HOME
DETAILS

പാകിസ്താന്റെ വ്യോമാതിര്‍ത്തി അടച്ചതോടെ അന്താരാഷ്ട്ര വിമാനസര്‍വീസുകൾക്ക് തടസം; യാത്രക്കാർ ഷെഡ്യൂൾ കർശനമായി പരിശോധിക്കണമെന്ന് എയർലൈൻസ്

  
Web Desk
April 24 2025 | 16:04 PM

Pakistan Airspace Closure Disrupts International Flights Airlines Urge Schedule Check

ഡൽഹി: പാകിസ്ഥാന്‍ ഇന്ത്യന്‍ വിമാനക്കമ്പനികള്‍ക്കായി അവരുടെ വ്യോമാതിര്‍ത്തി അടച്ചതോടെ, ചില അന്താരാഷ്ട്ര വിമാനങ്ങള്‍ക്ക് തടസം നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പുമായി ഇന്ത്യയിലെ പ്രധാന എയർലൈൻ കമ്പനികൾ രംഗത്ത്. ഇന്‍ഡിഗോയും എയര്‍ ഇന്ത്യയും യാത്രക്കാരെ മുന്‍കൂട്ടി ജാഗ്രതപ്പെടുത്തുകയായിരുന്നു.

വിമാനപാതയിലെ മാറ്റം പ്രധാനമായും അമേരിക്ക, യൂറോപ്പ്, മിഡിൽ ഈസ്റ്റ് എന്നീ ദിശകളിലേക്കുള്ള ചില സര്‍വീസുകളെ ബാധിക്കാമെന്നാണ് എയര്‍ ഇന്ത്യ അറിയിച്ചിരിക്കുന്നത്. വിമാനങ്ങൾ നേരത്തെ നിശ്ചയിച്ച സമയത്തിൽ എത്തിപ്പെടാനും പുറപ്പെടാനും കഴിയില്ലെന്ന സാഹചര്യവും ഒഴിവാക്കാനാണ് എയര്‍ലൈന്‍ കമ്പനികളുടെ മുന്നറിയിപ്പ്.

വിമാനയാത്രക്കായി വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുന്‍പ് യാത്രക്കാർ അവരുടെ ഷെഡ്യൂളുകള്‍ വീണ്ടും പരിശോധിക്കണമെന്നും, യഥാർത്ഥ സമയങ്ങളിൽ മാറ്റങ്ങളുണ്ടാകാമെന്നും കമ്പനി മുന്നറിയിപ്പ് നൽക്കുന്നു. ഉണ്ടാവുന്ന അസൗകര്യത്തിൽ ഖേദമുണ്ടെന്നും ഇരു എയര്‍ലൈന്‍സുകളും അറിയിച്ചിട്ടുണ്ട്.

അതേസമയം, ജമ്മു കശ്മീരിലെ പഹൽഗാം ഭീകരാക്രമണത്തിന് പിന്നിൽ പാകിസ്ഥാനിൽ നിന്നുള്ള സഹായമുണ്ടെന്ന  വിലയിരുത്തലിനെ തുടർന്നാണ് ഇന്ത്യയുടെ കടുത്ത നടപടി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭ സമിതി യോഗത്തിലാണ് പാക്കിസ്ഥാനെതിരായ കടുത്ത തീരുമാനങ്ങൾ ഉണ്ടാകുന്നത്. ഇതിന്റെ ഭാഗമായി ഇന്ത്യ 65 വർഷം മുൻപുണ്ടായ സിന്ധു നദി ജല കരാര്‍ പോലും മരവിപ്പിക്കാൻ തീരുമാനിച്ചു.

ഭീകരാക്രമണത്തെക്കുറിച്ചുള്ള വിശദമായ ചര്‍ച്ചയ്ക്ക് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗിന്റെ നേതൃത്വത്തിൽ സര്‍വകക്ഷി യോഗം ഇന്ന് ചേരും. മന്ത്രിസഭാ സമിതിയുടെ തീരുമാനങ്ങളോടൊപ്പം അന്വേഷണ വിവരങ്ങളും യോഗത്തില്‍ അവതരിപ്പിക്കും. ഇതിന് പിന്നാലെ, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയും ഈ വിഷയത്തില്‍ യോഗം ചേരും.

 Following Pakistan’s decision to close its airspace to Indian carriers, major airlines like IndiGo and Air India have warned of disruptions to international flight schedules. Routes to destinations in the US, Europe, and the Middle East may be affected. Airlines have asked passengers to double-check flight timings before heading to the airport. The move comes amid heightened tensions after the Pahalgam terror attack, prompting India to take strong diplomatic and strategic steps.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജറൂസലേമിൽ കാട്ടുതീ, ദേശീയ അടിയന്തരാവസ്ഥ; യമനി മിസൈൽ അവശിഷ്ടങ്ങൾ അഗ്നിക്ക് കാരണമായെന്നും റിപ്പോർട്ടുകൾ

International
  •  a day ago
No Image

യൂറോപ്പിനെ ഇരുട്ടിലാഴ്ത്തിയ മഹാബ്ലാക്ഔട്ട്: ഐബീരിയൻ പെനിൻസുലയിലെ വൈദ്യുതി മുടക്കത്തിന്റെ കഥ

International
  •  a day ago
No Image

പുലിപ്പല്ല് കേസ്: വേടനെതിരേ പ്രഥമദൃഷ്ട്യാ കുറ്റകൃത്യമില്ലെന്ന് കോടതി

Kerala
  •  a day ago
No Image

വിഴിഞ്ഞം തുറമുഖത്തിന്റെ ഉദ്ഘാടനത്തിനായി പ്രധാനമന്ത്രി ഇന്ന് തലസ്ഥാനത്തെത്തും

Kerala
  •  a day ago
No Image

ആശകളോടെ, ആശസമരം 80ആം ദിവസത്തിലേക്ക്

Kerala
  •  a day ago
No Image

ഉന്തിയ പല്ല് ഇനി അയോഗ്യതയല്ല; യൂണിഫോംഡ് വിഭാഗങ്ങളിലെ നിയമനത്തിൽ മാനദണ്ഡം മാറുന്നു

Kerala
  •  a day ago
No Image

ചക്ക മുറിച്ചുകൊണ്ടിരിക്കെ കൊടുവാളിലേക്ക് വീണ് എട്ടുവയസ്സുകാരന് ദാരുണാന്ത്യം 

Kerala
  •  a day ago
No Image

സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a day ago
No Image

എല്ലാ പൗരന്‍മാര്‍ക്കും ഡിജിറ്റല്‍ സൗകര്യങ്ങള്‍ ലഭ്യമാക്കല്‍ ഭരണഘടനാപരമായ അവകാശം: സുപ്രിംകോടതിയുടെ സുപ്രധാന ഉത്തരവ്

National
  •  a day ago
No Image

ജാതി സെന്‍സസ് നടത്തുക പൊതു സെന്‍സസിനൊപ്പം; ഇതുവരെ മുടങ്ങാതെ നടന്ന ജനസംഖ്യാ കണക്കെടുത്തിട്ട് 14 വര്‍ഷം; അറിഞ്ഞിരിക്കാം ജാതി സെന്‍സസിനെക്കുറിച്ച്

National
  •  a day ago