിക്ഷേപിക്കും. സ്‌പേസ് എക്‌സിന്റെ ഫാൽകൺ 9 റോക്കറ്റിൽ വിക്ഷേപിക്കുന്ന സിന്തറ്റിക് അപർച്ചർ റഡാർ (എസ്.എ.ആർ) ഉപഗ്രഹത്തിന് ഒന്നിലധികം ഇമേജിംഗ് മോഡുകൾ ഉണ്ട്. കൂടാതെ, മുഹമ്മദ് ബിൻ റാഷിദ് സ്‌പേസ് സെന്ററിന്റെ (എം.ബി.ആർ.എസ്‌.സി) ഭൂമി നിരീക്ഷണ ശേഷി വർധിപ്പിക്കാൻ ഇത് മുഖേന സാധിക്കുകയും ചെയ്യും.

യു.എ.ഇ നിവാസികൾക്കും ആഗോള ബഹിരാകാശ പ്രേമികൾക്കും എം.ബി.ആർ.എസ്‌.സിയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ തത്സമയ സംപ്രേഷണം വഴി രാവിലെ 10.15 മുതൽ വിക്ഷേപണം കാണാം. കഴിഞ്ഞ മാസം ദുബൈ കിരീടാവകാശി രാജ്യത്തെ ഏറ്റവും പുതിയ ബഹിരാകാശ പദ്ധതിയുടെ പൂർത്തീകരണം പ്രഖ്യാപിച്ചിരുന്നു. ''ബഹിരാകാശ മേഖലയിലെ ഞങ്ങളുടെ അഭിലാഷങ്ങൾക്ക് അതിരുകളില്ല. കൂടാതെ, ബഹിരാകാശ പര്യവേക്ഷണത്തിൽ യു.എ.ഇയുടെ ആഗോള നേതൃത്വത്തെ ശക്തിപ്പെടുത്താനും അറിവും നവീകരണവും ഉപയോഗിച്ച് മനുഷ്യ രാശിയുടെ ശോഭനമായ ഭാവി രൂപപ്പെടുത്താനും യുവാക്കളുടെ കഴിവുകളിൽ ഞങ്ങൾ ഉറച്ചു വിശ്വസിക്കുന്നു'' ദുബൈ കിരീടാവകാശിയും യു.എ.ഇ ഉപ പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അഭിപ്രായപ്പെട്ടു.

ഉപഗ്രഹത്തിന്റെ പ്രവർത്തനം

ഇത്തിഹാദ് സാറ്റിന്റെ സാങ്കേതിക വിദ്യ എല്ലാ കാലാവസ്ഥയിലും, എല്ലാ ദിവസവും 24 മണിക്കൂറുമുള്ള ഇമേജിംഗോടെ സാധ്യമാകും. എ.ഐ പിന്തുണയുള്ള അതിവേഗ ഡാറ്റ പ്രോസസ്സിംഗ് ഉപയോഗിക്കുന്ന എസ്.എ.ആർ ഉപഗ്രഹം ഈ മേഖലയിലെ ഏറ്റവും ഉയർന്ന റെസല്യൂഷനുകളിൽ ഒന്നാണ്.

മേഘാവൃതം, മൂടൽമഞ്ഞ്, പൊടിക്കാറ്റ് പോലുള്ള പ്രതികൂല കാലാവസ്ഥകൾ കണക്കിലെടുക്കാതെ ഉപഗ്രഹം രാവും പകലും വിശാലമായ പ്രദേശങ്ങൾ സ്കാൻ ചെയ്യുന്നത് തുടരും. ഉപഗ്രഹത്തിന്റെ ഇലക്ട്രോണിക് ഉപ സംവിധാനം ഭൂമിയെ സ്കാൻ ചെയ്യാൻ സഹായിക്കുന്ന റഡാർ തരംഗങ്ങൾ സൃഷ്ടിക്കുന്നു. "പ്രസരണത്തിലും സ്വീകരണത്തിലും കൃത്യത ഉറപ്പാക്കാൻ" ഈ തരംഗങ്ങളുടെ തീവ്രത കൊണ്ട് സിസ്റ്റത്തെ നിയന്ത്രിക്കാൻ സാധിക്കുമെന്ന് എം.ബി.ആർ.എസ്‌.സി പറയുന്നു.

സ്പോട്ട് മോഡ് (ചെറിയ പ്രദേശങ്ങൾക്ക് ഉയർന്ന റെസല്യൂഷൻ ഇമേജിംഗ്), സ്കാൻ മോഡ് (വലിയ പ്രദേശങ്ങൾക്ക് വൈഡ് ഏരിയ കവറേജ്), സ്ട്രിപ് മോഡ് (ദൈർഘ്യമേറിയ പ്രദേശങ്ങൾക്ക് വിപുലീകൃത നിരീക്ഷണം) എന്നീ മൂന്ന് ചിത്രീകരണ ഉപാധികൾ ഈ ഉപഗ്രഹം വാഗ്ദാനം ചെയ്യുന്നു. തരംഗങ്ങളെ കടത്തി വിടുകയും ഭൂമിയിൽ നിന്ന് 'അവയുടെ പ്രതിഫലനം പകർത്തുകയും ചെയ്യുന്ന ഒരു ക്യാമറ ഇതിൽ സജ്ജീകരിച്ചിരിക്കുന്നു.
ദുരന്ത നിവാരണം, എണ്ണച്ചോർച്ച, സസ്യജാല പഠനങ്ങൾ, സമുദ്ര നാവിഗേഷൻ എന്നിവയെക്കുറിച്ച് നന്നായി മനസ്സിലാക്കാനും കൈകാര്യം ചെയ്യാനും ഉപഗ്രഹം സൃഷ്ടിക്കുന്ന ഡാറ്റ സഹായിക്കുമെന്ന് എം.ബി.ആർ.എസ്‌.സിയിലെ എയ്‌റോസ്‌പേസ് എഞ്ചിനീയറിംഗ് സെക്ടർ അസിസ്റ്റന്റ് ഡയരക്ടർ ജനറൽ അമർ അൽ സയീഗ് അൽ ഗാഫിരി പറഞ്ഞു.

 The UAE's space ambitions take a leap forward with the launch of Ittihad Sat, marking a significant milestone in the country's space exploration journey.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നാളെ രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് സിജെപി

National
  •  2 days ago
No Image

യുഎഇയിലെ ഇന്ത്യൻ പാസ്‌പോർട്ട് സേവനങ്ങൾ ഇനി കൂടുതൽ എളുപ്പം; മുതിർന്ന പൗരന്മാർക്കും നവജാത ശിശുക്കളുടെ മാതാപിതാക്കൾക്കും വാക്ക്-ഇൻ സൗകര്യം

uae
  •  2 days ago
No Image

നിതിന്‍ രാജിന്റെ മരണം; ഡോ റാമിന്റെ അറസ്റ്റ് വീണ്ടും രേഖപ്പെടുത്തി

Kerala
  •  2 days ago
No Image

'ഈ റെയിൽവേ നിങ്ങൾക്കായി നിർമ്മിച്ചതാണ്'; ശ്രദ്ധനേടി ഇത്തിഹാദ് റെയിലിന്റെ ആദ്യ ഇമാറാത്തി ക്യാപ്റ്റൻ ഇബ്രാഹിം അൽ ഹമ്മാദിയുടെ വാക്കുകൾ

uae
  •  2 days ago
No Image

രക്ഷാപ്രവർത്തനക്കേസിൽ നടപടി; എംആർ അജിത് കുമാറിന് സസ്പെൻഷൻ

latest
  •  2 days ago
No Image

മിഡിൽ ഈസ്റ്റിൽ സംഘർഷം കടുക്കുന്നു: കുവൈത്ത് അതിർത്തിയിൽ ഡ്രോൺ ആക്രമണം; 6 ഡ്രോണുകളും മിസൈലുകളും തകർത്ത് ജോർദാൻ

Kuwait
  •  2 days ago
No Image

പ്രതിഷേധങ്ങള്‍ ജനാധിപത്യത്തിന്റെ അവിഭാജ്യ ഘടകം; പരീക്ഷ രീതിയില്‍ സമഗ്രമായ പരിഷ്‌കാരങ്ങള്‍ വരുമെന്ന് പ്രതീക്ഷിക്കാം; നീറ്റ് ഒന്നാം റാങ്കുകാരന്‍ ആര്യന്‍ ഗുപ്ത

National
  •  2 days ago
No Image

സമരം ഒത്തുതീര്‍പ്പാക്കാന്‍ നീക്കങ്ങള്‍: ചര്‍ച്ചയ്ക്ക് തയ്യാറെന്ന് കേന്ദ്രം, നിഷ്പക്ഷ വേദിയില്‍ ചര്‍ച്ചവേണമെന്ന് സിജെപി

National
  •  2 days ago
No Image

ചെങ്ങളായിലെ അജ്ഞാത ജീവി പുലിയെന്ന നിഗമനത്തില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍

latest
  •  2 days ago
No Image

രാത്രിയില്‍ സുരക്ഷിത യാത്ര; കെ.എസ്.ആര്‍.ടി.സി 'പിങ്ക് ബസ്' ലേഡീസ് ഒണ്‍ലി സര്‍വീസിന് തുടക്കമായി

Kerala
  •  2 days ago