മഞ്ചേരിയിൽ വാഹന പരിശോധനയ്ക്കിടെ ഡ്രൈവറെ മർദിച്ച സംഭവം; പൊലിസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ
മലപ്പുറം: മഞ്ചേരിയിൽ വാഹന പരിശോധനയ്ക്കിടെ ഡ്രൈവറെ മർദിച്ച സംഭവത്തിൽ പൊലിസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. സംഭവത്തിൽ നൗഷാദ് എന്ന പൊലിസുകാരനെ അന്വേഷണത്തിന്റെ ഭാഗമായി സസ്പെൻഡ് ചെയ്തു. പരിശോധനയ്ക്കിടെ ഇയാൾ മുഖത്തടിച്ചു എന്ന ഡ്രൈവർ ജാഫറിന്റെ പരാതിയിലാണ് നടപടി. സംഭവത്തെക്കുറിച്ച് ജാഫർ എസ്.പി.ക്ക് നേരിട്ട് പരാതി നൽകുകയായിരുന്നു.
പൊലിസുകാരൻ ജാഫറിനെ മർദിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. സംഭവത്തിന് പിന്നാലെ, ജാഫറിനെ പൊലിസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ച് പരാതിയില്ലെന്ന് എഴുതി വാങ്ങിയിരുന്നു. പൊതുസ്ഥലത്ത് വച്ച് അപമര്യാദയായി പെരുമാറിയതിനും, യുവാവിൽ നിന്ന് പരാതിയില്ലെന്ന് നിർബന്ധിച്ച് എഴുതി വാങ്ങിയതിനും, പൊലിസ് സേനയ്ക്ക് അപമാനം ഉണ്ടാക്കിയ പശ്ചാത്തലത്തിലുമാണ് നൗഷാദിനെ സസ്പെൻഡ് ചെയ്തത്.
A police officer, identified as Noushad, has been suspended following allegations of assaulting a driver during a vehicle check in Manjeri. The driver, Jafar, filed a complaint with the Superintendent of Police (SP), alleging that Noushad hit him in the face during the incident. An investigation has been initiated into the matter, and Noushad was suspended pending the outcome [1].
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."