HOME
DETAILS

രാസലഹരി; കെമിക്കലുകൾ എത്തുന്നത് ആഫ്രിക്കയിൽ നിന്ന്; ഉൽപാദനം കെമിക്കൽ മാനുഫാക്ചറിങ് യൂനിറ്റുകളുടെ മറവിൽ 

  
കെ.ഷിന്റുലാൽ 
July 21 2025 | 02:07 AM

Chemicals used for manufacturing synthetic drugs are being smuggled into India from Africa Excise Crime Branch report

കോഴിക്കോട്: രാസലഹരി നിർമാണത്തിനുള്ള കെമിക്കലുകൾ രാജ്യത്ത് എത്തുന്നത് ആഫ്രിക്കയിൽ നിന്ന്. വിസിറ്റിങ് വിസയിലും പഠിക്കാനായും  ഇന്ത്യയിലെത്തുന്ന നൈജീരിയക്കാർ വഴിയാണ് കെമിക്കലുകൾ വൻതോതിൽ രാജ്യത്ത് എത്തുന്നതെന്നാണ് എക്‌സൈസ് ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തിൽ വ്യക്തമാകുന്നത്. 

രാസലഹരിയുണ്ടാക്കാനാവശ്യമായ വിവിധയിനം രാസവസ്തുക്കൾ ഓരോന്നായാണ് എത്തിക്കുന്നത്. കെമിക്കലുകളുമായി ഓരോ സംഘവും രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ ഇവർ എത്തും.  പിന്നീട്  ഇവരെല്ലാം നിശ്ചിത സ്ഥലങ്ങളിൽ ഒത്തുചേരുകയും അവിടെ വച്ച് രാസലഹരി ഉൽപാദിപ്പിക്കുകയുമാണ് (കുക്ക് ചെയ്യുക) ചെയ്യുന്നത്. ഒരുമിച്ച് രാസലഹരി കൊണ്ടുവരുമ്പോൾ വിമാനത്താവളങ്ങളിലെ പരിശോധനയിൽ പിടിക്കപ്പെടുമെന്നതിനാൽ ഓരോരോ ഘടകങ്ങൾ വ്യത്യസ്ത സമയങ്ങളിൽ വ്യത്യസ്ത ആളുകൾ എത്തിക്കും. നൈജീരിയർക്കാർ കൂട്ടമായി താമസിക്കുന്ന ഡൽഹിയിലെ സാകേത്, ഹരിയാനയിൽ ഗുർഗോൺ എന്നിവിടങ്ങളിൽ വച്ചാണ് കെമിക്കലുകൾ മയക്കുമരുന്നാക്കി ഉൽപാദിപ്പിക്കുന്നത്. ഇൻഡസ്ട്രിയൽ യൂനിറ്റുകൾ നിരവധിയുള്ള നോയിഡയിലെ കെമിക്കൽ മാനുഫാക്ചറിങ് യൂനിറ്റുകളുടെ മറവിൽ എം.ഡി.എം.എ ഉൽപാദിപ്പിക്കുന്നതായി കോഴിക്കോട് കുന്ദമംഗലം ഇൻസ്പക്ടർ എസ്.കിരണിന്റെ നേതൃത്വത്തിലുള്ള സംഘത്തിന് വിവരം ലഭിച്ചിരുന്നു. ടാൻസാനിയൻ സ്വദേശികളുൾപ്പെടെ 11 പേരെ അറസ്റ്റ് ചെയ്ത കേസിന്റെ അന്വേഷണത്തിലായിരുന്നു നിർണായക വിവരങ്ങൾ ലഭിച്ചത്. 

  കോഴിക്കോട് എക്‌സൈസ് ക്രൈംബ്രാഞ്ച് കഴിഞ്ഞ ദിവസം അറസ്റ്റ് രേഖപ്പെടുത്തിയ ഹരിയാന സ്വദേശി സീമാ സിൻഹയെ ചോദ്യം ചെയ്തതിൽ നിന്നും ഇത് ശരിവയ്ക്കുന്ന വിവരങ്ങളാണ് ലഭിച്ചത്. ദക്ഷിണേന്ത്യ കേന്ദ്രീകരിച്ച് വിൽപനക്കായുള്ള എം.ഡി.എം.എ കുക്ക് ചെയ്ത് വിതരണത്തിനായി തയാറാക്കിയത് നൈജീരിയൻ സംഘങ്ങളായിരുന്നു. ഹരിയാനയിലെത്തിയ സംഘം അവിടെ വീട് വാടകക്കെടുത്ത് താമസിച്ചു. അതിനിടെയാണ് സീമാ സിൻഹയെ പരിചയപ്പെടുന്നത്. തുടർന്ന് ഇവരുടെ അക്കൗണ്ട് വഴി എം.ഡി.എം.എ വിൽപന നടത്തിയ പണം സ്വരൂപിക്കുകയായിരുന്നു. എക്‌സൈസ് ക്രൈംബ്രാഞ്ച് ഹാജരാകണമെന്നാവശ്യപ്പെട്ട് നിരവധി തവണ ബന്ധപ്പെട്ട വിവരം സീമസിൻഹ നൈജീരിയൻ സംഘത്തെ അറിയിക്കുകയും ഇവർ രാജ്യം വിടുകയുമായിരുന്നു. കർണാടകയിലുൾപ്പെടെ നൈജീരിയൻ സംഘത്തിന് നേരിട്ട് ബന്ധമുള്ളവരാണ് വിൽപനയുടെ ഇടനിലക്കാർ. നേരത്തെ ബംഗളൂരുവിലെ രഹസ്യ കിച്ചണുകളിലായിരുന്നു എം.ഡി.എം.എ ഉൾപ്പെടെയുള്ള രാസലഹരി ഉൽപാദിപ്പിക്കുന്നതെന്നായിരുന്നു വിവരം. എന്നാൽ കിച്ചണുകൾ കണ്ടെത്താൻ ഇതുവരെയും പൊലിസിനും എക്‌സൈസിനും സാധിച്ചിരുന്നില്ല. കേരളത്തിൽ നിന്നുള്ള പൊലിസ്, എക്‌സൈസ് സംഘങ്ങൾ നിരന്തരം അന്വേഷണം ആരംഭിച്ചതോടെ ഇവർ മറ്റു ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലേക്ക് രാസലഹരി ഉൽപാദന കിച്ചണുകൾ മാറ്റിയെന്നാണ് ലഭിക്കുന്ന വിവരം. 

അക്കൗണ്ടുടമയ്ക്ക് ഒറ്റ ഇടപാടിന് പ്രതിഫലം 3000! 

കോഴിക്കോട്: രാസലഹരി വിൽപന നടത്തി ലഭിക്കുന്ന പണം കൈമാറ്റം ചെയ്യുന്നതിന് ഒറ്റ ഇടപാടിന്  അക്കൗണ്ടുടമയ്ക്ക് നൽകുന്നത് 3000 രൂപ. കേരളം അടക്കമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് എം.ഡി.എം.എ ഉൾപ്പെടെയുള്ള രാസലഹരി വിൽപന നടത്തുന്നതിനായുള്ള അക്കൗണ്ടുകളുടെ ഉടമകൾക്കാണ് 3000 രൂപ നൽകുന്നത്. 

ഒറ്റഇടപാടിനാണ് ഇത്രയും തുക  നൽകുന്നത്. വിൽപനയ്ക്കായി രാസലഹരി വാങ്ങുന്നവർ പലപ്പോഴും ഒരു ലക്ഷത്തിൽ കൂടുതൽ തുകയുടെ ഇടപാടുകളാണ് നടത്തുന്നത്. ഇപ്രകാരം ലഭിക്കുന്ന തുക പിൻവലിച്ച് കൊടുത്താൽ 3000 രൂപ പ്രതിഫലം ലഭിക്കും. ഒന്നിൽ കൂടുതൽ അക്കൗണ്ടുകൾ ഉണ്ടെങ്കിൽ ഓരോ ഇടപാടിനും പ്രതിഫലം ലഭിക്കും. നേരത്തെ സൈബർ തട്ടിപ്പുമായി ബന്ധപ്പെട്ട് കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ നിന്ന് അക്കൗണ്ടുകൾ വാടകയ്ക്ക് നൽകാറുണ്ടായിരുന്നു. തട്ടിപ്പ് സംഘങ്ങൾക്ക് പണമിടപാടുകൾ നടത്തുന്നതിനായിരുന്നു അക്കൗണ്ടുകൾ വാടകക്കെടുത്തിരുന്നത്.  നിരവധി യുവാക്കൾ ഇത്തരത്തിൽ തട്ടിപ്പ് സംഘങ്ങൾക്ക്  സാമ്പത്തിക ഇടപാടുകൾക്കായി അക്കൗണ്ടുകൾ വാടകയ്ക്ക് നൽകിയിരുന്നു. എന്നാൽ പൊലിസ് പ്രതിചേർക്കുന്നതോടെ പലരും അക്കൗണ്ടുകൾ നൽകാതായി. സമാനമായ രീതിയിലാണ് മയക്കുമരുന്ന് മാഫിയ സാമ്പത്തിക ഇടപാടുകൾ നടത്തുന്നത്.

Chemicals used for manufacturing synthetic drugs are being smuggled into India from Africa. According to an investigation by the Excise Crime Branch, a large quantity of these chemicals is entering the country through Nigerians arriving on visiting and student visas.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജോലിസ്ഥലത്തുണ്ടായ അപകടം; ഭാഗികമായി തളർന്ന തൊഴിലാളിക്ക് 15 ലക്ഷം ദിർഹം നഷ്ടപരിഹാരം വിധിച്ച് കോടതി

uae
  •  20 hours ago
No Image

ഗണേശ ഘോഷയാത്രയിലേക്ക് ട്രക്ക് പാഞ്ഞുകയറി ഒൻപത് മരണം; നിരവധിപേർക്ക് പരുക്ക്, സഹായധനം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

National
  •  20 hours ago
No Image

കസ്റ്റഡിയില്‍ അനുഭവിച്ച പീഡനത്തിന് 9 കോടി നഷ്ടപരിഹാരം വേണമെന്ന് മുംബൈ ട്രെയിന്‍ സ്‌ഫോടന കേസില്‍ ശിക്ഷയനുഭവിച്ച അബ്ദുല്‍ വാഹിദ് ഷെയ്ഖ് ; മനുഷ്യാവകാശ കമ്മീഷന് ഹരജി

National
  •  21 hours ago
No Image

പാലക്കാട് മീനാക്ഷിപുരം ചെക്ക്‌പോസ്റ്റ് പ്രവര്‍ത്തിക്കുന്നത് വാടക നല്‍കാതെ; ഒമ്പതു വര്‍ഷമായിട്ടും വാടക നല്‍കിയില്ലെന്ന് ഉടമ

Kerala
  •  21 hours ago
No Image

ഗുണ്ടാ പൊലിസിന്റെ 'മൂന്നാംമുറ' അന്വേഷിക്കാൻ രണ്ടുപേർ മാത്രം; 14 ജില്ലകളുടെ ചുമതല രണ്ട് ചെയർപഴ്‌സൺമാർക്ക് 

Kerala
  •  a day ago
No Image

പിപി തങ്കച്ചന്റെ സംസ്‌കാരം ഇന്ന്; അന്ത്യാഞ്ജലി അര്‍പ്പിക്കാനായി നാട് ഒന്നാകെ ഒഴുകിയെത്തി 

Kerala
  •  a day ago
No Image

രാജീവ് ചന്ദ്രശേഖറിന്റെ കോര്‍പറേറ്റ് ശൈലിയിൽ ഉടക്കി ബിജെപി; രാജിക്കൊരുങ്ങി മണ്ഡലം പ്രസിഡന്റുമാര്‍

Kerala
  •  a day ago
No Image

സ്ത്രീകള്‍ക്കായി സംസ്ഥാനത്ത് ഇനി പ്രത്യേക ക്ലിനിക്; ആരോഗ്യ കേന്ദ്രങ്ങളിൽ ആഴ്ചയിലൊരുദിവസം സൗജന്യ പരിശോധന

Kerala
  •  a day ago
No Image

കേരളത്തിലെ വോട്ടർപട്ടിക തീവ്ര പരിഷ്‌കരണം: 22 ലക്ഷം മലയാളികൾ പുറത്തേക്കോ? ആശങ്കയിൽ പ്രവാസി വോട്ട്

Kerala
  •  a day ago
No Image

പ്രധാനമന്ത്രി ഇന്ന് സന്ദർശിക്കാനിരിക്കേ മണിപ്പൂരിൽ സംഘർഷം രൂക്ഷം; മോദി എത്തുന്നത് കലാപമുണ്ടായി രണ്ടുവർഷത്തിന് ശേഷം

National
  •  a day ago