
ഡിജിറ്റൽ അറസ്റ്റിന്റെ പേരിൽ സ്ത്രീകളെ ഒമ്പത് മണിക്കൂറോളം നഗ്നരാക്കി നിർത്തി ക്രൂരത; തട്ടിപ്പുകാരെ കണ്ടെത്താൻ അന്വേഷണം

ബെംഗളൂരു: ഡിജിറ്റൽ അറസ്റ്റിന്റെ പേരിൽ ബെംഗളൂരുവിൽ നിന്നുള്ള രണ്ട് സ്ത്രീകളെ 9 മണിക്കൂറോളം നഗ്നരാക്കി നിർത്തി തട്ടിപ്പ് ക്രൂരത. മുംബൈയിലെ കൊളാബ എന്ന സ്ഥലത്തെ പൊലിസ് സ്റ്റേഷനിൽ നിന്നുള്ള ഉദ്യോഗസ്ഥനാണെന്ന് പറഞ്ഞാണ് തട്ടിപ്പുകാർ സ്ത്രീകളെ ചൂഷണത്തിനിരയാക്കിയത്. ഡിജിറ്റൽ അറസ്റ്റാണെന്നും ഓൺലൈൻ വൈദ്യപരിശോധനയ്ക്ക് വിധേയമാകണമെന്ന് പറഞ്ഞ് നഗ്നരാകാൻ നിർബന്ധിക്കുകയായിരുന്നു. തിരിച്ചറിയാൻ എന്ന വ്യാജേന ജന്മനായുള്ള അടയാളങ്ങളും മറുകുകളും കാണിക്കാനും ഈ സമയം തട്ടിപ്പുകാരൻ സ്ത്രീകളുടെ വീഡിയോകളും ഫോട്ടോകളും റെക്കോർഡ് ചെയ്തതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.
ജൂലൈ 17-നാണ് സംഭവം. 46-കാരിയായ സ്ത്രീയും അവരുടെ സുഹൃത്തും യോഗ പരിശീലകയുമാണ് ഈ തട്ടിപ്പിന് ഇരയായത്. തട്ടിപ്പുകാർ ഇവർക്കെതിരെ ജെറ്റ് എയർവേയ്‌സ് കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധമുണ്ടെന്ന് ആരോപിക്കുകയായിരുന്നു. വ്യാജ സിബിഐ ഐഡി കാർഡുകളും അറസ്റ്റ് വാറണ്ടുകളും കാണിച്ച് വിശ്വാസ്യത നേടിയ തട്ടിപ്പുകാർ, സ്ത്രീകളെ വീട്ടിൽനിന്ന് പുറത്തിറങ്ങാനും അനുവദിച്ചില്ല. ഒമ്പത് മണിക്കൂറോളമാണ് വീഡിയോ കോൾ ഭീഷണിയിൽ നിൽക്കേണ്ടി വന്നത്.
'വെരിഫിക്കേഷൻ' ആവശ്യങ്ങൾക്കായി ഒരു പ്രത്യേക അക്കൗണ്ടിലേക്ക് പണം ട്രാൻസ്ഫർ ചെയ്യാൻ ആവശ്യപ്പെട്ട തട്ടിപ്പുകാർ, തുക മുഴുവൻ തിരികെ നൽകുമെന്ന് വാഗ്ദാനം ചെയ്തു. ഇതിന്റെ ഭാഗമായി, യോഗ പരിശീലക കൂടിയായ സുഹൃത്ത് 58,447 രൂപ തട്ടിപ്പുകാർക്ക് കൈമാറി. തുടർന്ന്, 'മെഡിക്കൽ ക്ലിയറൻസ്' എന്ന വ്യാജേന, ശരീരത്തിലെ അടയാളങ്ങളും ടാറ്റൂകളും പരിശോധിക്കാൻ എന്ന പേര് പറഞ്ഞ് സ്ത്രീകളെ നഗ്നരാകാൻ നിർബന്ധിച്ചു. ഇതിനിടെ, ഇവർ റെക്കോർഡ് ചെയ്യപ്പെടുന്നുണ്ടെന്ന് സ്ത്രീകൾക്ക് അറിയില്ലായിരുന്നു.
ഒമ്പത് മണിക്കൂർ നീണ്ട ഡിജിറ്റൽ വിചാരണയ്ക്ക് ശേഷം, യോഗ പരിശീലക വേറൊരു സുഹൃത്തിനെ വാട്ട്‌സ്ആപ്പ് വഴി ബന്ധപ്പെടുകയും കോൾ വിച്ഛേദിക്കുകയുമായിരുന്നു. തുടർന്ന്, തട്ടിപ്പുകാർ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. എന്നാൽ, റെക്കോർഡ് ചെയ്ത ചിത്രങ്ങളും വീഡിയോകളും പരസ്യമാക്കുമെന്ന് ഭീഷണിപ്പെടുത്തി അവർ സ്ത്രീകൾക്ക് പകർത്തിയ ദൃശ്യങ്ങൾ അയക്കുകയായിരുന്നു. കഴിഞ്ഞ ശനിയാഴ്ച ഈസ്റ്റ് സിഇഎൻ പൊലിസ് സ്റ്റേഷനിൽ പരാതി നൽകി.
ഇൻഫർമേഷൻ ടെക്നോളജി ആക്ട്, ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) എന്നിവ പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് തട്ടിപ്പുകാരെ കണ്ടെത്താൻ പൊലിസ് അന്വേഷണം ആരംഭിച്ചു. ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുകളെക്കുറിച്ച് ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് പൊലിസ് മുന്നറിയിപ്പ് നൽകി.
In Bengaluru, two women were subjected to a nine-hour 'digital arrest' scam where fraudsters, posing as Mumbai police, coerced them into stripping during a video call for a fake "online medical check." The scammers, alleging money laundering, recorded the victims and extorted ₹58,447. A police complaint has been filed, and an investigation is underway
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

റഷ്യയില്‍ വീണ്ടും ഭൂചലനം; 7.4 തീവ്രത രേഖപ്പെടുത്തി, സുനാമി മുന്നറിയിപ്പ്
International
• 3 hours ago
ജോലിസ്ഥലത്തുണ്ടായ അപകടം; ഭാഗികമായി തളർന്ന തൊഴിലാളിക്ക് 15 ലക്ഷം ദിർഹം നഷ്ടപരിഹാരം വിധിച്ച് കോടതി
uae
• 3 hours ago
ഗണേശ ഘോഷയാത്രയിലേക്ക് ട്രക്ക് പാഞ്ഞുകയറി ഒൻപത് മരണം; നിരവധിപേർക്ക് പരുക്ക്, സഹായധനം പ്രഖ്യാപിച്ച് പ്രധാനമന്ത്രി
National
• 3 hours ago
കസ്റ്റഡിയില്‍ അനുഭവിച്ച പീഡനത്തിന് 9 കോടി നഷ്ടപരിഹാരം വേണമെന്ന് മുംബൈ ട്രെയിന്‍ സ്‌ഫോടന കേസില്‍ ശിക്ഷയനുഭവിച്ച അബ്ദുല്‍ വാഹിദ് ഷെയ്ഖ് ; മനുഷ്യാവകാശ കമ്മീഷന് ഹരജി
National
• 4 hours ago
പാലക്കാട് മീനാക്ഷിപുരം ചെക്ക്‌പോസ്റ്റ് പ്രവര്‍ത്തിക്കുന്നത് വാടക നല്‍കാതെ; ഒമ്പതു വര്‍ഷമായിട്ടും വാടക നല്‍കിയില്ലെന്ന് ഉടമ
Kerala
• 5 hours ago
ഗുണ്ടാ പൊലിസിന്റെ 'മൂന്നാംമുറ' അന്വേഷിക്കാൻ രണ്ടുപേർ മാത്രം; 14 ജില്ലകളുടെ ചുമതല രണ്ട് ചെയർപഴ്‌സൺമാർക്ക്
Kerala
• 5 hours ago
പിപി തങ്കച്ചന്റെ സംസ്‌കാരം ഇന്ന്; അന്ത്യാഞ്ജലി അര്‍പ്പിക്കാനായി നാട് ഒന്നാകെ ഒഴുകിയെത്തി
Kerala
• 5 hours ago
രാജീവ് ചന്ദ്രശേഖറിന്റെ കോര്‍പറേറ്റ് ശൈലിയിൽ ഉടക്കി ബിജെപി; രാജിക്കൊരുങ്ങി മണ്ഡലം പ്രസിഡന്റുമാര്‍
Kerala
• 5 hours ago
സ്ത്രീകള്‍ക്കായി സംസ്ഥാനത്ത് ഇനി പ്രത്യേക ക്ലിനിക്; ആരോഗ്യ കേന്ദ്രങ്ങളിൽ ആഴ്ചയിലൊരുദിവസം സൗജന്യ പരിശോധന
Kerala
• 6 hours ago
കേരളത്തിലെ വോട്ടർപട്ടിക തീവ്ര പരിഷ്‌കരണം: 22 ലക്ഷം മലയാളികൾ പുറത്തേക്കോ? ആശങ്കയിൽ പ്രവാസി വോട്ട്
Kerala
• 6 hours ago
മന്ത്രി സ്ഥാനം രാജിവെപ്പിച്ചത് പോലെ, കെ ടി ജലീലിന്റെ എംഎല്‍എ സ്ഥാനവും രാജിവെപ്പിക്കും; പി.കെ ഫിറോസ്
Kerala
• 14 hours ago
തിരുവനന്തപുരത്തെ സഹകരണ സംഘത്തിലും കോടികളുടെ ക്രമക്കേട്; വെട്ടിലായി സിപിഐഎം
Kerala
• 14 hours ago
'മതങ്ങളെ പരിഹസിക്കുന്നതും വിദ്വേഷം വളർത്തുന്നതുമായ സിനിമകൾ അനുവദിക്കാനാവില്ല': ഡൽഹി ഹൈക്കോടതി
National
• 15 hours ago
സുപ്രിംകോടതി അതീവ സുരക്ഷാ മേഖലയിൽ ഫോട്ടോഗ്രാഫി, റീൽസ്, വീഡിയോ ഷൂട്ടിന് വിലക്ക്
National
• 15 hours ago
നേപ്പാളിനെ നയിക്കാന്‍ സുശീല കര്‍ക്കി; പാര്‍ലമെന്റ് പിരിച്ചുവിട്ടു; ഇടക്കാല പ്രധാനമന്ത്രിയുടെ സത്യപ്രതിജ്ഞ ഉടന്‍
International
• 16 hours ago
ഗൾഫിൽ നിന്ന് നാട്ടിലേക്ക് വരുന്ന യാത്രക്കാർക്ക് നികുതി ഇല്ലാതെ കൊണ്ടുവരാവുന്ന സ്വർണം ഇത്ര ഗ്രാം!
uae
• 17 hours ago
വന്ദേ ഭാരത് ട്രെയിനിൽ ജീവൻ രക്ഷാ ദൗത്യം; ഹൃദയമാറ്റ ശസ്ത്രക്രിയയ്ക്കായി 13കാരിയെ കൊച്ചിയിലെത്തിച്ചു
Kerala
• 17 hours ago
ദുബൈയിലെ വൈറൽ താരം; യൂണിട്രീ ജി1 ഹ്യൂമനോയിഡിനെ ഇനിമുതൽ ഇവിടെ കാണാം
uae
• 17 hours ago
ഹമാസിനെ ഭീകര സംഘടനയെന്ന് വിശേഷിപ്പിച്ചു; അവതാരകന്റെ നിലപാട് തിരുത്തി ബിബിസി
International
• 15 hours ago
ഈദുൽ ഇത്തിഹാദ് ആഘോഷം; യുഎഇ പ്രവാസികളെ കാത്തിരിക്കുന്നത് ദൈർഘ്യമേറിയ അവധി
uae
• 15 hours ago
'വോട്ട് കൊള്ള തുടർന്നാൽ അയൽരാജ്യങ്ങളിലെ പോലെ ഇവിടെയും തെരുവ് പ്രക്ഷോഭം ഉണ്ടാകും'; തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ആഞ്ഞടിച്ച് അഖിലേഷ് യാദവ്
National
• 16 hours ago