
മണ്ഡല പുനര്‍നിര്‍ണയം: കേന്ദ്രത്തിനെതിരേ പോരിനുറച്ച് പ്രതിപക്ഷ നേതൃയോഗം ഇന്ന് ചെന്നൈയില്‍, പിണറായിയും രേവന്ത് റെഡ്ഡിയും ഡി.കെയും അടക്കം എത്തി

ചെന്നൈ: മണ്ഡല പുനര്‍നിര്‍ണയത്തിലെ ആശങ്ക പങ്കുവയ്ക്കാന്‍ തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന് വിളിച്ച ബി.ജെ.പി ഇതര മുഖ്യമന്ത്രിമാരുടെയും 45 രാഷ്ട്രീയ പാര്‍ട്ടികളുടെയും യോഗം ഇന്ന് ചെന്നൈയില്‍ നടക്കും. ബി.ജെ.പിക്കെതിരായ പ്രതിപക്ഷ പാര്‍ട്ടികളുടെ ദേശീയതലത്തിലെ കൂടിച്ചേരലായി ചെന്നൈ യോഗം മാറിയേക്കും. ഇന്നു രാവിലെ പത്തിന് ചെന്നൈയിലെ സ്വകാര്യ ഹോട്ടലിലാണ് യോഗം.
മുഖ്യമന്ത്രി പിണറായി വിജയനുള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍, മുതിര്‍ന്ന നേതാക്കള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ പങ്കെടുക്കും. തെലങ്കാന മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡി, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍, കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാര്‍ എന്നിവര്‍ യോഗത്തിനെത്തുമെന്ന് അറിയിച്ചിട്ടുണ്ട്.
കേരളം, കര്‍ണാടക, തെലങ്കാന, പഞ്ചാബ്, പശ്ചിമ ബംഗാള്‍, ആന്ധ്രാപ്രദേശ്, ഒഡിഷ മുഖ്യമന്ത്രിമാര്‍ക്ക് സ്റ്റാലിന് കത്തയക്കുകയും ഫോണിലൂടെ ക്ഷണിക്കുകയും ചെയ്തതിനു പിന്നാലെ ഒരു മന്ത്രിയും ഒരു എം.പിയും ഉള്‍പ്പെടുന്ന സംഘത്തെ എല്ലാ സംസ്ഥാനങ്ങളിലേക്കും അയക്കുകയും ചെയ്തിരുന്നു.
ജനസംഖ്യാടിസ്ഥാനത്തില്‍ മണ്ഡല പുനര്‍നിര്‍ണയം നടത്താനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കം തമിഴ്നാട് ഉള്‍പ്പെടെ സംസ്ഥാനങ്ങള്‍ക്ക് ലോക്സഭാ പ്രാതിനിധ്യത്തില്‍ കുറവുണ്ടാക്കുമെന്നാണ് സ്റ്റാലിന് ഉന്നയിക്കുന്നത്. ജനസംഖ്യാ നിയന്ത്രണം ഫലപ്രദമായി നടപ്പിലാക്കിയ സംസ്ഥാനങ്ങളെ ദ്രോഹിക്കുന്ന നടപടിയാണ് കേന്ദ്രം സ്വീകരിക്കുന്നതെന്നും സ്റ്റാലിന് ആരോപിച്ചിരുന്നു. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി ത്രിഭാഷാ നയം അടിച്ചേല്‍പ്പിക്കാനുള്ള നീക്കത്തിനെതിരേ കടുത്ത എതിര്‍പ്പുമായി രംഗത്തുവന്നതിനു പിന്നാലെയാണ് മണ്ഡല പുനര്‍നിര്‍ണയത്തിനെതിരേ പ്രതിപക്ഷ പാര്‍ട്ടികളെ അണിനിരത്തിക്കൊണ്ടുള്ള നീക്കത്തിന് സ്റ്റാലിന് തയാറെടുത്തത്.
അതേസമയം, മണ്ഡലപുനര്‍നിര്‍ണയ നീക്കത്തിനെതിരെ പ്രതിപക്ഷ പാര്‍ട്ടികളുടെയും വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെയും യോഗം വിളിച്ചു ചേര്‍ത്ത തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ നിലപാടിനെതിരെ ആര്.എസ്.എസ് രംഗത്തുവന്നു. മണ്ഡല പുനര്‍നിര്‍ണയത്തിന്റെ പേരില്‍ തെക്ക്വടക്ക് കേന്ദ്രീകരിക്കുന്ന ചര്‍ച്ചകള്‍ ഗുണം ചെയ്യില്ലെന്നും ഇത് രാഷ്ട്രീയ പ്രേരിതമാണെന്നും ആര്.എസ്.എസ് ജോയിന്റ് ജനറല്‍ സെക്രട്ടറി സി.ആര് മുകുന്ദ പറഞ്ഞു. ബംഗളൂരുവില്‍ നടക്കുന്ന ആര്.എസ്.എസിന്റെ അഖില ഭാരതീയ പ്രതിനിധി സഭയുടെ ഭാഗമായി നടത്തിയ മാധ്യമ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് ലോക്സഭാ സീറ്റുകളുടെ എണ്ണം കുറയില്ലെന്ന് കേന്ദ്രമന്ത്രി പ്രഖ്യാപിച്ചിട്ടും ചിലര്‍ തങ്ങള്‍ക്ക് നഷ്ടമുണ്ടാകുമെന്ന തരത്തില്‍ ചര്‍ച്ച ചെയ്യുകയാണ്. ഇത്തരം നിലപാടുകള്‍ രാഷ്ട്രീയ പ്രേരിതമാണെന്നും തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ പേര് പറയാതെ മുകുന്ദ വ്യക്തമാക്കി. ഭാഷാ വിവാദത്തില്‍ പ്രതികരിക്കവെ, ആര്.എസ്.എസ് മാതൃഭാഷയ്ക്ക് മുന്‍ഗണന നല്‍കണമെന്ന നിലപാടാണ് എല്ലാ കാലത്തും ഉയര്ത്തിപ്പിടിച്ചിട്ടുള്ളതെന്ന് മുകുന്ദ പറഞ്ഞു. മണിപ്പൂരിലെ സ്ഥിതിഗതികളില്‍ ആര്.എസ്.എസിന് ആശങ്കയുണ്ടെങ്കിലും കേന്ദ്രസര്‍ക്കാര്‍ നീക്കങ്ങളില്‍ പ്രത്യാശയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

വഖ്ഫ് സ്വത്തുക്കള്‍ ഡിനോട്ടിഫൈ ചെയ്യരുത്; നിര്‍ദേശവുമായി സുപ്രീം കോടതി
National
• a day ago
ദുബൈയില്‍ ബിസിനസ് ലൈസന്‍സ് നേടാന്‍ എന്തു ചിലവു വരുമെന്നറിയണോ? ഇതാ ഒരു സൗജന്യ ഉപകരണം
uae
• a day ago
ഒന്നും മറച്ചുവെക്കാനില്ല, അടുത്ത സിറ്റിങ് നിർണായകം’; റഹീമിന്റെ മോചനം വൈകുന്നതില്‍ വിശദീകരണവുമായി നിയമസഹായ സമിതി
Saudi-arabia
• a day ago
മുര്‍ഷിദാബാദ് ആക്രമണത്തിന് പിന്നില്‍ ബിജെപി; ഗോദി മീഡിയ തനിക്കെതിരെ വ്യാജ വാര്‍ത്തകള്‍ സൃഷ്ടിക്കുന്നു: മമത ബാനര്‍ജി
National
• a day ago
തീരുവയില്‍ പോരിനുറച്ച് അമേരിക്ക; ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്കുള്ള തീരുവ 245% ആയി ഉയര്‍ത്തി
International
• a day ago
ജസ്റ്റിസ് ബിആര്‍ ഗവായ് അടുത്ത സുപ്രീം കോടതി ചീഫ് ജസ്റ്റിസ്; മെയ് 14 ന് സത്യപ്രതിജ്ഞ ചെയ്യും
National
• a day ago
പൊടിക്കാറ്റ് തുടരുന്നു; വാഹനമോടിക്കുന്നവര്‍ ആരോഗ്യം ശ്രദ്ധിക്കണേ
latest
• a day ago
ഹരിയാനയില്‍ യൂട്യൂബറായ ഭാര്യയും കാമുകനും ചേര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തി അഴുക്കുചാലില്‍ തള്ളി
National
• a day ago
ആര്‍എസ്എസ് പ്രവര്ത്തകന് ശ്രിനീവാസന്‍ കൊലപാതകം; പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന എന്‍ഐഎ ആവശ്യം സുപ്രീംകോടതി തള്ളി
National
• a day ago
വഖ്ഫ് സംരക്ഷണത്തിനായി മുസ്ലിംലീഗ് റാലിയില്‍ പങ്കെടുക്കാനെത്തുന്നവരെ സ്വീകരിക്കാനൊരുങ്ങി കടപ്പുറം; അമരീന്ദര്‍ സിങ് രാജാ വാറിങ് മുഖ്യാതിഥി; കോഴിക്കോട്ട് ഗതാഗത നിയന്ത്രണം
Kerala
• a day ago
ക്ഷേത്രത്തിലെ കുടമാറ്റത്തില്‍ ആര്.എസ്.എസ് നേതാവ് ഹെഡ്ഗേവാറിന്റെ ചിത്രം; പരാതിയുമായി യൂത്ത് കോണ്‍ഗ്രസ്, പിന്നാലെ വിശദീകരണം തേടി ദേവസ്വം ബോര്‍ഡ്
Kerala
• 2 days ago
UAE Gold Rate: യുഎഇയില്‍ റെക്കോഡ് ഉയരത്തില്‍ സ്വര്‍ണവില, കേരളത്തിലെയും സഊദി ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളിലെയും വിലയുമായി താരതമ്യം
latest
• 2 days ago
'മാഡത്തിന്റെ ശീതീകരണ പ്രക്രിയക്ക് പൂര്‍ണ പിന്തുണ' ക്ലാസ് റൂം തണുപ്പിക്കാന്‍ ചാണകം പൂശിയ പ്രിന്‍സിപ്പലിന്റെ ശീതീകരിച്ച ഓഫിസ് റൂമില്‍ ചാണകാഭിഷേകം നടത്തി വിദ്യാര്‍ഥികള്‍
National
• 2 days ago
ഒന്നു പതുങ്ങി, കുതിച്ചു ചാടി സര്‍വ്വകാല റെക്കോര്‍ഡിലേക്ക് സ്വര്‍ണവില
Business
• 2 days ago
സർക്കാർ പ്രഖ്യാപിച്ച ആശ്വാസധനവും ഫുഡ് കൂപ്പണുമില്ല; സമീപിക്കുമ്പോൾ ഉദ്യോഗസ്ഥർ ഒഴിഞ്ഞുമാറുന്നുവെന്നും ദുരന്തബാധിതർ | Mundakkai
National
• 2 days ago
ലഹരി ഉപയോഗിച്ചുള്ള ഡ്രൈവിങില്‍ അഞ്ചുവര്‍ഷത്തിനിടെ പൊലിഞ്ഞത് 73 ജീവന്
Kerala
• 2 days ago
ഹജ്ജ് കോൺസുലേറ്റ് ഉദ്യോഗസ്ഥരുടെ വീഴ്ച; അരലക്ഷത്തോളം ഹജ്ജ് തീർഥാടകരുടെ യാത്ര പ്രതിസന്ധിയിൽ | Hajj pilgrims
International
• 2 days ago
ഗസ്സയില്‍ ആശുപത്രികള്‍ക്ക് നേരെ വീണ്ടും ആക്രമണം; കൊല്ലപ്പെട്ടവരുടെ എണ്ണം 51,000 കവിഞ്ഞു | Israel War on Gaza Updates
International
• 2 days ago
മുട്ടിലിഴഞ്ഞു, ചോരയിലെഴുതി, അവസാനം പ്രതീകാത്മകമായി കഴുമരത്തിലേറിയും സി.പി.ഒ ഉദ്യോഗാര്‍ഥികള്‍
Kerala
• 2 days ago
അഫ്ഗാനിസ്താനിലും ഫിലിപ്പീന്‍സിലും ശക്തമായ ഭൂചലനം; ഡല്‍ഹിയിലും പ്രകമ്പനം
International
• 2 days ago
ഇന്ത്യന്‍ രൂപയും യുഎഇ ദിര്‍ഹമും തമ്മിലെ വ്യത്യാസം; ഇന്നത്തെ സ്വര്‍ണം, വെള്ളി, ഇന്ധന നിരക്കുകളും അറിയാം | UAE Market Today
latest
• 2 days ago