HOME
DETAILS

ഓക്‌സിഡേറ്റീവ് സ്‌ട്രെസ് പ്രതിരോധിക്കാം; പുതിയ കണ്ടെത്തലുമായി ആര്‍.ജി.സി.ബിയിലെ ശാസ്ത്രജ്ഞര്‍

  
March 17, 2025 | 3:46 AM

Breakthrough Discovery RGCBI Scientists Find Way to Combat Oxidative Stress

തിരുവനന്തപുരം: മനുഷ്യരിലെ വിവിധ രോഗങ്ങള്‍ക്ക് കാരണമാകുന്ന ഓക്‌സിഡേറ്റീവ് സ്‌ട്രെസ് പ്രതിരോധിക്കാനുള്ള കണ്ടെത്തലുമായി രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയിലെ (ആര്‍.ജി.സി.ബി) ശാസ്ത്രജ്ഞര്‍. കോശങ്ങളിലെ ജനിതകവസ്തുക്കളിലൊന്നായ ആര്‍.എന്‍.എ പൂര്‍ണ വളര്‍ച്ചയെത്തുന്ന ഘട്ടവുമായി ബന്ധപ്പെട്ട 'ക്ലീവേജ് സൈറ്റ് ഹെറ്ററോജെനിറ്റി' പ്രക്രിയയിലൂടെ മനുഷ്യ കോശങ്ങള്‍ക്ക് ഓക്‌സിഡേറ്റീവ് സ്‌ട്രെസിനെ പ്രതിരോധിക്കാന്‍ കഴിയുമെന്നാണ് കണ്ടെത്തല്‍. 
കാന്‍സര്‍, പ്രമേഹം തുടങ്ങി ഹൃദയനാഡീ സംബന്ധിയായ രോഗങ്ങള്‍ വരെ തടയാനുള്ള മികച്ച ചികിത്സാരീതികളുടേയും മരുന്നുകളുടേയും കണ്ടെത്തലിന് പഠനറിപ്പോര്‍ട്ട് സഹായകമാകും. 

ഡോ. രാകേഷ് എസ്. ലൈഷ്‌റാമിന്റെ നേതൃത്വത്തില്‍ ഡോ. ഫേബ ഷാജി, ഡോ. ജംഷായിദ് അലി എന്നിവരടങ്ങുന്ന ഗവേഷക സംഘമാണ് മോളിക്കുലാര്‍ ബയോളജി മേഖലയിലെ സുപ്രധാന കണ്ടെത്തലിനു പിന്നില്‍. അന്താരാഷ്ട്ര പ്രശസ്തമായ റെഡോക്‌സ് ബയോളജി ജേണലില്‍ പഠനത്തിലെ കണ്ടെത്തല്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

ശരീരത്തിലെ ഫ്രീ റാഡിക്കലുകളുടെയും ആന്റിഓക്‌സിഡന്റ് പ്രോട്ടീനുകളുടേയും അസന്തുലിതാവസ്ഥയാണ് ഓക്‌സിഡേറ്റീവ് സ്‌ട്രെസ്. കോശനാശം, അകാല വാര്‍ധക്യം, കാന്‍സര്‍, പ്രമേഹം, ഹൃദയനാഡീ സംബന്ധിയായ രോഗങ്ങള്‍ തുടങ്ങിയവയ്ക്ക് ഓക്‌സിഡേറ്റീവ് സ്‌ട്രെസ് പ്രധാന കാരണമാണ്. 

പുകവലി, ഭക്ഷണക്രമത്തിലെ പോരായ്മകള്‍, മദ്യപാനം തുടങ്ങിയവയ്‌ക്കൊപ്പം പാരിസ്ഥിതിക കാരണങ്ങള്‍, മരുന്നുകളുടെ ഉപയോഗം എന്നിവ ഓക്‌സിഡേറ്റീവ് സ്‌ട്രെസ്സിലേക്ക് നയിച്ചേക്കാമെന്ന് പഠന റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. ഇത് മാരകമായ രോഗങ്ങള്‍ക്ക് കാരണമാകും. 

ആര്‍.എന്‍.എ സ്വീക്വന്‍സിങ് ടെക്‌നോളജി, മോളിക്കുലാര്‍ ബയോളജി ടെക്‌നിക് തുടങ്ങിയവ ഉപയോഗിച്ചാണ് സംഘം പഠനം നടത്തിയത്. കോശങ്ങളെ ആരോഗ്യത്തോടെ നിലനിര്‍ത്തുന്നതിനും മനുഷ്യരിലെ രോഗങ്ങള്‍ തടയുന്നതിനും ഓക്‌സിഡേറ്റീവ് സ്‌ട്രെസ്സ് നിയന്ത്രിക്കേണ്ടതുണ്ടെന്ന് ഡോ. രാകേഷ് എസ്. ലൈഷ്‌റാം പറഞ്ഞു. 

കോശങ്ങളിലെ ജനിതക ഘടകങ്ങളായ ഡി.എന്‍.എ, ആര്‍.എന്‍.എ എന്നിവയിലുണ്ടാക്കുന്ന മാറ്റങ്ങളിലൂടെ ജീന്‍ എക്‌സ്പ്രഷന്‍സിനെ നിയന്ത്രിക്കുന്നതും ശരീരം ഓക്‌സിഡേറ്റീവ് സ്‌ട്രെസിനോട് പ്രതികരിക്കുന്നതും സംബന്ധിച്ച നിര്‍ണായക വിവരങ്ങളാണ് പഠന റിപ്പോര്‍ട്ടിലുള്ളത്. ഓക്‌സിഡേറ്റീവ് സ്‌ട്രെസ് കാരണമുണ്ടാകുന്ന രോഗങ്ങളുടെ ചികിത്സാ നിര്‍ണയത്തേയും മരുന്നുല്‍പ്പാദത്തെയും ഈ പഠന റിപ്പോര്‍ട്ട് ഗുണകരമായി സ്വാധീനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 
ഗവേഷകരെ ആര്‍.ജി.സി.ബി ഡയറക്ടര്‍ ഡോ. ചന്ദ്രഭാസ് നാരായണ അഭിനന്ദിച്ചു.

Scientists at the Rajiv Gandhi Centre for Biotechnology (RGCBI) have made a groundbreaking discovery that could potentially combat oxidative stress, paving the way for new treatments and therapies.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സമൂസയെച്ചൊല്ലിയുണ്ടായ തർക്കം: 65-കാരനെ വെട്ടിക്കൊന്ന കേസിൽ സ്ത്രീക്ക് വേണ്ടി തിരച്ചിൽ

National
  •  18 hours ago
No Image

ഓൺലൈൻ തട്ടിപ്പുകളിലൂടെ നഷ്ടപ്പെട്ട 140 മില്യൺ ദിർഹം തിരിച്ചുപിടിച്ച് അബൂദബി പൊലിസ്

uae
  •  18 hours ago
No Image

ചരിത്രത്തിലേക്ക് നടന്നുകയറാൻ ഹിറ്റ്മാൻ; കണ്മുന്നിലുള്ളത് ലോക റെക്കോർഡ്

Cricket
  •  18 hours ago
No Image

റെക്കോർഡ് വിലയിലും തിളങ്ങി സ്വർണ്ണം; ദീപാവലിക്ക് യുഎഇയിൽ സ്വർണ്ണ നാണയങ്ങൾക്ക് വൻ ഡിമാൻഡ്

uae
  •  18 hours ago
No Image

ഏകദിനത്തിലെ ഏറ്റവും മികച്ച താരം അവനാണ്: റിക്കി പോണ്ടിങ്

Cricket
  •  18 hours ago
No Image

അഴിമതിക്കെതിരെ നടപടി കടുപ്പിച്ച് സഊദി; ഉന്നത പദവി ദുരുപയോഗം ചെയ്ത 17 സർക്കാർ ജീവനക്കാർ പിടിയിൽ

Saudi-arabia
  •  19 hours ago
No Image

മുംബൈ നോട്ടമിട്ട വെടിക്കെട്ട് താരത്തെ റാഞ്ചാൻ സഞ്ജുവിന്റെ രാജസ്ഥാൻ; സർപ്രൈസ്‌ നീക്കം ഒരുങ്ങുന്നു

Cricket
  •  19 hours ago
No Image

ഫ്രഷ് കട്ട് സമരത്തില്‍ നുഴഞ്ഞുകയറ്റക്കാരെന്ന്  ഇ.പി ജയരാജന്‍

Kerala
  •  19 hours ago
No Image

ബറാക്ക ആണവ നിലയത്തിൽ മോക്ക് ഡ്രില്ലുമായി അബൂദബി പൊലിസ്; ചിത്രങ്ങളെടുക്കരുതെന്ന് പൊതുജനങ്ങൾക്ക് നിർദ്ദേശം

uae
  •  19 hours ago
No Image

ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്തു; കർണാടകയിൽ ഒരു സർക്കാർ ജീവനക്കാരനെ കൂടി സസ്‌പെൻഡ് ചെയ്തു, 20 പേർക്കെതിരെ ഉടൻ നടപടി

National
  •  20 hours ago