HOME
DETAILS

തോതാപുരി മാമ്പഴത്തിന് നല്ല കാലം; 1490 രൂപ താങ്ങുവില പ്രഖ്യാപിച്ച് കേന്ദ്രം

  
July 23 2025 | 04:07 AM

central approved rs 1490 supporting price to totapuri mango

വിജയവാഡ: തോതാപുരി മാമ്പഴ കർഷകർക്ക് വലിയ ആശ്വാസമായി 1.62 ലക്ഷം മെട്രിക് ടൺ (എൽഎംടി) മാമ്പഴം സംഭരിക്കാൻ കേന്ദ്രം സമ്മതിച്ചു. ക്വിന്റലിന് 1,490.73 രൂപയ്ക്ക് ആണ് തോതാപുരി മാമ്പഴം സംഭരിക്കുക. മാർക്കറ്റ് ഇന്റർവെൻഷൻ സ്കീം (എംഐഎസ്) പ്രകാരം 2025–26 മാർക്കറ്റിംഗ് സീസണിലാണ് മാമ്പഴം സംഭരിക്കുക. 

മാമ്പഴം സംഭരിക്കുന്ന വിഷയത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു നിരവധി കത്തുകൾ അയച്ചതിനെത്തുടർന്നാണ് കേന്ദ്രനതിന്റെ നടപടി. തോതാപുരി മാമ്പഴങ്ങൾക്ക് എംഐഎസിന് കീഴിൽ വിലക്കുറവ് പേയ്‌മെന്റ് (പിഡിപി) നടപ്പിലാക്കാൻ കേന്ദ്ര കൃഷി, കർഷകക്ഷേമ മന്ത്രാലയം അംഗീകാരം നൽകി. 

അംഗീകാരം അനുസരിച്ച്, പിഡിപിയുടെ പരമാവധി കവറേജ് അളവ് 1,62,500 മെട്രിക് ടൺ ആയിരിക്കും (6.5 ലക്ഷം മെട്രിക് ടൺ കണക്കാക്കിയ ഉൽപാദനത്തിന്റെ 25%). വിപണി ഇടപെടൽ വില ക്വിന്റലിന് 1,490.73 രൂപയായി നിശ്ചയിച്ചിട്ടുണ്ട്. 

ഇടനില വിലയും വിൽപ്പന വിലയും തമ്മിലുള്ള പരമാവധി വ്യത്യാസം ഇടപെടൽ വിലയുടെ 25 ശതമാനം വരെ ആയിരിക്കും. അതായത് ക്വിന്റലിന് 372.68 രൂപയാകും സംഭരണ വിലയേക്കാൾ വരിക. ഈ തുക കേന്ദ്രവും ആന്ധ്രാപ്രദേശ് സർക്കാരും 50:50 അനുപാതത്തിൽ തുല്യമായി പങ്കിടും. ആദ്യ ഇടപാടിന്റെ തീയതി മുതൽ 30 ദിവസത്തേക്ക് വിലക്കുറവ് പേയ്‌മെന്റ് പദ്ധതി നടപ്പിലാക്കും. പദ്ധതി പ്രകാരം കവറേജിന് അർഹതയുള്ള വ്യാപാരികളുടെ പട്ടിക സംസ്ഥാന സർക്കാർ അറിയിക്കേണ്ടതുണ്ട്.

 

In a significant move to support Totapuri mango farmers, the central government has approved the procurement of 1.62 lakh metric tonnes (LMT) of Totapuri mangoes under the Market Intervention Scheme (MIS) for the 2025–26 marketing season. The mangoes will be procured at a rate of ₹1,490.73 per quintal, providing much-needed financial relief amid fluctuating market prices.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഞ്ചേരിയിൽ വാഹന പരിശോധനയ്ക്കിടെ ഡ്രൈവറെ മർദിച്ച സംഭവം; പൊലിസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ

Kerala
  •  14 hours ago
No Image

'തിരിച്ചറിവ് ലഭിച്ചു, ബി.ജെ.പിയോടുള്ള സമീപനത്തില്‍ ഇത് മാനദണ്ഡമായിരിക്കും'  കന്യാസ്ത്രീകള്‍ക്ക് ജാമ്യം ലഭിച്ചതിനെ സ്വാഗതം ചെയ്ത് ബസേലിയോസ് ക്ലീമിസ് ബാവ

Kerala
  •  14 hours ago
No Image

ഇംഗ്ലണ്ടിന് അംപയറുടെ സഹായം? ഡിആർഎസിന് മുമ്പ് സിഗ്നൽ, ധർമസേനയ്‌ക്കെതിരെ വിമർശനം

Kerala
  •  15 hours ago
No Image

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു; നാളെ നാല് ജില്ലകളിൽ ഓറഞ്ച് അലർട്

Kerala
  •  15 hours ago
No Image

ഇന്ത്യൻ എണ്ണക്കമ്പനികൾ റഷ്യൻ ഇറക്കുമതി നിർത്തിയതായി റിപ്പോർട്ടുകളില്ല: സർക്കാർ

National
  •  15 hours ago
No Image

അനധികൃത ആപ്പുകളുടെ ഉപയോ​ഗം; മുന്നറിയിപ്പുമായി യുഎഇ സൈബർ സുരക്ഷാ കൗൺസിൽ

uae
  •  15 hours ago
No Image

ആൺ സുഹൃത്തിനെ യുവതി വിഷം കൊടുത്ത് കൊന്ന കേസ്; യുവതിയുടെ വീട്ടിൽ പരിശോധന, പൊലിസ് അന്വേഷണം ഊർജിതം

Kerala
  •  16 hours ago
No Image

ബീഹാർ വോട്ടർ പട്ടികയിൽ നിന്ന് തന്റെ പേര് കാണാതായെന്ന് തേജസ്വി യാദവ്; ആരോപണം തള്ളി തെരഞ്ഞെടുപ്പ് കമ്മിഷൻ

National
  •  16 hours ago
No Image

നിർണായക ഏഴ് ദിവസങ്ങൾ: ഇന്ത്യ-യുഎസ് വ്യാപാര ചർച്ചകൾ ഊർജിതം, കരാറിൽ തീരുമാനമാകുമോ?

International
  •  16 hours ago
No Image

'കന്യാസ്ത്രീകളെ തടഞ്ഞുവെക്കുകയും പരസ്യവിചാരണ നടത്തുകയും ചെയ്ത തീവ്രമതവാദികള്‍ക്കെതിരെ കേസെടുക്കണം'  മലങ്കര ഓര്‍ത്തഡോക്‌സ് സഭാധ്യക്ഷന്‍

National
  •  17 hours ago