HOME
DETAILS

ഒഡീഷയിൽ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം; രക്ഷപ്പെട്ടെത്തിയപ്പോൾ വീണ്ടും പീഡനശ്രമം, 4 പേർ പിടിയിൽ

  
July 22 2025 | 17:07 PM

Odisha Shocker Minor Girl Kidnapped Gang-Raped in Forest Faces Assault Again After Escape 4 Arrested

ഭുവനേശ്വർ: ഒഡീഷയിലെ മാൽകൻഗിരി ജില്ലയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ സംഭവത്തിൽ നാല് പേർ അറസ്റ്റിൽ. കഴിഞ്ഞ ദിവസം വൈകിട്ട്, സുഹൃത്തിന്റെ ജന്മദിനാഘോഷത്തിന് ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്ന പെൺകുട്ടിയാണ് ക്രൂരമായ പീഡനത്തിന് ഇരയായത്.

മൂന്നംഗ സംഘം പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി, മാൽകൻഗിരി ടൗണിൽ നിന്ന് 15 കിലോമീറ്റർ അകലെയുള്ള വനമേഖലയിൽ വെച്ച് മാറിമാറി ബലാത്സംഗം ചെയ്തു. വനത്തിൽ നിന്ന് രക്ഷപ്പെട്ട് ടൗണിന് സമീപമെത്തിയ പെൺകുട്ടിയെ ഒരു ട്രക്ക് ഡ്രൈവർ വീണ്ടും പീഡിപ്പിക്കാൻ ശ്രമിച്ചു. പ്രദേശവാസികൾ ഇടപെട്ട് പെൺകുട്ടിയെ രക്ഷിക്കുകയും പൊലീസിനെ വിവരമറിയിക്കുകയും ചെയ്തു.

മാൽകൻഗിരി പൊലീസ് സൂപ്രണ്ട് വിനോദ് പാട്ടീൽ പറഞ്ഞതനുസരിച്ച്, ആദ്യ സംഭവത്തിൽ മൂന്ന് പേരും രണ്ടാമത്തെ പീഡനശ്രമത്തിൽ ട്രക്ക് ഡ്രൈവറും അറസ്റ്റിലായി.

ഒഡീഷയിൽ സമീപകാലത്ത് പീഡന സംഭവങ്ങൾ വർധിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ഈ ഞെട്ടിക്കുന്ന സംഭവം. ബാലസോറിൽ ഒരു അധ്യാപകന്റെ പീഡനത്തെ തുടർന്ന് 20-കാരിയായ കോളേജ് വിദ്യാർഥിനി തീകൊളുത്തി ആത്മഹത്യ ചെയ്തിരുന്നു. അതേസമയം, ജാജ്പുർ ജില്ലയിൽ 15-കാരിയായ ഹോക്കി ട്രെയിനി താരത്തെ കോച്ചും രണ്ട് അനുയായികളും ചേർന്ന് പീഡിപ്പിച്ച സംഭവവും ഈ മാസം ആദ്യം പുറത്തുവന്നു. ഈ കേസിൽ ഹോക്കി കോച്ചും സഹായികളും അറസ്റ്റിലായിട്ടുണ്ട്.

In Odisha's Malkangiri district, a minor girl was kidnapped and gang-raped by three men in a forest 15 km from Malkangiri town while returning from a friend’s birthday celebration. After escaping, she faced another assault attempt by a truck driver near the town. Locals intervened, rescuing her and alerting the police, who arrested the three gang-rape suspects and the truck driver. This incident follows recent sexual assault cases in Odisha, including a college student's suicide in Balasore and the rape of a 15-year-old hockey trainee in Jajpur.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബഹ്‌റൈനില്‍ വിവിധ നിറങ്ങളിലുള്ള മാലിന്യ ബാഗ് പദ്ധതി; നടപ്പാക്കാനുള്ള നീക്കം തുടങ്ങി ഗവര്‍ണറേറ്റുകള്‍ 

Environment
  •  6 hours ago
No Image

ലൈംഗികാതിക്രമ കേസില്‍ ജാമ്യത്തിലിറങ്ങിയ, ബി.ജെ.പി എം.പിയുടെ മകനെ അസിസ്റ്റന്റ് അഡ്വക്കറ്റ് ജനറലാക്കി ഹരിയാന

National
  •  7 hours ago
No Image

പോരാട്ടവഴികളിലൂടെ മടക്കയാത്ര; പെരുമഴ നനഞ്ഞും വി.എസിന് അന്ത്യാഭിവാദ്യം അര്‍പ്പിക്കാന്‍ ആയിരങ്ങള്‍

Kerala
  •  7 hours ago
No Image

മുൻമന്ത്രി എം.എം മണിയുടെ പഴ്‌സണൽ സ്റ്റാഫിന്റെ അനധികൃത താമസം; 3,96,510 രൂപ പിഴ 95,840 രൂപയായി വെട്ടിക്കുറച്ചു; പിന്നിൽ സി.ഐ.ടി.യു.

Kerala
  •  8 hours ago
No Image

കേരളത്തിൽ മഴ തുടരും; ശക്തമാകാൻ സാധ്യത

Kerala
  •  9 hours ago
No Image

ഷാർജയിൽ ജീവനൊടുക്കിയ വിപഞ്ചികയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

Kerala
  •  9 hours ago
No Image

വിദ്യാർഥികളുടെ സുരക്ഷ: സി.ബി.എസ്.ഇ സ്കൂളുകളിൽ സി.സി.ടി.വി കാമറകൾ സ്ഥാപിക്കും

Kerala
  •  9 hours ago
No Image

എല്ലാം കയ്യടക്കുന്നെന്ന് പ്രചാരണം; കേരളത്തിൽ മുസ്‌ലിംകൾ സർവമേഖലകളിലും മറ്റുള്ളവരെക്കാൾ പിന്നിൽ, ഞെട്ടിക്കുന്ന കണക്കുകൾ പുറത്തുവിട്ട് പുതിയ സർവേ

Kerala
  •  9 hours ago
No Image

 ഉപരാഷ്ട്രപതിയുടെ അപ്രതീക്ഷിത രാജിയിൽ കേന്ദ്രം പ്രതിരോധത്തിൽ; പിൻഗാമി ആര്; തിരക്കിട്ട ചർച്ചകൾ

National
  •  9 hours ago
No Image

ഷാര്‍ജ ചേംബര്‍ ഓഫ് കൊമേഴ്‌സ് സംഘടിപ്പിക്കുന്ന അല്‍ ദൈദ് ഈത്തപ്പഴ മേള ഇന്നു മുതല്‍

uae
  •  9 hours ago