HOME
DETAILS

ഈ സീസണിൽ അവൻ മികച്ച പ്രകടനങ്ങൾ നടത്താത്തതിന് ഒറ്റ കാരണമേയുള്ളൂ: ഗിൽക്രിസ്റ്റ്

  
May 06 2025 | 12:05 PM

Australian Legend Adam Gilchrist Talks about Rishabh Pant

ഐപിഎൽ പതിനെട്ടാം സീസണിൽ ലഖ്‌നൗ സൂപ്പർ ജയന്റ്സിനായി നിരാശാജനകമായ പ്രകടനമാണ് റിഷബ് പന്ത് നടത്തിക്കൊണ്ടിരിക്കുന്നത്. ഐപിഎൽ താരലേലത്തിൽ 27 കോടി നൽ‌കിയാണ് ലഖ്നൗ സൂപ്പർ ജയന്റ്സ് പന്തിനെ സ്വന്തമാക്കിയത്. എന്നാൽ ആ തുകയോട് നീതി പുലർത്തുന്ന പ്രകടനം പുറത്തെടുക്കാൻ പന്തിന് ഇതുവരെ സാധിച്ചിട്ടില്ല. ഒരു അർധ സെഞ്ച്വറി മാത്രമാണ് പന്തിന് നേടാൻ സാധിച്ചത്. ഈ സീസണിൽ ഇതുവരെ 10 ഇന്നിങ്സുകളിൽ നിന്നായി 128 റൺസ് മാത്രമാണ് പന്ത് നേടിയിട്ടുള്ളത്. 

ഇപ്പോൾ പന്തിന്റെ ഈ മോശം ഫോമിന്റെ കാരണത്തെക്കുറിച്ച് പറഞ്ഞിരിക്കുകയാണ് ഓസ്‌ട്രേലിയൻ ഇതിഹാസം ആദം ഗിൽക്രിസ്റ്റ്. ക്യാപ്റ്റൻസിയുടെ സമ്മർദ്ദം മൂലമാണ് പന്തിന് മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിക്കാത്തതെന്നാണ് ഗിൽക്രിസ്റ്റ് അഭിപ്രായപ്പെട്ടത്. 

"പന്ത് ക്രിക്കറ്റ് നന്നായി ആസ്വദിക്കുന്നു. എന്നാൽ ഈ സീസണിൽ അദ്ദേഹത്തിന്റെ മികച്ച പ്രകടനങ്ങൾ നമ്മൾ കണ്ടിട്ടില്ല. അദ്ദേഹം കളിക്കളത്തിൽ പുഞ്ചിരിക്കുകയോ ചിരിക്കുകയോ പോലും ചെയ്തിട്ടില്ല. ക്യാപ്റ്റൻസിയുടെ സമ്മർദ്ദവും പുതിയൊരു ഫ്രാഞ്ചൈസിയിൽ ചേർന്നതിന്റെ ഭാരവുമാണ് ഇതിന് കാരണമെന്ന് ഞാൻ കരുതുന്നു. അവൻ ഈ സീസണിൽ നന്നായി ബുദ്ധിമുട്ടുകയാണ്. 10-11 മത്സരങ്ങൾക്ക് ശേഷം നടത്തിയ ഒരു നിരീക്ഷണം മാത്രമാണിത്. അവൻ സ്വാഭാവികമായി കളിക്കുന്ന സമയങ്ങളിൽ ആവേശകരവും രസകരവുമായ ക്രിക്കറ്റ് കളിക്കുന്ന ഒരാളാണ് അദ്ദേഹം"ഗിൽക്രിസ്റ്റ് ക്രിക്ക്ബസിൽ പറഞ്ഞു.

ഈ സീസണിൽ ആദ്യ മൂന്ന് മത്സരങ്ങളിൽ നിന്നും 17 റൺസ് മാത്രമാണ് പന്തിനു നേടാൻ സാധിച്ചത്. ഐപിഎൽ ചരിത്രത്തിൽ ഒരു സീസണിൽ ആദ്യ മൂന്ന് മത്സരങ്ങളിൽ നിന്നും പന്ത് നേടുന്ന ഏറ്റവും മോശം സ്കോറുകളാണിത്.  2021 ഐപിഎൽ സീസണിൽ ആദ്യ മൂന്ന് മത്സരങ്ങളിൽ നിന്നുമായി 81 റൺസ് ആയിരുന്നു ഇതിനു മുമ്പ് പന്ത് നേടിയ ഏറ്റവും കുറവ് റൺസ് ഇപ്പോൾ നാല് സീസണുകൾക്ക് ശേഷം ഇതിനേക്കാൾ കുറഞ്ഞ റൺസുമായാണ് പന്ത് നിരാശപ്പെടുത്തിയത്. 

Australian Legend Adam Gilchrist Talks about Rishabh Pant



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അടിവയറ്റിലെ കൊഴുപ്പ് നീക്കാൻ ശസ്ത്രക്രിയ; അണുബാധയെ തുടർന്ന് യുവതിയുടെ 9 വിരലുകൾ മുറിച്ചുമാറ്റി

Kerala
  •  a day ago
No Image

റാപ്പര്‍ വേടനെതിരായ പുലിപ്പല്ല് കേസ്; റേഞ്ച് ഓഫിസര്‍ക്ക് സ്ഥലം മാറ്റം

Kerala
  •  a day ago
No Image

റൊണാൾഡോയുടെ പിന്മുറക്കാരനാവാൻ ഇതിഹാസപുത്രൻ; 14ാം വയസ്സിൽ പറങ്കിപ്പടക്കായി കളത്തിലിറങ്ങും 

Football
  •  a day ago
No Image

കേന്ദ്രം കേരളത്തെ സഹായിച്ചില്ലെന്ന് മുഖ്യമന്ത്രി

Kerala
  •  a day ago
No Image

ഒമാനിൽ നിന്ന് ചെന്നൈ വിമാനത്താവളത്തിലേക്ക്; പിന്നീട് ബസുകളിൽ, ഒടുവിൽ പാലക്കാട് വച്ച് പിടിവീണു; ഒമാനിൽ നിന്നെത്തിച്ച എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ

Kerala
  •  a day ago
No Image

'പ്രകടന പത്രികയിൽ പറഞ്ഞ കാര്യങ്ങളിൽ മിക്കതും നടപ്പിലാക്കി'; നേട്ടങ്ങള്‍ പറഞ്ഞ് മുഖ്യമന്ത്രി

Kerala
  •  a day ago
No Image

ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷ സാധ്യത; കേന്ദ്ര നിര്‍ദേശപ്രകാരം സംസ്ഥാനത്തെ എല്ലാ ജില്ലകളിലും നാളെ മോക്ഡ്രില്‍

Kerala
  •  a day ago
No Image

ഹജ്ജ് നിയമ ലംഘനം; സഊദിയിൽ 42 പ്രവാസികൾ അറസ്റ്റിൽ

Saudi-arabia
  •  a day ago
No Image

പഹല്‍ഗാം ആക്രമണത്തിന് മൂന്ന് ദിവസം മുന്‍പേ പ്രധാനമന്ത്രിക്ക് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ലഭിച്ചു; എന്തുകൊണ്ട് അവഗണിച്ചു?, കേന്ദ്രത്തിനെതിരേ ആഞ്ഞടിച്ച് ഖാര്‍ഗെ

Kerala
  •  a day ago
No Image

'തെറ്റ് അവര്‍ അംഗീകരിച്ചു':ഡിസി ബുക്‌സിനെതിരായ തുടര്‍ നടപടി അവസാനിപ്പിച്ചെന്ന് ഇ.പി ജയരാജന്‍

Kerala
  •  2 days ago