HOME
DETAILS

സ്വകാര്യ മേഖല ജീവനക്കാർക്കുള്ള ചെറിയ പെരുന്നാൾ അവധി പ്രഖ്യാപിച്ച് യുഎഇ

  
Web Desk
March 19, 2025 | 2:54 AM

The UAE has announced a 5-day holiday for private sector employees to celebrate Eid al-Fitr also known as Cheriya Perunnal

ദുബൈ: യുഎഇയിലെ സ്വകാര്യ മേഖല ജീവനക്കാർക്കുള്ള ചെറിയ പെരുന്നാൾ അവധി പ്രഖ്യാപിച്ചു. മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയമാണ് അവധി പ്രഖ്യാപനം നടത്തിയത്. മന്ത്രാലയത്തിന്റെ അറിയിപ്പ് പ്രകാരം, മാർച്ച് 30 ഞായറാഴ്ച മുതൽ ഏപ്രിൽ 1 ചൊവ്വാഴ്ച വരെ രാജ്യത്തുടനീളമുള്ള എല്ലാ സ്വകാര്യ മേഖല ജീവനക്കാർക്കും ശമ്പളത്തോടുകൂടിയ അവധി ലഭിക്കും. അതേസമയം, റമദാൻ മാസം 30ാം തീയതി അവസാനിക്കുകയാണെങ്കിൽ, അവധി 2025 ഏപ്രിൽ രണ്ട് വരെ നീട്ടുമെന്ന് മന്ത്രാലയം എക്സിൽ കുറിച്ചു. 

പൊതുമേഖലാ ജീവനക്കാർക്കുള്ള ചെറിയ പെരുന്നാൾ അവധി യുഎഇ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെന്റ് ഹ്യൂമൻ റിസോഴ്‌സസിന്റെ (എഫ്എഎച്ച്ആർ) സർക്കുലർ പ്രകാരം പൊതു മേഖല ജീവനക്കാർക്കുള്ള അവധി ‌ശവ്വാൽ 1 മുതൽ 3 വരെയായിരിക്കും, അവധിക്ക് ശേഷം ശവ്വാൽ 4 ന് ഔദ്യോഗിക പ്രവർത്തനങ്ങൾ പുനരാരംഭിക്കും.

ഇന്നലെ ഷാർജയിലെ പൊതു മേഖലാ ജീവനക്കാർക്കുള്ള ചെറിയ പെരുന്നാൾ അവധി പ്രഖ്യാപിച്ചിരുന്നു. ഷാർജ സർക്കാരിന്റെ മാനവ വിഭവശേഷി വകുപ്പ് പുറത്തിറക്കിയ അറിയിപ്പ് പ്രകാരം, ശവ്വാൽ 1 മുതൽ ശവ്വാൽ 3 വരെയായിരിക്കും അവധി. ഷിഫ്റ്റടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് ഒഴികെ ബാക്കി പൊതുമോഖല ജീവനക്കാർക്കെല്ലാം ശവ്വാൽ 4 ന് പ്രവർത്തിദിനങ്ങൾ പുനരാരംഭിക്കും.

ചെറിയ പെരുന്നാൾ മാർച്ച് 30 ഞായറാഴ്ചയാണെങ്കിൽ, ഷാർജയിലെ സർക്കാർ ജീവനക്കാർക്ക് ഏപ്രിൽ 28 വെള്ളിയാഴ്ച മുതൽ ഏപ്രിൽ 1 ചൊവ്വാഴ്ച വരെ അഞ്ച് ദിവസത്തെ അവധി ലഭിക്കും. ഇനി അധവാ, മാർച്ച് 31 തിങ്കളാഴ്ചയാണ് പെരുന്നാളെങ്കിൽ, മാർച്ച് 28 വെള്ളിയാഴ്ച മുതൽ ഏപ്രിൽ 2 ബുധനാഴ്ച വരെ ആറ് ദിവസത്തെ അവധി ലഭിക്കും.

അതേസമയം, സഊദിയിൽ നേരത്തെ തന്നെ ചെറിയ പെരുന്നാള്‍ അവധി പ്രഖ്യാപിച്ചിരുന്നു. സഊദിയില്‍ മാര്‍ച്ച് 29 (റമദാന്‍ 29)ന് തുടങ്ങി ഏപ്രില്‍ രണ്ടുവരെ നീണ്ടുനില്‍ക്കുന്ന അവധിയാണ് സഊദി മാനവ വിഭവശേഷി മന്ത്രാലയം പ്രഖ്യാപിച്ചത്. തൊഴില്‍ നിയമത്തിലെ എക്‌സിക്യൂട്ടീവ് ചട്ടങ്ങളിലെ ആര്‍ട്ടിക്കിള്‍ 24 ലെ ഖണ്ഡിക 2 ല്‍ നിഷ്‌കര്‍ഷിച്ചിരിക്കുന്ന കാര്യങ്ങള്‍ തൊഴിലുടമകള്‍ പാലിക്കണമെന്ന് മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.

മാര്‍ച്ച് 29 മുതല്‍ ഏപ്രില്‍ രണ്ട് വരെയാണ് അവധിയെങ്കിലും അടുത്ത ദിവസം (ഏപ്രില്‍ 3, വ്യാഴം) മുതല്‍ വാരാന്ത്യ അവധി തുടങ്ങുന്നതിനാല്‍ ഏപ്രില്‍ 3ന് കൂടി പൊതു അവധി കിട്ടുമെന്ന പ്രതീക്ഷയിലാണ് പ്രവാസികള്‍. ഇതു കൂടി ഉള്‍പ്പെടുകയാണെങ്കില്‍ ആകെ എട്ട് ദിവസം വരെ അവധി ലഭിക്കാന്‍ സാധ്യതയുണ്ട്. വെള്ളിയാഴ്ച മുതല്‍ സാധാരണ അവധി തുടങ്ങുന്നതിനാല്‍ വാരാന്ത്യ ദിനങ്ങളുടെ ആനുകൂല്യം കൂടി കൂട്ടിയാണ് എട്ട് ദിവസത്തം ലീവ് ലഭിക്കുക.

The UAE has announced a 5-day holiday for private sector employees to celebrate Eid al-Fitr, also known as "Cheriya Perunnal



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പതങ്കയത്ത് വിനോദസഞ്ചാരികളെ രക്ഷിക്കുന്നതിനിടെ ഗൈഡിനെ കാണാതായ സംഭവം; തിരച്ചിൽ താൽക്കാലികമായി നിർത്തിവെച്ചു

Kerala
  •  9 days ago
No Image

പന്തീരാങ്കാവിൽ ടോൾ നൽകാതെ കാർ മുന്നോട്ട്; തടയാൻ ശ്രമിച്ച ജീവനക്കാരനെ ബോണറ്റിലിരുത്തി പാഞ്ഞത് 50 മീറ്ററോളം

Kerala
  •  9 days ago
No Image

ഗോരക്ഷകരെ ശിക്ഷിച്ച മുസ്‌ലിം വനിതാ ജഡ്ജിക്കെതിരെ വർഗീയ അധിക്ഷേപവും കൊലവിളിയും; പ്രതികൾക്ക് അനുകൂലമായി നിലപാടെടുത്ത് കേന്ദ്ര ഐടി മന്ത്രാലയം

National
  •  9 days ago
No Image

ലോക ചരിത്രത്തിലെ ആദ്യ താരമാകാൻ റൊണോ; കാത്തിരിക്കുന്നത് ആരും തൊടാത്ത വമ്പൻ റെക്കോർഡ്!

Football
  •  10 days ago
No Image

പാലക്കാട് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കി

Kerala
  •  10 days ago
No Image

വ്യാപാരികൾക്ക് ആശ്വാസം; കസ്റ്റംസ് തീരുവ തവണകളായി അടയ്ക്കാം, പിഴകളിൽ 80% ഇളവ് പ്രഖ്യാപിച്ച് ദുബൈ കസ്റ്റംസ്

uae
  •  10 days ago
No Image

ശ്രീലങ്കയിൽ സ്കൂബ ഡൈവിങ്ങിനിടെ മലപ്പുറം സ്വദേശി കുഴഞ്ഞുവീണു മരിച്ചു

Kerala
  •  10 days ago
No Image

'ബാറ്റിൽ പന്ത് തട്ടുമ്പോൾ വെടിയൊച്ച കേൾക്കാം'; വൈഭവ് സൂര്യവംശിയെന്ന അത്ഭുത ബാലനെക്കുറിച്ച് കുമാർ സംഗക്കാര!

Football
  •  10 days ago
No Image

ലെബനന് താങ്ങായി വീണ്ടും യുഎഇ; അടിയന്തര മാനുഷിക സഹായങ്ങളുമായി യുഎഇ എയ്ഡ് ഏജൻസി

uae
  •  10 days ago
No Image

പകർച്ചവ്യാധി ഭീഷണി: ഒടുവിൽ അഞ്ച് ജില്ലകളിൽ പുതിയ ഡിഎംഒമാരെ നിയമിച്ച് സർക്കാർ

Kerala
  •  10 days ago