
വേടന്റെ പാട്ടിന് വെട്ട്; യൂണിവേഴ്‌സിറ്റി സിലബസില്‍ പാട്ടുകള്‍ ഉള്‍പ്പെടുത്തേണ്ടതില്ലെന്ന് വിദഗ്ദ സമിതി റിപ്പോര്‍ട്ട്

കോഴിക്കോട്: റാപ്പര്‍ വേടന്റെയും, ഗായിക ഗൗരി ലക്ഷ്മിയുടെയും പാട്ടുകള്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സിലബസില്‍ ഉള്‍പ്പെടുത്തേണ്ടതില്ലെന്ന് വിദഗ്ദ സമിതി റിപ്പോര്‍ട്ട്. സര്‍വകലാശാല മലയാളം വിഭാഗം മുന്‍ മേധാവി എംഎം ബഷീറിന്റെ നേതൃത്വത്തിലുള്ള വിദഗ്ദ സമിതിയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
വേടന്റെ പാട്ടുകള്‍ക്ക് കാവ്യാത്മക സങ്കല്‍പ്പങ്ങള്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞില്ലെന്നാണ് റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. ഗൗരി ലക്ഷ്മിയുടെ അജിത ഹരേ മാധവത്തിന്റെ ദൃശ്യാവിഷ്‌കാരം സിലബസില്‍ നിന്ന് മാറ്റണമെന്നും വിദഗ്ദ സമിതി ശിപാര്‍ശ നല്‍കിയിട്ടുണ്ട്.
വേടന്റെ പാട്ടുകള്‍ സിലബസില്‍ ഉള്‍പ്പെടുത്തിയതിന് പിന്നാലെ ബിജെപി പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. പാട്ടുകള്‍ ബിഎ മലയാളം സിലബസില്‍ നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് ബിജെപി സിന്‍ഡിക്കേറ്റ് അംഗം എകെ അനുരാജ് നല്‍കിയ പരാതിയിലാണ് വിദഗ്ദ സമിതിയെ നിയോഗിച്ചത്.
ബിഎ മൂന്നാം സെമസ്റ്റർ മലയാളം പാഠഭാഗത്തിലാണ് വേടന്റെ ഭൂമി ഞാൻ വാഴുന്നിടം എന്ന പാട്ട് പഠന വിഷയമാക്കിയത്. മൈക്കിൽ ജാക്‌സന്റെ 'ദേ ഡോണ്ട് കെയർ എബൗട്ട് അസ്' ഗാനവും വേടന്റെ പാട്ടും തമ്മിലുള്ള താരതമ്യ പഠനമാണ് വിദ്യാർഥികൾ നടത്തേണ്ടിയിരുന്നത്. എന്നാൽ തീരുമാനം വന്നതിന് പിന്നാലെ തന്നെ വേടനെതിരെ കടുത്ത വിമർശനങ്ങളും ഉയർന്നിരുന്നു.
ലഹരിവസ്തുക്കൾ കൈവശം വെച്ചതിന് ഹിരൺദാസ് അറസ്റ്റിലായതും പുലിപ്പല്ല് കൈവശം വെച്ചതുമെല്ലാം ചൂണ്ടിക്കാട്ടിയാണ് ബിജെപി പ്രതിനിധി വെെസ് ചാൻസിലർക്ക് പരാതി നൽകിയത്.
കഞ്ചാവ് പോലുള്ള ലഹരിവസ്തുക്കളും മദ്യവും ഉപയോഗിക്കുന്ന ആളാണ് താനെന്നും വരും തലമുറക്ക് തെറ്റായ മാതൃകയാണെന്നും സ്വയം സമ്മതിച്ച ആളാണ് വേടൻ. വേടന്റെ പല വിഡിയോകളിലും മദ്യം നിറച്ച ഗ്ലാസുകൾ ഉപയോഗിക്കുന്നുണ്ട്. വേടന്റെ രചന പാഠ്യപദ്ധതിയുടെ ഭാഗമാക്കുന്നത്, ഇയാൾ ജീവിതത്തിൽ പിന്തുടരുന്ന അനുകരണീയമല്ലാത്ത വഴികൾ പകർത്താൻ വിദ്യാർഥികളെ പ്രേരിപ്പിക്കൽ കൂടിയാകുമെന്ന് ആശങ്കയുണ്ട്. വേടന്റെ രചനകൾക്ക് പകരം മറ്റേതെങ്കിലും എഴുത്തുകാരുടെയോ സംഗീതജ്ഞരുടെയോ രചനകൾ ഉൾപെടുത്തണമെന്നും കത്തിൽ ആവശ്യപ്പെടുന്നു.
Songs by rapper Vedan and singer Gowri Lakshmi need not be included in the Calicut University syllabus, according to the report submitted by an expert committee. The committee was headed by M. M. Basheer, former Head of the Malayalam Department at the university.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

പരമിത ത്രിപാഠി; കുവൈത്തിലേക്കുള്ള ഇന്ത്യയുടെ അടുത്ത അംബാസഡർ
Kuwait
• 30 minutes ago
അക്രമകാരികളായ മൃഗങ്ങളെ കൊല്ലാം; ബില്ലിന് അംഗീകാരം നല്‍കി മന്ത്രിസഭ
Kerala
• 44 minutes ago
വാടക വീട്ടിൽ നിയമവിരുദ്ധ ഭക്ഷ്യനിർമ്മാണ യൂണിറ്റ്; രണ്ട് പേർ അറസ്റ്റിൽ
latest
• an hour ago
'പണ്ടത്തെ പോലെ എല്ലാം പൊറുക്കില്ല, ഇനി ഞങ്ങൾ ഓർത്തുവെക്കും! ഒറ്റ ഒരുത്തൻ കാക്കിയിട്ട് നടക്കില്ല' - കെഎസ്‌യു നേതാക്കൾക്കെതിരായ പൊലിസ് നടപടിയിൽ പ്രതികരിച്ച് വി.ഡി സതീശൻ
Kerala
• an hour ago
സ്വർണവിലയിൽ നേരിയ കുറവ്; 22 കാരറ്റിന് 406.25 ദിർഹം, 24 കാരറ്റിന് 438.75 ദിർഹം
uae
• an hour ago
'ജയിച്ചവര്‍ തോറ്റവരെ കളിയാക്കരുത്' മൂന്നാംക്ലാസുകാരന്റെ ഉത്തരക്കടലാസിലെ വലിയ പാഠം; പങ്കുവെച്ച് മന്ത്രി വി. ശിവന്‍കുട്ടി
Kerala
• an hour ago
ഒടുവിൽ അമീബിക്ക് മസ്തിഷ്ക ജ്വര കണക്കുകളിൽ വ്യക്തത വരുത്തി ആരോഗ്യവകുപ്പ്; 17 മരണം, 66 പേർക്ക് രോഗം ബാധിച്ചു
Kerala
• an hour ago
റഷ്യയില്‍ വീണ്ടും ഭൂചലനം; 7.4 തീവ്രത രേഖപ്പെടുത്തി, സുനാമി മുന്നറിയിപ്പ്
International
• 2 hours ago
ജോലിസ്ഥലത്തുണ്ടായ അപകടം; ഭാഗികമായി തളർന്ന തൊഴിലാളിക്ക് 15 ലക്ഷം ദിർഹം നഷ്ടപരിഹാരം വിധിച്ച് കോടതി
uae
• 2 hours ago
ഗണേശ ഘോഷയാത്രയിലേക്ക് ട്രക്ക് പാഞ്ഞുകയറി ഒൻപത് മരണം; നിരവധിപേർക്ക് പരുക്ക്, സഹായധനം പ്രഖ്യാപിച്ച് പ്രധാനമന്ത്രി
National
• 3 hours ago
പാലക്കാട് മീനാക്ഷിപുരം ചെക്ക്പോസ്റ്റ് പ്രവര്‍ത്തിക്കുന്നത് വാടക നല്‍കാതെ; ഒമ്പതു വര്‍ഷമായിട്ടും വാടക നല്‍കിയില്ലെന്ന് ഉടമ
Kerala
• 4 hours ago
ഗുണ്ടാ പൊലിസിന്റെ 'മൂന്നാംമുറ' അന്വേഷിക്കാൻ രണ്ടുപേർ മാത്രം; 14 ജില്ലകളുടെ ചുമതല രണ്ട് ചെയർപഴ്സൺമാർക്ക്
Kerala
• 4 hours ago
പിപി തങ്കച്ചന്റെ സംസ്കാരം ഇന്ന്; അന്ത്യാഞ്ജലി അര്‍പ്പിക്കാനായി നാട് ഒന്നാകെ ഒഴുകിയെത്തി
Kerala
• 4 hours ago
രാജീവ് ചന്ദ്രശേഖറിന്റെ കോര്‍പറേറ്റ് ശൈലിയിൽ ഉടക്കി ബിജെപി; രാജിക്കൊരുങ്ങി മണ്ഡലം പ്രസിഡന്റുമാര്‍
Kerala
• 5 hours ago
തിരുവനന്തപുരത്തെ സഹകരണ സംഘത്തിലും കോടികളുടെ ക്രമക്കേട്; വെട്ടിലായി സിപിഐഎം
Kerala
• 13 hours ago
'മതങ്ങളെ പരിഹസിക്കുന്നതും വിദ്വേഷം വളർത്തുന്നതുമായ സിനിമകൾ അനുവദിക്കാനാവില്ല': ഡൽഹി ഹൈക്കോടതി
National
• 14 hours ago
സുപ്രിംകോടതി അതീവ സുരക്ഷാ മേഖലയിൽ ഫോട്ടോഗ്രാഫി, റീൽസ്, വീഡിയോ ഷൂട്ടിന് വിലക്ക്
National
• 14 hours ago
ഹമാസിനെ ഭീകര സംഘടനയെന്ന് വിശേഷിപ്പിച്ചു; അവതാരകന്റെ നിലപാട് തിരുത്തി ബിബിസി
International
• 14 hours ago
സ്ത്രീകള്‍ക്കായി സംസ്ഥാനത്ത് ഇനി പ്രത്യേക ക്ലിനിക്; ആരോഗ്യ കേന്ദ്രങ്ങളിൽ ആഴ്ചയിലൊരുദിവസം സൗജന്യ പരിശോധന
Kerala
• 5 hours ago
കേരളത്തിലെ വോട്ടർപട്ടിക തീവ്ര പരിഷ്കരണം: 22 ലക്ഷം മലയാളികൾ പുറത്തേക്കോ? ആശങ്കയിൽ പ്രവാസി വോട്ട്
Kerala
• 5 hours ago
പ്രധാനമന്ത്രി ഇന്ന് സന്ദർശിക്കാനിരിക്കേ മണിപ്പൂരിൽ സംഘർഷം രൂക്ഷം; മോദി എത്തുന്നത് കലാപമുണ്ടായി രണ്ടുവർഷത്തിന് ശേഷം
National
• 5 hours ago