HOME
DETAILS

പഹല്‍ഗാം ആക്രമണത്തിന് മൂന്ന് ദിവസം മുന്‍പേ പ്രധാനമന്ത്രിക്ക് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ലഭിച്ചു; എന്തുകൊണ്ട് അവഗണിച്ചു?, കേന്ദ്രത്തിനെതിരേ ആഞ്ഞടിച്ച് ഖാര്‍ഗെ

  
Web Desk
May 06 2025 | 10:05 AM

pm-had-intel-3-days-before-pahalgam-attack-latestupdation

ഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരേ ആഞ്ഞടിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. ആക്രമണം നടക്കുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ട് ഇന്റിലിജന്‍സ് റിപ്പോര്‍ട്ട് പ്രധാനമന്ത്രിക്ക് ലഭിച്ചിട്ടും ഖൗനിച്ചില്ലെന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ ആരോപിച്ചു. പഹല്‍ഗാം ആക്രമണത്തിന് മൂന്ന് ദിവസം മുന്‍പേയാണ് റിപ്പോര്‍ട്ട് ലഭിച്ചതെന്നും ഖാര്‍ഗെ ചൂണ്ടിക്കാട്ടി. 

പഹല്‍ഗാം ആക്രമണത്തില്‍ ഗുരുതരമായ ഇന്റലിജന്‍സ് വീഴ്ചയാണ് കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായത്. ഇന്റലിജന്‍സ് റിപ്പോര്‍ട്ട് കിട്ടിയിട്ടും സര്‍ക്കാര്‍ ഇടപെടാതിരുന്നത് ദുരൂഹമാണെന്നും  ഖാര്‍ഗെ കൂട്ടിച്ചേര്‍ത്തു. ജാര്‍ഖണ്ഡിലെ ഭരണഘടന സംരക്ഷണ റാലിയിലാണ് ഖാര്‍ഗയുടെ പരാമര്‍ശം. 

അതേസമയം ഇന്ത്യ-പാകിസ്താന്‍ സംഘര്‍ഷ സാഹചര്യത്തില്‍ നാളെ രാജ്യവ്യാപകമായി മോക് ട്രില്‍ നടത്തും. കേരളം അടക്കമുള്ള കടലോട് ചേര്‍ന്ന് കിടക്കുന്ന സംസ്ഥാനങ്ങളിലും പടിഞ്ഞാറന്‍ സംസ്ഥാനങ്ങളിലുമാണ് ഉയര്‍ന്ന ജാഗ്രതാ നിര്‍ദ്ദേശം പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യ പാകിസ്ഥാന്‍ സംഘര്‍ഷം എങ്ങോട്ട് വേണമെങ്കിലും നീങ്ങാം എന്നാണ് സര്‍ക്കാര്‍ വ്യത്തങ്ങള്‍ പറയുന്നത്. ഇന്നും നാളെയുമായാണ് ദേശവ്യാപകമായി മോക് ഡ്രില്‍ സംഘടിപ്പിക്കാന്‍ കേന്ദ്രം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടത്. 

ആകാശമാര്‍ഗ്ഗമുള്ള ആക്രമണം തടയാന്‍ എയര്‍ സൈറന്‍, ജനങ്ങളെ അടിയന്തരമായി ഒഴിപ്പിക്കാനും താമസിപ്പിക്കാനുമുള്ള സൗകര്യം, രാത്രി വിളക്കണച്ച് ബ്ലാക് ഔട്ട് ഡ്രില്‍ തുടങ്ങി 10 നിര്‍ദ്ദേശങ്ങളാണ് കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നല്‍കിയത്. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'തെറ്റ് അവര്‍ അംഗീകരിച്ചു':ഡിസി ബുക്‌സിനെതിരായ തുടര്‍ നടപടി അവസാനിപ്പിച്ചെന്ന് ഇ.പി ജയരാജന്‍

Kerala
  •  10 hours ago
No Image

കെയർ ലീവ്; മെഡിക്കൽ പരിചരണം ആവശ്യമുള്ള നവജാത ശിശുക്കളുടെ അമ്മമാർക്ക് അവധി നീട്ടി നൽകാൻ അനുമതി നൽകി ഷാർജ ഭരണാധികാരി

uae
  •  10 hours ago
No Image

48 മണിക്കൂറിനിടെ ഇത് രണ്ടാം തവണ; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി അജിത് ഡോവല്‍

National
  •  11 hours ago
No Image

ആ കൊടുംക്രൂരതക്ക് വിധിയായി; കാട്ടാക്കടയില്‍ പത്താംക്ലാസുകാരന്റെ കൊലപാതകത്തില്‍ പ്രതി കുറ്റക്കാരന്‍, നിര്‍ണായകമായത് സിസിടിവി ദൃശ്യങ്ങള്‍ 

Kerala
  •  12 hours ago
No Image

കുവൈത്തില്‍ പിടിച്ചെടുത്ത പുകയില മോഷ്ടിച്ച് മറിച്ചുവില്‍ക്കാന്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടിയില്‍; അഞ്ചു വര്‍ഷം തടവും അരക്കോടി രൂപ പിഴയും  

Kuwait
  •  12 hours ago
No Image

ഷാജന്‍ സ്‌കറിയയുടെ അറസ്റ്റ്; സർക്കാരിന്റേത് നഷ്ടപ്പെട്ട പ്രതിച്ഛായ വീണ്ടെടുക്കാനുള്ള ഗൂഢാലോചനയെന്ന് പിവി അൻവർ

Kerala
  •  13 hours ago
No Image

ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങളിൽ ടോപ് ഗിയറിട്ട് സ്വർണ വില; വില ഇനിയും അടിച്ചു കയറുമോ, സാധ്യതകളെന്ത്?

Business
  •  13 hours ago
No Image

'യു.എ.ഇ. എക്‌സ്‌ചേഞ്ച്' മെട്രോ സ്റ്റേഷൻ ഇനി 'ലൈഫ് ഫാര്‍മസി മെട്രോ സ്റ്റേഷന്‍'

uae
  •  13 hours ago
No Image

ഇന്ത്യയിലെ സ്വര്‍ണവിലയേക്കാള്‍ ഇപ്പോഴും കുറവ് യുഎഇയിലെ സ്വര്‍ണവില; വ്യത്യാസം ഇത്ര ശതമാനം

uae
  •  13 hours ago
No Image

കണ്ണൂര്‍ ബാങ്ക് ലോക്കറില്‍ നിന്ന് 60 ലക്ഷം രൂപയുടെ സ്വര്‍ണം കവര്‍ന്ന ജീവനക്കാരന്‍ പൊലിസ് പിടിയിലായി

Kerala
  •  13 hours ago