HOME
DETAILS

സുരേഷ് ഗോപിയുടെ പുലിപ്പല്ല് മാല: പരാതിക്കാരനായ യൂത്ത് കോൺഗ്രസ് നേതാവിന്റെ മൊഴി ഇന്ന് രേഖപ്പെടുത്തും

  
Muhammed Salavudheen
July 21 2025 | 04:07 AM

statement of the complainant in the case related to the tiger tooth pendant worn by Union Minister and actor Suresh Gopi

തിരുവനന്തപുരം: കേന്ദ്രമന്ത്രിയും സിനിമ നടനുമായ സുരേഷ് ​ഗോപി കഴുത്തിൽ അണിഞ്ഞിരുന്ന പുലിപ്പല്ല് മാലയുമായി ബന്ധപ്പെട്ട പരാതിയിൽ പരാതിക്കാരന്റെ മൊഴി ഇന്ന് രേഖപ്പെടുത്തും. യൂത്ത് കോൺഗ്രസ് നേതാവ് എ.എ. മുഹമ്മദ് ഹാഷിം ആണ് കേസിലെ പരാതിക്കാരൻ. പട്ടിക്കാട് റെയിഞ്ച് ഓഫീസർക്ക് മുന്നിൽ ഹാജരായി മൊഴി നൽകുന്നത്. പുലിപ്പല്ല് മാല ധരിച്ച് നടക്കുന്ന സുരേഷ് ഗോപിയുടെ ദൃശ്യങ്ങൾ സഹിതമാണ് പരാതി നൽകിയിരുന്നത്. തൃശൂർ ഡി.എഫ്.ഒയാകും മൊഴിയെടുക്കുക.

രാവിലെ പത്തരയ്ക്ക്  ഹാജരാകാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. പുലിപ്പല്ല് മാല എങ്ങനെ ലഭിച്ചെന്ന് സുരേഷ് ​ഗോപി വ്യക്തമാക്കണം എന്നാണ് പരാതിക്കാരനായ മുഹമ്മദ് ഹാഷിം നൽകിയ പരാതിയിലെ പ്രധാന ആവശ്യം. സംസ്ഥാന പൊലിസ് മേധാവിക്കാണ് പരാതി നൽകിയിരുന്നത്. വൈൽഡ് ലൈഫ് പ്രൊട്ടക്ഷൻ ആക്ടിന്റെ ലംഘനമാണ് പുലിപ്പല്ല് ഉപയോഗിക്കൽ എന്നാണ് പരാതിയിൽ പറയുന്നത്. അതിനിടെ, സുരേഷ് ഗോപിയുടെ മാലയിലെ പുലിപ്പല്ല് യഥാർഥത്തിലുള്ളതാണോ എന്ന അന്വേഷണം പൊലിസ് നടത്തുന്നുണ്ട്. 

തൃശ്ശൂരിലെ പൊതു ചടങ്ങിൽ സുരേഷ് ഗോപി പുലിപ്പല്ലുളള മാല അണിഞ്ഞ് പങ്കെടുത്തു എന്നാണ് പരാതിയിൽ പറയുന്നത്. പുലിപ്പല്ലാണെങ്കിൽ വന്യജീവി സംരക്ഷണ നിയമത്തിന്റെ ലംഘനമായി കണക്കാക്കി കേസെടുക്കും.

കേസിലെ പരാതിക്കാരനായ മുഹമ്മദ് ഹാഷിം ഐഎൻടിയുസി യുവജനവിഭാഗം സംസ്ഥാന ജനറൽ സെക്രട്ടറിയാണ്. യൂത്ത് കോൺഗ്രസ് മുൻ ദേശീയ വക്താവുമായിരുന്നു ഇദ്ദേഹം. പുലിപ്പല്ലുമാല ഉപയോഗിച്ചെന്ന കേസിൽ റാപ്പർ വേടൻ എന്ന ഹിരൺ ദാസ് മുരളിക്കെതിരെ കേസെടുത്തതിന് പിന്നാലെയാണ് സുരേഷ് ഗോപിക്കെതിരെയും പരാതി ഉയർന്നത്. 

 

The statement of the complainant in the case related to the tiger tooth pendant worn by Union Minister and actor Suresh Gopi will be recorded today. The complaint was filed by Youth Congress leader A.A. Muhammad Hashim, who submitted visual evidence showing Suresh Gopi wearing the pendant. The statement will be given before the Pattikkad Range Officer, while the Thrissur Divisional Forest Officer (DFO) is expected to officially record the testimony.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊച്ചി - മുംബൈ എയർഇന്ത്യ വിമാനം ലാൻഡിങ്ങിനിടെ റൺവേയിൽ നിന്ന് തെന്നിമാറി; ഒഴിവായത് വൻ ദുരന്തം

National
  •  4 hours ago
No Image

പത്തനംതിട്ടയില്‍ അമ്മയും, അച്ഛനും, മകനും ആത്മഹത്യക്ക് ശ്രമിച്ചു; അമ്മ മരിച്ചു; മറ്റു രണ്ടുപേര്‍ ആശുപത്രിയില്‍

Kerala
  •  4 hours ago
No Image

മുംബൈ ട്രെയിൻ സ്ഫോടന പരമ്പര: 12 പ്രതികളെയും വെറുതെ വിട്ടു, വധശിക്ഷയും ജീവപര്യന്തവും റദ്ദാക്കി

National
  •  4 hours ago
No Image

അതുല്യയുടെ ദുരൂഹ മരണം: സതീഷിനെ ഷാർജയിലെ കമ്പനി ജോലിയിൽ നിന്ന് പിരിച്ചുവിട്ടു

Kerala
  •  4 hours ago
No Image

ദുബൈ മെട്രോ ബ്ലൂ ലൈൻ നിർമാണം: അക്കാദമിക് സിറ്റിയിൽ ഗതാഗതം വഴിതിരിച്ചുവിടും

uae
  •  4 hours ago
No Image

സ്‌കൂള്‍ സമയത്തില്‍ മാറ്റമില്ലെന്ന് മന്ത്രി ശിവന്‍കുട്ടി; സമസ്ത ഉള്‍പ്പെടെയുള്ളവരെ യോഗത്തില്‍ ബോധ്യപ്പെടുത്തും

Kerala
  •  4 hours ago
No Image

കാർത്തികപ്പള്ളി സ്‌കൂളിന്റെ മേൽക്കൂര തകർന്ന സംഭവത്തിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം; കയ്യേറ്റം ചെയ്ത് സിപിഎം പ്രവർത്തകർ, മാധ്യമപ്രവർത്തകർക്ക് നേരെയും ആക്രമണം

Kerala
  •  5 hours ago
No Image

ഗസ്സയിലേക്കുള്ള യുഎഇയുടെ ഏറ്റവും വലിയ മാനുഷിക സഹായം; ഖലീഫ ഹ്യുമാനിറ്റേറിയൻ എയർ ഷിപ്പ് യാത്ര തുടങ്ങി

uae
  •  5 hours ago
No Image

'നിമിഷപ്രിയക്ക് വധശിക്ഷ വിധിച്ചപ്പോൾ അയാൾ അഭിനന്ദിച്ചു, ഞങ്ങളുടെ രക്തത്തിന്റെ പേരിൽ പണം പിരിക്കുന്നു, ഒരു ഇടപെടലും നടത്തിയിട്ടില്ല' - സാമുവൽ ജെറോമിനെ തള്ളി തലാലിന്റെ സഹോദരൻ

Kerala
  •  5 hours ago
No Image

ദുബൈ മെട്രോ സ്റ്റേഷൻ നിർമ്മാണ പുരോഗതി വിലയിരുത്താൻ നേരിട്ടെത്തി ഷെയ്ഖ് മുഹമ്മദ്

uae
  •  6 hours ago