HOME
DETAILS

സുഹൃത്തുകൾക്ക് സന്ദേശം അയച്ചു; പിന്നാലെ പൊലീസ് വാതിൽ പൊളിച്ച് അകത്ത് കടന്നു; യുവ ഡോക്ടർ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ

  
Web Desk
July 23 2025 | 12:07 PM

Young Doctor Found Dead in Manjeri Flat After Sending Message to Friends

മലപ്പുറം ∙ മഞ്ചേരി മെഡിക്കൽ കോളജിലെ യുവ വനിതാ ഡോക്ടറെ ഫ്ലാറ്റിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കല്പകഞ്ചേരി സ്വദേശി ഡോ. സി.കെ. ഫർസീന (35) ആണ് മരിച്ചത്. മഞ്ചേരി മെഡിക്കൽ കോളജിലെ ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ വിഭാഗത്തിലെ സീനിയർ റെസിഡന്റ് ഡോക്ടറായിരുന്നു ഫർസീന.

ഇന്നലെ വൈകിട്ട് അഞ്ചുമണിയോടെയായിരുന്നു സംഭവം. മഞ്ചേരിയിലെ വെള്ളാരങ്കല്ല് പ്രദേശത്തുള്ള ഫ്ലാറ്റിലാണ് ഫർസീനയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യ ചെയ്യാനിരിക്കുകയാണെന്ന് സൂചിപ്പിച്ച വാട്സ്ആപ്പ് സന്ദേശം സുഹൃത്തുകൾക്ക് അയച്ചതിന് പിന്നാലെയാണ് സംഭവവികാസം.

സന്ദേശം ലഭിച്ചതോടെ ചില സുഹൃത്തുകൾ വിവരം വകുപ്പ് മേധാവിയെ അറിയിച്ചു. തുടർന്ന് ആശുപത്രിയിലെ ഒരു ജീവനക്കാരനെ ഫ്ലാറ്റിലേക്കയച്ചു. ഫ്ലാറ്റിലെത്തിയ ജീവനക്കാരനോട് ഡോ. ഫർസീന തന്നെ വാതിൽ തുറന്ന് വസ്ത്രം മാറി വരാമെന്ന് പറഞ്ഞ്  വാതിൽ അകത്ത് നിന്ന് പൂട്ടുകയായിരുന്നു.

സംശയം തോന്നിയ ജീവനക്കാരൻ ഉടൻ പൊലീസിനെ വിവരം അറിയിച്ചു. സംഭവസ്ഥലത്ത് എത്തിച്ചേർന്ന പൊലീസ് വാതിൽ പൊളിച്ചപ്പോഴേക്കും ഡോക്ടർ ഫർസീന തൂങ്ങിമരിച്ച നിലയിലായിരുന്നു. സംഭവസമയത്ത് ഫ്ലാറ്റിൽ ഒറ്റയ്ക്കായിരുന്നു ഡോക്ടർ.

വിഷാദരോഗത്തിന് മുമ്പ് ചികിത്സ തേടിയിരുന്നതായി പൊലീസ് അറിയിച്ചു. മരിച്ച ഡോക്ടർക്കു രണ്ട് മക്കളുണ്ട്. പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. ആത്മഹത്യയുടെ കാരണങ്ങൾ വ്യക്തമാക്കുന്നതിന് അന്വേഷണം തുടരുന്നുവെന്ന് പൊലീസ് അറിയിച്ചു.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

A 35-year-old female doctor, Dr. C.K. Farseena, was found hanging in her flat in Manjeri, Malappuram. Before the incident, she reportedly sent a WhatsApp message to friends expressing suicidal intent. When colleagues were alerted, a hospital staff member was sent to check on her. Although she initially opened the door, she later locked herself inside. Police broke down the door but found her dead. She had been under treatment for depression. She is survived by two children.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഞ്ചേരിയിൽ വാഹന പരിശോധനയ്ക്കിടെ ഡ്രൈവറെ മർദിച്ച സംഭവം; പൊലിസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ

Kerala
  •  14 hours ago
No Image

'തിരിച്ചറിവ് ലഭിച്ചു, ബി.ജെ.പിയോടുള്ള സമീപനത്തില്‍ ഇത് മാനദണ്ഡമായിരിക്കും'  കന്യാസ്ത്രീകള്‍ക്ക് ജാമ്യം ലഭിച്ചതിനെ സ്വാഗതം ചെയ്ത് ബസേലിയോസ് ക്ലീമിസ് ബാവ

Kerala
  •  14 hours ago
No Image

ഇംഗ്ലണ്ടിന് അംപയറുടെ സഹായം? ഡിആർഎസിന് മുമ്പ് സിഗ്നൽ, ധർമസേനയ്‌ക്കെതിരെ വിമർശനം

Kerala
  •  15 hours ago
No Image

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു; നാളെ നാല് ജില്ലകളിൽ ഓറഞ്ച് അലർട്

Kerala
  •  15 hours ago
No Image

ഇന്ത്യൻ എണ്ണക്കമ്പനികൾ റഷ്യൻ ഇറക്കുമതി നിർത്തിയതായി റിപ്പോർട്ടുകളില്ല: സർക്കാർ

National
  •  15 hours ago
No Image

അനധികൃത ആപ്പുകളുടെ ഉപയോ​ഗം; മുന്നറിയിപ്പുമായി യുഎഇ സൈബർ സുരക്ഷാ കൗൺസിൽ

uae
  •  15 hours ago
No Image

ആൺ സുഹൃത്തിനെ യുവതി വിഷം കൊടുത്ത് കൊന്ന കേസ്; യുവതിയുടെ വീട്ടിൽ പരിശോധന, പൊലിസ് അന്വേഷണം ഊർജിതം

Kerala
  •  16 hours ago
No Image

ബീഹാർ വോട്ടർ പട്ടികയിൽ നിന്ന് തന്റെ പേര് കാണാതായെന്ന് തേജസ്വി യാദവ്; ആരോപണം തള്ളി തെരഞ്ഞെടുപ്പ് കമ്മിഷൻ

National
  •  16 hours ago
No Image

നിർണായക ഏഴ് ദിവസങ്ങൾ: ഇന്ത്യ-യുഎസ് വ്യാപാര ചർച്ചകൾ ഊർജിതം, കരാറിൽ തീരുമാനമാകുമോ?

International
  •  16 hours ago
No Image

'കന്യാസ്ത്രീകളെ തടഞ്ഞുവെക്കുകയും പരസ്യവിചാരണ നടത്തുകയും ചെയ്ത തീവ്രമതവാദികള്‍ക്കെതിരെ കേസെടുക്കണം'  മലങ്കര ഓര്‍ത്തഡോക്‌സ് സഭാധ്യക്ഷന്‍

National
  •  17 hours ago