
ഇന്ന് വീണ്ടും കുറഞ്ഞു; പവന്‍ വില 70,000 ത്തിന് താഴെ, അഡ്വാന്‍സ് ബുക്കിങ്ങിന് ഒരുങ്ങിക്കൊളൂ

കൊച്ചി: ഏറെ നാളുകള്‍ക്ക് ശേഷം ഇതാ കേരളത്തില്‍ സ്വര്‍ണവില കുറഞ്ഞു തുടങ്ങിയിരിക്കുന്നു. റെക്കോര്‍ഡിന് മേല്‍ റെക്കോര്‍ഡിട്ട് പവന്‍ വില 70,000 വരെ കടന്ന ശേഷമാണ് നേരിയതെങ്കിലും വിലക്കുറവ് കാണിക്കുന്നത്. ഇന്നലേയും വില കുറഞ്ഞിരുന്നു. ഇന്നും നേരിയതെങ്കിലും വിലയില്‍ കുറവാണ് കാണിക്കുന്നത്. അതേസമയം വിലക്കുറവ് തുടരുമെന്ന പ്രതീക്ഷ നല്‍കുന്നുമില്ല വിപണി. വരും ദിവസങ്ങളില്‍ വില കൂടാനുള്ള സാധ്യതയും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
65800 രൂപയാണ് ഈ മാസം ഒരു പവന്‍ സ്വര്‍ണത്തിന് കേരളത്തില്‍ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ വില . ഏറ്റവും കൂടിയ വില 70,160 രൂപയും. അതായത്, 4400 രൂപയോളമാണ് ഈ മാസം മാത്രം വര്‍ധിച്ചത്. ആഗോള വിപണിയിലെ വില ഇന്ന് നേരിയ ഇടിവാണ് കാണിക്കുന്നത്. ഇതാണ് കേരളത്തിലെ വിപണിയിലും പ്രതിഫലിച്ചതെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
ഇന്നലത്തെ വില നോക്കാം
22കാരറ്റ്
ഒരു ഗ്രാം കുറഞ്ഞത് 15രൂപ, ഗ്രാം വില 8,755
പവന്‍ കറഞ്ഞത് 120 രൂപ, പവന്‍ വില 70,040
24 കാരറ്റ്
ഒരു ഗ്രാം കുറവ് 16 രൂപ, ഗ്രാം വില 9,551
പവന്‍ കുറവ് 128 രൂപ, പവന്‍ വില 76,408
18 കാരറ്റ്
ഒരു ഗ്രാം കുറവ് 12 രൂപ, ഗ്രാം വില 7,164
പവന്‍ വര്‍ധന 96 രൂപ, പവന്‍ വില 57,312
ഇന്നത്തെ വില അറിയാം
22കാരറ്റ്
ഒരു ഗ്രാം കുറഞ്ഞത് 35 രൂപ, ഗ്രാം വില 8,720
പവന്‍ കറഞ്ഞത് 280 രൂപ, പവന്‍ വില 69,760
24 കാരറ്റ്
ഒരു ഗ്രാം കുറവ് 33 രൂപ, ഗ്രാം വില 9,518
പവന്‍ കുറവ് 264 രൂപ, പവന്‍ വില 76,144
18 കാരറ്റ്
ഒരു ഗ്രാം കുറവ് 29 രൂപ, ഗ്രാം വില 7,135
പവന്‍ കുറവ് 232 രൂപ, പവന്‍ വില 57,080
അന്തര്‍ദേശീയ വിപണിയില്‍ സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നതിനിടെയാണ് കേരളത്തില്‍ കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്.അമേരിക്കയും ചൈനയും തമ്മിലുള്ള ചുങ്കപ്പോര് ശക്തമായതാണ് അന്തര്‍ദേശീയ വിപണിയെ ആശങ്കയിലാക്കിയത്. ചൈനക്കെതിരെ 104 ശതമാനം നികുതിയാണ് അമേരിക്ക ഇന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. ട്രംപിന്റെ പകരച്ചുങ്കവും ചൈനയുടേയും കാനഡയുടേയും തിരിച്ചടിയുമാണ് സ്വര്‍ണ വിപണിയിലും പ്രതിഫലിക്കുന്നതെന്നാണ് കണക്കു കൂട്ടല്‍. ഏപ്രില്‍ രണ്ട് മുതല്‍ നിലവില്‍ വന്ന ട്രംപിന്റെ പുതിയ താരിഫ് നയം പ്രാബല്യത്തില്‍ സ്വര്‍ണ വില വര്‍ധിപ്പിക്കേണ്ടതായിരുന്നുവെന്നും നേരത്തെ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടിയിരുന്നു.
സാമ്പത്തിക രംഗത്ത് അനിശ്ചിതത്വം തുടരുന്ന സന്ദര്‍ഭങ്ങളില്‍ സ്വര്‍ണം ഒരു സുരക്ഷിത ഉറവിടമാകുമെന്ന് നിരീക്ഷകര്‍ വ്യക്തമാക്കുന്നു. അതുകൊണ്ട് തന്നെ സ്വര്‍ണം എക്കാലത്തും ഒരു ജനപ്രിയ നിക്ഷേപമാണ്. മറ്റു വിപണികളില്‍ നേരിടുന്ന നഷ്ടം നികത്താനും പണം സ്വരൂപിക്കുന്നതിനും നിക്ഷേപകര്‍ ഗണ്യമായ രീതിയില്‍ ഓഹരികള്‍ വില്‍ക്കുന്ന സാഹചര്യത്തിനും ഇപ്പോള്‍ സാധ്യതയുണ്ട്. സ്വര്‍ണവില ഉയരാനുള്ള സാധ്യതകളാണ് യഥാര്‍ഥത്തില്‍ വിപണിയിലുള്ളത്. ട്രംപിന്റെ പുതിയ ചുങ്കപ്പോരിനെ തുടര്‍ന്നുള്ള ആശങ്കയില്‍ തന്നെ പണം നഷ്ടമാകാതിരിക്കാന്‍ സ്വര്‍ണം വാങ്ങി സൂക്ഷിക്കുകയാണ് നിക്ഷേപകര്‍ ചെയ്യുക. അതുകൊണ്ടുതന്നെ സ്വര്‍ണവില ഉയരേണ്ടതാണ്.
സ്വര്‍ണം മിക്കവരുടെയും ജനപ്രിയ നിക്ഷേപ ഓപ്ഷനായി നിലനില്‍ക്കുന്നു. ഈ അനിശ്ചിത സമയത്ത് മറ്റ് വിപണികളിലെ നഷ്ടം നികത്തുന്നതിനും പണം സ്വരൂപിക്കുന്നതിനും നിക്ഷേപകര്‍ക്ക് ഗണ്യമായ നേട്ടങ്ങള്‍ ലഭിക്കുന്ന ആസ്തികള്‍ വില്‍ക്കാന്‍ തീരുമാനിച്ചേക്കാം. വന്‍തോതില്‍ ഉയര്‍ന്ന വേളയില്‍ ലാഭം കൊയ്യുക എന്ന ലക്ഷ്യത്തോടെ വിറ്റഴിക്കല്‍ വര്‍ധിച്ചതാണ് സ്വര്‍ണവില താഴാന്‍ ഇടയാക്കിയത്.
എന്തുതന്നെയായാലും സ്വര്‍ണം വാങ്ങാനിരിക്കുന്നവര്‍ക്ക് വലിയ ആശ്വാസമാണിത്. പ്രത്യേകിച്ച് കേരളത്തില്‍ ഇപ്പോള്‍ വിവാഹ സീസണ്‍ ആണെന്നിരിക്കേ. എന്നാല്‍ പവന്‍ സ്വര്‍ണം വാങ്ങാനാണ് ഈ വില. വിവാഹാവശ്യത്തിനും മറ്റും ഉപയോഗിക്കാന്‍ സ്വര്‍ണം ആഭരണമായാണ് സാധാരണ വാങ്ങിക്കുന്നത്. സ്വര്‍ണം ആഭരണമായി വാങ്ങുമ്പോള്‍ ഈ വിലയും മതിയാവില്ല. ജി.എസ്.ടി, ഹാള്‍മാര്‍ക്കിംഗ് നിരക്കുകള്‍ ഒപ്പം പണിക്കൂലിയും ഒരു ആഭരണത്തിന് മേല്‍ അധികം വരും. പണിക്കൂലിയിലും വ്യത്യാസമുണ്ട്. ഡിസൈന്‍ അനുസരിച്ചാണ് പണിക്കൂലി വരിക. ഡിസൈന്‍ കൂടുന്നതനുസരിച്ച് പണിക്കൂലിയും കൂടും. ഇതനുസരിച്ച് പവന്‍ സ്വര്‍ണാഭരണം വാങ്ങണമെങ്കില്‍ 70,000 രൂപയുടെ അടുത്തെത്തുമെന്നും വ്യാപാരികള്‍ അറിയിക്കുന്നു.
അതിനാല്‍ സ്വര്‍ണം ആവശ്യമുള്ളവര്‍ക്ക് ഇപ്പോള്‍ അഡ്വാന്‍സ് ബുക്കിങ് നടത്തുന്നത് നല്ല ഓപ്ഷനായി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. നാം ബുക്ക് ചെയ്യുന്ന സമത്ത് വില കുറവാണെങ്കില്‍ ആ വിലക്കും അതല്ല പിന്നീടാണ് വില കുറയുന്നതെങ്കില്‍ കുറഞ്ഞ വിലക്കും സ്വര്‍ണം കരസ്ഥമാക്കാം എന്നതാണ് അഡ്വാന്‍സ് ബുക്കിങ്ങിന്റെ പ്രത്യേകത.
Date | Price of 1 Pavan Gold (Rs.) |
1-Apr-25 | 68080 |
2-Apr-25 | 68080 |
3-Apr-25 | 68480 |
4-Apr-25 | 67200 |
5-Apr-25 | 66480 |
6-Apr-25 | 66480 |
7-Apr-25 | 66280 |
8-Apr-25 | Rs. 65,800 (Lowest of Month) |
9-Apr-25 | 66320 |
10-Apr-25 | 68480 |
11-Apr-25 | 69960 |
12-Apr-25 | Rs. 70,160 (Highest of Month) |
13-Apr-25 | Rs. 70,160 (Highest of Month) |
14-Apr-25 Yesterday » |
70040 |
15-Apr-25 Today » |
Rs. 69,760 |
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഒമാനിൽ നിന്ന് ചെന്നൈ വിമാനത്താവളത്തിലേക്ക്; പിന്നീട് ബസുകളിൽ, ഒടുവിൽ പാലക്കാട് വച്ച് പിടിവീണു; ഒമാനിൽ നിന്നെത്തിച്ച എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ
Kerala
• a day ago
'പ്രകടന പത്രികയിൽ പറഞ്ഞ കാര്യങ്ങളിൽ മിക്കതും നടപ്പിലാക്കി'; നേട്ടങ്ങള്‍ പറഞ്ഞ് മുഖ്യമന്ത്രി
Kerala
• a day ago
ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷ സാധ്യത; കേന്ദ്ര നിര്‍ദേശപ്രകാരം സംസ്ഥാനത്തെ എല്ലാ ജില്ലകളിലും നാളെ മോക്ഡ്രില്‍
Kerala
• a day ago
ഹജ്ജ് നിയമ ലംഘനം; സഊദിയിൽ 42 പ്രവാസികൾ അറസ്റ്റിൽ
Saudi-arabia
• a day ago
പഹല്‍ഗാം ആക്രമണത്തിന് മൂന്ന് ദിവസം മുന്‍പേ പ്രധാനമന്ത്രിക്ക് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ലഭിച്ചു; എന്തുകൊണ്ട് അവഗണിച്ചു?, കേന്ദ്രത്തിനെതിരേ ആഞ്ഞടിച്ച് ഖാര്‍ഗെ
Kerala
• a day ago
'തെറ്റ് അവര്‍ അംഗീകരിച്ചു':ഡിസി ബുക്‌സിനെതിരായ തുടര്‍ നടപടി അവസാനിപ്പിച്ചെന്ന് ഇ.പി ജയരാജന്‍
Kerala
• a day ago
കെയർ ലീവ്; മെഡിക്കൽ പരിചരണം ആവശ്യമുള്ള നവജാത ശിശുക്കളുടെ അമ്മമാർക്ക് അവധി നീട്ടി നൽകാൻ അനുമതി നൽകി ഷാർജ ഭരണാധികാരി
uae
• a day ago
48 മണിക്കൂറിനിടെ ഇത് രണ്ടാം തവണ; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി അജിത് ഡോവല്‍
National
• a day ago
ആ കൊടുംക്രൂരതക്ക് വിധിയായി; കാട്ടാക്കടയില്‍ പത്താംക്ലാസുകാരന്റെ കൊലപാതകത്തില്‍ പ്രതി കുറ്റക്കാരന്‍, നിര്‍ണായകമായത് സിസിടിവി ദൃശ്യങ്ങള്‍
Kerala
• a day ago
കുവൈത്തില്‍ പിടിച്ചെടുത്ത പുകയില മോഷ്ടിച്ച് മറിച്ചുവില്‍ക്കാന്‍ ശ്രമിച്ച കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടിയില്‍; അഞ്ചു വര്‍ഷം തടവും അരക്കോടി രൂപ പിഴയും
Kuwait
• a day ago
ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങളിൽ ടോപ് ഗിയറിട്ട് സ്വർണ വില; വില ഇനിയും അടിച്ചു കയറുമോ, സാധ്യതകളെന്ത്?
Business
• a day ago
'യുഎഇ എക്സ്ചേഞ്ച്' മെട്രോ സ്റ്റേഷൻ ഇനി 'ലൈഫ് ഫാര്‍മസി മെട്രോ സ്റ്റേഷന്'
uae
• a day ago
ഇന്ത്യയിലെ സ്വര്‍ണവിലയേക്കാള്‍ ഇപ്പോഴും കുറവ് യുഎഇയിലെ സ്വര്‍ണവില; വ്യത്യാസം ഇത്ര ശതമാനം
uae
• a day ago
കണ്ണൂര്‍ ബാങ്ക് ലോക്കറില്‍ നിന്ന് 60 ലക്ഷം രൂപയുടെ സ്വര്‍ണം കവര്‍ന്ന ജീവനക്കാരന് പൊലിസ് പിടിയിലായി
Kerala
• a day ago
പൊള്ളാച്ചിയില്‍ ട്രക്കിങിനെത്തിയ മലയാളി യുവ ഡോക്ടര്‍ കുഴഞ്ഞു വീണു മരിച്ചു
Kerala
• 2 days ago
ലോക മാധ്യമ സ്വാതന്ത്ര്യ സൂചിക; മിഡില്‍ ഈസ്റ്റില്‍ ഒന്നാമത് ഖത്തര്‍
qatar
• 2 days ago
27 ഗ്രാം എംഡിഎംഎയുമായി കോഴിക്കോട്ട് നാലു പേര് പിടിയില്‍
Kerala
• 2 days ago
ഈ വര്‍ഷത്തെ ആദ്യ പാദത്തിലെ ക്രിമിനല്‍ കേസ് കണക്കുകള്‍ പുറത്തുവിട്ട് ബഹ്റൈന്‍ പ്രത്യേക അന്വേഷണ യൂണിറ്റ്
bahrain
• 2 days ago
ഒമാനിലെ വിസ, റസിഡന്റ് കാര്‍ഡ് പിഴയിളവുകളെക്കുറിച്ച് വ്യക്തതവരുത്തി റോയൽ ഒമാൻ പൊലിസ്; അവസാന തീയതി ജൂലൈ 31
oman
• a day ago
നീറ്റ് പരീക്ഷയ്ക്കിടെ പൂണൂല് അഴിപ്പിച്ച സംഭവത്തില്‍ അറസ്റ്റ്, മതവികാരത്തിന് കേസും; ഹിജാബ് അഴിപ്പിച്ചവര്‍ക്കെതിരേ നടപടിയുമില്ല
Trending
• 2 days ago
ഹജ്ജ് 2025: തീർത്ഥാടകർക്കായി സ്മാർട്ട് സേവനങ്ങളോടെ വിപുലമായ പദ്ധതിയുമായി സഊദി അറേബ്യ
Saudi-arabia
• 2 days ago