
പോരാട്ടവഴികളിലൂടെ മടക്കയാത്ര; പെരുമഴ നനഞ്ഞും വി.എസിന് അന്ത്യാഭിവാദ്യം അര്‍പ്പിക്കാന്‍ ആയിരങ്ങള്‍

തിരുവനന്തപുരം: ആര്‍ത്തിരമ്പുന്ന വൈകാരിക വേലിയേറ്റത്തില്‍ അലിഞ്ഞ് വേലിക്കകത്ത് ശങ്കരന് അച്യുതാനന്ദന് എന്ന രാഷ്ട്രീയ കേരളത്തിന്റെ സ്വന്തം വി.എസ് ജന്മനാട്ടിലേക്ക്. അദ്ദേഹം നടന്നു നീങ്ങിയ പോരാട്ടവഴികളിലൂടെയുള്ള അന്ത്യയാത്രയില്‍ പെരുമഴയെ അവഗണിച്ച് ആയിരങ്ങളാണ് അദ്ദേഹത്തെ അനഗമിക്കുന്നത്. പുലര്ച്ചയോടടുത്തിട്ടും അണമുറിയാതെ ജനപ്രവാഹമായിരുന്നു. നിലയ്ക്കാതെ മുദ്രാവാക്യം. കിലോമീറ്റര്‍ പിന്നിടാന്‍ മണിക്കൂറുകള്‍. വിലാപയാത്രയ്ക്കായി മുന്‍കൂട്ടി നിശ്ചയിച്ച സമയക്രമം തീര്‍ത്തും അപ്രസക്തമാക്കി പത്തുമണിക്കൂറെടുത്താണ് വിലാപയാത്ര തിരുവനന്തപുരം പിന്നിട്ടത്.
സി.പി.എം ആലപ്പുഴ ജില്ലാകമ്മിറ്റി ഓഫിസിലും റിക്രിയേഷന്‍ ഗ്രൗണ്ടിലും പൊതുദര്‍ശനമുണ്ട്. ശേഷം സമരകാല സ്മരണകള്‍ ഉറങ്ങുന്ന, പുന്നപ്ര വയലാര്‍ സമര സേനാനികളുടെ ഓര്‍മകള്‍ നിറയുന്ന വലിയ ചുടുകാട്ടില്‍ സമരപോരാളിക്ക് ഔദ്യോഗിക ബഹുമതികളോടെ കേരളം വിട നല്‍കും.
ഇന്നലെ രാവിലെ ഒന്‍പതിന്, ഭരണത്തിനു നേതൃത്വം നല്കി അഞ്ചു വര്‍ഷം നിറഞ്ഞുനിന്ന സെക്രട്ടേറിയറ്റിലെ ദര്‍ബാര്‍ ഹാളില്‍ ഒരുക്കിയ പുഷ്പമഞ്ചത്തില്‍, വി.എസിന്റെ മൃതദേഹം പാര്‍ട്ടി പതാക പുതപ്പിച്ച് പൊതുദര്‍ശനത്തിനു വച്ചപ്പോള്‍ ആയിരക്കണക്കിനു പേരാണ് അന്ത്യാഭിവാദ്യം അര്‍പ്പിക്കാനെത്തിയത്.
രാഷ്ട്രീയ പോരാട്ടത്തിന്റെ കാലത്ത് വി.എസിന്റെ വിശ്വസ്തരായി ഒപ്പംനിന്നവരും നേതാവിനെ അവസാനമായി കാണാന്‍ ദര്‍ബാര്‍ ഹാളിലെത്തി. ദര്‍ബാര്‍ ഹാളിലെ പൊതുദര്‍ശന ശേഷം കേരള പൊലിസ് ഗാര്‍ഡ് ഓഫ് ഓണര്‍ അര്‍പ്പിച്ചു. ഉച്ചയ്ക്കു ശേഷം 2.15നു മൃതദേഹം ഭരണസിരാകേന്ദ്രത്തിനു പുറത്തേക്ക്. പതിറ്റാണ്ടുകളോളം നീണ്ട രാഷ്ട്രീയ, സമര ജീവിതത്തിനു സാക്ഷ്യംവഹിച്ച ഭരണസിരാകേന്ദ്രവും തലസ്ഥാന നഗരവും പിന്നിലേക്കുമറയുമ്പോള് മുന്നില്‍ വി.എസിനെയും പ്രതീക്ഷിച്ച് ജനക്കൂട്ടം കാത്തുനില്‍പ്പുണ്ടായിരുന്നു.
വിലാപയാത്ര രാത്രിയോടെ തന്നെ ആലപ്പുഴയിലെ വീട്ടില്‍ എത്തിക്കാനായിരുന്നു നിശ്ചയിച്ചിരുന്നതെങ്കിലും ജനത്തിരക്കില്‍ ഒരു കിലോമീറ്റര്‍ പിന്നിടാന്‍ പോലും ഏറെ സമയമെടുത്തു.
തലസ്ഥാന നഗരത്തില്‍ സെക്രട്ടേറിയറ്റിനു മുന്നില്‍നിന്ന് കഴക്കൂട്ടം വരെ പതിനാല് കിലോമീറ്റര്‍ പിന്നിടാന്‍ മാത്രം നാലര മണിക്കൂറാണ് എടുത്തത്. തിരുവനന്തപുരം ജില്ലയിലെ 27 കേന്ദ്രങ്ങളില്‍ ആയിരക്കണക്കിനു പേരുടെ അന്ത്യാഭിവാദ്യം ഏറ്റുവാങ്ങി വിലാപയാത്ര കൊല്ലം ജില്ലാ അതിര്‍ത്തിയായ കടമ്പാട്ടുകോണത്ത് പ്രവേശിച്ചപ്പോഴേക്കും അര്‍ധരാത്രി പിന്നിട്ടിരുന്നു. കൊല്ലം ജില്ലയില്‍ എട്ടു കേന്ദ്രങ്ങളിലാണ് അന്ത്യാഭിവാദ്യം അര്‍പ്പിക്കാന്‍ സൗകര്യം ഒരുക്കിയത്.
ഓച്ചിറ അമ്പലത്തിനു സമീപത്തുനിന്നാണ് വിലാപയാത്രയെ ആലപ്പുഴ ജില്ലയിലേക്ക് ആനയിച്ചത്. കെ.പി.എ.സി, ജി.ഡി.എം ഹാള്‍, കരീലക്കുളങ്ങര, നങ്ങ്യാര്‍കുളങ്ങര, ഹരിപ്പാട്, തോട്ടപ്പള്ളി, ടി.ഡി മെഡിക്കല്‍ കോളജ് എന്നിവിടങ്ങളില്‍ പൊതുജനങ്ങള്‍ക്ക് ആദരവര്‍പ്പിക്കാന്‍ അവസരമൊരുക്കിയിരുന്നു.
ഇന്നു രാവിലെ 9 മണിവരെ സ്വവസതിയിലും 10 മുതല്‍ 11 വരെ പാര്‍ട്ടി ജില്ലാ കമ്മിറ്റി ഓഫിസിലും 11 മുതല്‍ വൈകിട്ട് മൂന്നു വരെ ആലപ്പുഴ കടപ്പുറത്ത് റിക്രിയേഷന്‍ ഗ്രൗണ്ടില്‍ പ്രത്യേകം ഒരുക്കിയ പന്തലിലുമാണ് പൊതുദര്‍ശനം അവസാനമായി നടക്കുക. പൊതുദര്‍ശനം പൂര്‍ത്തിയാകുന്ന മുറയ്ക്ക് വലിയചുടുകാട്ടിലേക്കുള്ള വി.എസിന്റെ അവസാന യാത്ര ആരംഭിക്കും.
ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ എസ്.യു.ടി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കേ തിങ്കളാഴ്ച വൈകിട്ട് 3.20നാണ് വി.എസിന്റെ അന്ത്യം സംഭവിച്ചത്. തിങ്കളാഴ്ച രാത്രി സി.പി.എമ്മിന്റെ പഴയ പാര്‍ട്ടി ആസ്ഥാനമായ എ.കെ.ജി സെന്ററില്‍ പൊതുദര്‍ശനത്തിനുവച്ചപ്പോഴും പിന്നീട് തലസ്ഥാനത്തെ വി.എസിന്റെ 'വേലിക്കകത്ത്' വീട്ടിലേക്കും ജനങ്ങളുടെയും പ്രവര്‍ത്തകരുടെയും ഒഴുക്കായിരുന്നു. ആദരസൂചകമായി ഇന്നലെ സംസ്ഥാനത്ത് പൊതു അവധിയും മൂന്നു ദിവസം ദുഃഖാചരണവും പ്രഖ്യാപിച്ചിരുന്നു. ആലപ്പുഴ ജില്ലയില്‍ ഇന്നും പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
Kerala bid a final farewell to V.S. Achuthanandan, a legendary leader who left an indelible mark on the state's politics. Read more about his life and legacy
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഷാര്‍ജയിലെ മലയാളി യുവതികളുടെ ആത്മഹത്യ; മാനസികാരോഗ്യ പിന്തുണയും ബോധവല്‍ക്കരണവും വേണമെന്ന ആവശ്യം ശക്തം
uae
• 14 hours ago
ടോക്കണൈസേഷൻ; ദുബൈയിൽ കുറഞ്ഞ മുതൽമുടക്കിൽ ഇനിമുതൽ പ്രവാസികൾക്കും വീട്ടുടമസ്ഥരാകാം
uae
• 14 hours ago
ബഹ്റൈനില്‍ വിവിധ നിറങ്ങളിലുള്ള മാലിന്യ ബാഗ് പദ്ധതി; നടപ്പാക്കാനുള്ള നീക്കം തുടങ്ങി ഗവര്‍ണറേറ്റുകള്‍
Environment
• 15 hours ago
ലൈംഗികാതിക്രമ കേസില്‍ ജാമ്യത്തിലിറങ്ങിയ, ബി.ജെ.പി എം.പിയുടെ മകനെ അസിസ്റ്റന്റ് അഡ്വക്കറ്റ് ജനറലാക്കി ഹരിയാന
National
• 15 hours ago
മുൻമന്ത്രി എം.എം മണിയുടെ പഴ്സണൽ സ്റ്റാഫിന്റെ അനധികൃത താമസം; 3,96,510 രൂപ പിഴ 95,840 രൂപയായി വെട്ടിക്കുറച്ചു; പിന്നിൽ സി.ഐ.ടി.യു.
Kerala
• 17 hours ago
കേരളത്തിൽ മഴ തുടരും; ശക്തമാകാൻ സാധ്യത
Kerala
• 17 hours ago
ഷാർജയിൽ ജീവനൊടുക്കിയ വിപഞ്ചികയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും
Kerala
• 17 hours ago
വിദ്യാർഥികളുടെ സുരക്ഷ: സി.ബി.എസ്.ഇ സ്കൂളുകളിൽ സി.സി.ടി.വി കാമറകൾ സ്ഥാപിക്കും
Kerala
• 17 hours ago
എല്ലാം കയ്യടക്കുന്നെന്ന് പ്രചാരണം; കേരളത്തിൽ മുസ്ലിംകൾ സർവമേഖലകളിലും മറ്റുള്ളവരെക്കാൾ പിന്നിൽ, ഞെട്ടിക്കുന്ന കണക്കുകൾ പുറത്തുവിട്ട് പുതിയ സർവേ
Kerala
• 17 hours ago
ഉപരാഷ്ട്രപതിയുടെ അപ്രതീക്ഷിത രാജിയിൽ കേന്ദ്രം പ്രതിരോധത്തിൽ; പിൻഗാമി ആര്; തിരക്കിട്ട ചർച്ചകൾ
National
• 18 hours ago
ബില്ലിൽ തീരുമാനമെടുക്കാൻ രാഷ്ട്രപതിക്ക് സമയപരിധി: കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും സുപ്രിംകോടതി നോട്ടിസ്
National
• 18 hours ago
ഇസ്കൂട്ടറുകളും ഇരുചക്ര വാഹനങ്ങളും ഉപയോഗിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി അജ്മാന് പൊലിസ് | Video
uae
• 18 hours ago
വനിതാ എഎസ്ഐയെ ലിവ്-ഇൻ പങ്കാളിയായ സിആർപിഎഫ് ജവാൻ കൊലപ്പെടുത്തി; കീഴടങ്ങിയത് കാമുകിയുടെ പൊലീസ് സ്റ്റേഷനിൽ
National
• a day ago
ഒഡീഷയിൽ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം; രക്ഷപ്പെട്ടെത്തിയപ്പോൾ വീണ്ടും പീഡനശ്രമം, 4 പേർ പിടിയിൽ
National
• a day ago
ധർമസ്ഥല കേസ്; മലയാളത്തിലേത് ഉൾപ്പെടെ 8,842 ലിങ്കുകൾ നീക്കം ചെയ്യാൻ കോടതി ഉത്തരവ്
National
• a day ago
ഖത്തറിലെത്തുമോ ഒളിംപിക് രാവുകൾ? ചർച്ചകളിലെന്ന് ഖത്തർ ഒളിംപിക് കമ്മിറ്റി
qatar
• a day ago
അതിശക്ത മഴ വീണ്ടും കേരളത്തിലേക്ക്; ജൂലൈ 24ന് ന്യൂനമർദ്ദം രൂപപ്പെടും, 2 ദിവസം ഓറഞ്ച് അലർട്ട്
Kerala
• a day ago
ലുലു എക്സ്ചേഞ്ച്/ലുലു മണി അർജന്റീന ഫുട്ബോൾ അസോസിയേഷന്റെ പ്രാദേശിക ഫിൻ ടെക് പങ്കാളി; ധാരണാപത്രമൊപ്പിട്ടു
uae
• a day ago
350 തസ്തികകളിലായി 17,300 നിയമനം; വമ്പൻ റിക്രൂട്ട്മെന്റ് ആരംഭിച്ച് എമിറേറ്റ്സ് ഗ്രൂപ്പ്
uae
• a day ago
വയനാട് ജില്ലയിലെ ചില വിനോദ സഞ്ചാര കേന്ദ്രങ്ങൾ തുറക്കാൻ അനുമതി; കുറുവ ദ്വീപ് ഉൾപ്പെടെ ഈ കേന്ദ്രങ്ങളിൽ നിരോധനം തുടരും
Kerala
• a day ago
'നിനക്ക് ഇഷ്ടമുള്ളത് ചെയ്യാം, ജീവൻ മതി': ഭാര്യയെ കാമുകനൊപ്പം വിട്ട് ഭർത്താവിന്റെ എഴുത്ത്
National
• a day ago