HOME
DETAILS

ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ വെട്ടിപ്പ്: മുന്‍ ജീവനക്കാരികള്‍ തട്ടിയെടുത്തത് 40 ലക്ഷത്തോളം രൂപയെന്ന് ക്രൈംബ്രാഞ്ച് 

  
Web Desk
August 02, 2025 | 5:35 AM

40 Lakh Fraud at Dia Krishnas Store Crime Branch Points

തിരുവനന്തപുരം: ബി.ജെ.പി നേതാവ് കൃഷ്ണകുമാറിന്റെ മകള്‍ ദിയ കൃഷ്ണയുടെ സ്ഥാപനത്തില്‍ നിന്ന് മുന്‍ജീവനക്കാരികള്‍ തട്ടിയെടുത്തത് 50 ലക്ഷത്തോളം രൂപയെന്ന് ക്രൈംബ്രാഞ്ച്. ഉപഭോക്താക്കളില്‍ നിന്ന് ലഭിച്ച പണം ജീവനക്കാരുടെ അക്കൗണ്ടിലേക്ക് മാറ്റുകയായിരുന്നു. ഡിജിറ്റല്‍ ഇടപാടുകളുടെ രേഖകള്‍ ക്രൈംബ്രാഞ്ച് ശേഖരിച്ചിട്ടുണ്ട്. 

സാമ്പത്തിക തട്ടിപ്പ് കേസില്‍ ഒളിവിലായിരുന്ന രണ്ട് പ്രതികള്‍ ഇന്നലെയാണ് ക്രൈംബ്രാഞ്ച് മുമ്പാകെ കീഴടങ്ങിയത്. വിനീത, രാധാകുമാരി എന്നിവരാണ് കിഴടങ്ങിയത്. എന്നാല്‍ മറ്റൊരു പ്രതി ദിവ്യ ഇപ്പോഴും ഒളിവിലാണ്. ഇവര്‍ക്കായുള്ള അന്വേഷണം ക്രൈംബ്രാഞ്ച് ഊര്‍ജ്ജിതമാക്കി. 

തിരുവനന്തപുരം ജവഹര്‍ നഗറിലെ ക്രൈംബ്രാഞ്ച് ഓഫിസിലെത്തിയാണ് രണ്ട് പ്രതികള്‍ കീഴടങ്ങിയത്. ഹെല്‍മെറ്റ് ധരിച്ചാണ് വെള്ളിയാഴ്ച ഉച്ചയോടെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു മുന്നിലെത്തി കീഴടങ്ങിയത്. പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം ഹൈക്കോടതി തള്ളിയിരുന്നു. കോടതി  നിര്‍ദേശിച്ചതിനെത്തുടര്‍ന്നാണ് ഇവര്‍ കീഴടങ്ങിയത്.

പ്രതികള്‍ സ്ഥാപനത്തില്‍ നടത്തിയ സാമ്പത്തിക തട്ടിപ്പിന്റെ രേഖകള്‍ പൊലിസിന് ലഭിച്ചിരുന്നു. തുടര്‍ന്ന് മ്യൂസിയം പൊലിസ് അന്വേഷണം നടത്തുകയും അതിന് പിന്നാലെ കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയുമായിരുന്നു. ദിയ കൃഷ്ണയുടെ ആഭരണ കടയില്‍ ക്യു.ആര്‍ കോഡില്‍ കൃത്രിമം കാട്ടി ജീവനക്കാരായ പ്രതികള്‍ 69 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് കേസ്. എന്നാല്‍ കേസുണ്ടായതിനു പിന്നാലെ ജീവനക്കാര്‍ കൃഷ്ണകുമാറിനും ദിയക്കുമെതിരേ തട്ടിക്കൊണ്ടുപോകല്‍ അടക്കം ഉന്നയിച്ച് എതിര്‍പരാതി നല്‍കിയിരുന്നു. തുടര്‍ന്നാണ് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുക്കുന്നതും നിര്‍ണായക തെളിവുകള്‍ കണ്ടെത്തുന്നതും. പിടിയിലാകുമെന്ന് മനസിലായതോടെ പ്രതികള്‍ ഒളിവില്‍ പോവുകയായിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദേശീയപാതയോരത്ത് കുടിവെള്ള പൈപ്പുകൾക്ക് മുകളിൽ ശുചിമുറി മാലിന്യം തള്ളി; പ്രതിഷേധം ശക്തമായിട്ടും നടപടിയെടുക്കാതെ പൊലിസ്

Kerala
  •  11 days ago
No Image

സമൂഹ വിവാഹത്തിൽ ചിപ്‌സിനായുള്ള തിക്കിലും തിരക്കിലും പെട്ട് അതിഥികൾക്ക് പരുക്ക്; വീഡിയോ വൈറൽ

National
  •  11 days ago
No Image

മനപ്പൂർവം തിരക്ക് സൃഷ്ടിച്ച് കവർച്ച; ബസ് സ്റ്റാൻഡിൽ വച്ച് മോഷണ സംഘത്തെ പൊലിസ് പിടികൂടി

Kerala
  •  11 days ago
No Image

ഗുരുവായൂർ ഏകാദശി മഹോത്സവം; ഡിസംബർ ഒന്നിന് പ്രാദേശിക അവധി പ്രഖ്യാപിച്ച് തൃശൂർ കളക്ടർ

Kerala
  •  11 days ago
No Image

ദേശീയ ദിനത്തോട് അനുബന്ധിച്ച് ബ്ലാക്ക് പോയിന്റുകളിൽ ഇളവ് പ്രഖ്യാപിച്ച് ഷാർജ പൊലിസ്

uae
  •  11 days ago
No Image

വീട്ടുജോലിക്കാരിയുടെ സ്വർണ്ണക്കവർച്ച; ഉടമയുടെ 'രഹസ്യബുദ്ധി'യിൽ മോഷ്ടാവ് കുടുങ്ങി

Kerala
  •  11 days ago
No Image

ആലപ്പുഴയിൽ കോളേജിൽ ബസ് നന്നാക്കുന്നതിനിടെ പൊട്ടിത്തെറി; ഒരാൾക്ക് ദാരുണാന്ത്യം

Kerala
  •  11 days ago
No Image

ഫുട്ബോളിൽ ആ താരം മറഡോണയെ പോലെയാണ്: പ്രസ്താവനയുമായി അർജന്റൈൻ സൂപ്പർതാരം

Cricket
  •  11 days ago
No Image

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ യുവതിയുടെ പരാതി; അന്വേഷണച്ചുമതല റൂറൽ എസ്.പി കെ.എസ്. സുദർശന്

Kerala
  •  11 days ago
No Image

മിന്നു മണി ഡൽഹിയിൽ; അവസാന റൗണ്ടിൽ മലയാളി താരത്തെ സ്വന്തമാക്കി ക്യാപ്പിറ്റൽസ്

Cricket
  •  11 days ago