ഡി.ടി.പി.സി ഓണം-ബലിപെരുന്നാള്‍ വാരാഘോഷം 10 മുതല്‍
കണ്ണൂര്‍: ടൂറിസം പ്രമോഷന് കൗണ്‍സില്‍ ഓണം-ബലിപെരുന്നാള്‍ ആഘോഷം 10 മുതല്‍ 18 വരെ നടക്കും. ഡി.ടി.പി.സിയും ലൈബ്രറി കൗണ്‍സിലും സംഘടിപ്പിക്കുന്ന പുലിക്കളിയും ശിങ്കാരിമേള മത്സരവും 10ന് വൈകിട്ട് നാലിന് വിളക്കുംതറ മൈതാനിയില്‍ നടക്കും. ടൗണ്‍ സ്ക്വയറില്‍ 11ന് ആറിന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ ഉദ്ഘാടനം ചെയ്യും. മന്ത്രി രാമചന്ദ്രന് കടന്നപള്ളി അധ്യക്ഷനാകും. 12ന് ബലിപെരുന്നാള്‍ ആഘോഷം മന്ത്രി ഇ.പി ജയരാജന് ഉദ്ഘാടനം ചെയ്യും. എരഞ്ഞോളി മൂസയുടെ നേതൃത്വത്തിലുള്ള ഇശല്‍ സന്ധ്യ അരങ്ങേറും. ദിവസേന കലാപരിപാടികളും അരങ്ങേറും.
സംഘാടക സമിതി രൂപീകരണ യോഗത്തില്‍ വെള്ളോറ രാജന് അധ്യക്ഷനായി. കലക്ടര്‍ മീര്‍മുഹമ്മദ് ചെയര്‍മാനും ഡി.ടി.പി.സി സെക്രട്ടറി സജി വര്‍ഗീസ് കണ്‍വീനറും ആയി ജനറല്‍ കമ്മിറ്റിയും വെള്ളോറ രാജന് ചെയര്‍മാനും പി.കെ ബൈജു കണ്‍വീനറുമായ പ്രോഗ്രാം കമ്മിറ്റിയും രൂപീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."