HOME
DETAILS

അഞ്ചാം ടെസ്റ്റിൽ പന്തിന്റെ പകരക്കാരൻ മുൻ ചെന്നൈ താരം; വമ്പൻ നീക്കവുമായി ഇന്ത്യ

  
Web Desk
July 24 2025 | 13:07 PM

Tamil Nadu wicketkeeper batsman Narayanan Jagadeesan will reportedly be included in the fifth Test squad as a replacement Rishabh Pant

ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിൽ പരുക്കേറ്റ ഇന്ത്യൻ വൈസ് ക്യാപ്റ്റൻ റിഷബ് പന്തിന്റെ പകരക്കാരനായി തമിഴ്‌നാട് വിക്കറ്റ് കീപ്പർ ബാറ്റർ നാരായൺ ജഗദീശനെ അഞ്ചാം ടെസ്റ്റ് ടീമിൽ ഉൾപ്പെടുത്തുമെന്ന് റിപ്പോർട്ട്. ക്രിക് ബസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. പന്തിന് പകരക്കാരനായി ഇഷാൻ കിഷനെ അഞ്ചാം ടെസ്റ്റിനുള്ള ടീമിൽ ഉൾപ്പെടുത്തുമെന്ന് റിപ്പോർട്ടുകൾ നിലനിന്നിരുന്നു. എന്നാൽ ഇഷാൻ കിഷനും പരുക്കിന്റെ പിടിയിലായാണ്. ഇതോടെയാണ് ജഗദീശനെ ഇന്ത്യൻ ടീമിലേക്ക് തെരഞ്ഞെടുക്കാൻ ബിസിസിഐ തീരുമാനിച്ചത്. ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് എന്നീ ടീമുകൾക്കായി നാരായൺ ജഗദീശൻ കളിച്ചിട്ടുണ്ട്. 

മാഞ്ചസ്റ്ററിൽ നടക്കുന്ന മത്സരത്തിന്റെ ആദ്യ ദിവസമാണ് പന്തിന് പരുക്ക് പറ്റിയത്.  48 പന്തിൽ 37 റൺസ് എടുത്തു നിൽക്കുമ്പോൾ ഇംഗ്ലീഷ് പേസർ ക്രിസ് വോക്സിൻ്റേ ഓവറിൽ റിവേഴ്സ് സ്വീപ്പിന് ശ്രമിച്ച ബോൾ കോണ്ട് പന്തിൻ്റേ വലതു കാൽ വിരലിന് പരുക്ക് പറ്റിയാണ് പന്ത് റിട്ടേർട്ട് ഹർട്ടായത്. എന്നാൽ പരുക്ക് പോലും വകവെക്കാതെ പന്ത് രണ്ടാം ദിവസവും ഇന്ത്യക്കായി കളത്തിൽ ഇറങ്ങിയിരുന്നു. 74 പന്തിൽ 54 റൺസ് നേടിയാണ് പന്ത് മടങ്ങിയത്. മൂന്ന് ഫോറുകളും രണ്ട് സിക്സുകളും അടങ്ങുന്നതാണ് താരത്തിന്റെ ഇന്നിംഗ്സ്. 

പരമ്പരയിൽ ഉടനീളം മികച്ച പ്രകടനമാണ് പന്ത് പുറത്തെടുത്തത്. ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിൽ തകർപ്പൻ പ്രകടനമാണ് പന്ത് പുറത്തെടുത്തത്. രണ്ട് ഇന്നിംഗ്സുകളിലും സെഞ്ച്വറി നേടിയാണ് പന്ത് തിളങ്ങിയത്. ആദ്യ ഇന്നിങ്സിൽ 178 പന്തിൽ 12 ഫോറുകളും ആറ് സിക്സുകളും അടക്കം 134 റൺസ് ആണ് പന്ത് നേടിയത്. രണ്ടാം ഇന്നിങ്സിൽ 140 പന്തിൽ 118 റൺസും താരം സ്വന്തമാക്കി. 15 ഫോറുകളും മൂന്ന് സിക്സുകളും അടങ്ങുന്നതായിരുന്നു പന്തിന്റെ പ്രകടനം. അതുകൊണ്ട് തന്നെ പന്തിന്റെ അഭാവം അഞ്ചാം ടെസ്റ്റിൽ ഇന്ത്യക്ക് കനത്ത തിരിച്ചടിയായിരിക്കും നൽകുക. 

മാഞ്ചസ്റ്ററിൽ നടക്കുന്ന നാലാം ടെസ്റ്റിൽ ഇംഗ്ലണ്ട് പ്ലെയിങ് ഇലവനിൽ ഒരു മാറ്റമാണ് വരുത്തിയത്. പരുക്കേറ്റ ഷോയിബ് ബഷീറിന് പകരം ലിയാം ഡോസൺ ടീമിൽ എത്തി. ഇന്ത്യ മൂന്ന് മാറ്റങ്ങളാടെയാണ് കളത്തിൽ ഇറങ്ങിയത്. കരുൺ നായരിന് പകരം സായ് സുദർശൻ, നിതീഷ് കുമാർ റെഡ്ഡിക്ക് പകരം ഷാർദ്ദുൽ താക്കൂർ, ആകാശ് ദീപിന് പകരം അൻഷുൽ കാംബോജ് എന്നിവരാണ് ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിലെത്തിയത്.

Tamil Nadu wicketkeeper-batsman Narayanan Jagadeesan will reportedly be included in the fifth Test squad as a replacement for Indian vice-captain Rishabh Pant who was injured in the fourth Test against England



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കസ്റ്റഡിയില്‍ അനുഭവിച്ച പീഡനത്തിന് 9 കോടി നഷ്ടപരിഹാരം വേണമെന്ന് മുംബൈ ട്രെയിന്‍ സ്‌ഫോടന കേസില്‍ ശിക്ഷയനുഭവിച്ച അബ്ദുല്‍ വാഹിദ് ഷെയ്ഖ് ; മനുഷ്യാവകാശ കമ്മീഷന് ഹരജി

National
  •  5 minutes ago
No Image

പാലക്കാട് മീനാക്ഷിപുരം ചെക്ക്‌പോസ്റ്റ് പ്രവര്‍ത്തിക്കുന്നത് വാടക നല്‍കാതെ; ഒമ്പതു വര്‍ഷമായിട്ടും വാടക നല്‍കിയില്ലെന്ന് ഉടമ

Kerala
  •  an hour ago
No Image

ഗുണ്ടാ പൊലിസിന്റെ 'മൂന്നാംമുറ' അന്വേഷിക്കാൻ രണ്ടുപേർ മാത്രം; 14 ജില്ലകളുടെ ചുമതല രണ്ട് ചെയർപഴ്‌സൺമാർക്ക് 

Kerala
  •  an hour ago
No Image

പിപി തങ്കച്ചന്റെ സംസ്‌കാരം ഇന്ന്; അന്ത്യാഞ്ജലി അര്‍പ്പിക്കാനായി നാട് ഒന്നാകെ ഒഴുകിയെത്തി 

Kerala
  •  an hour ago
No Image

രാജീവ് ചന്ദ്രശേഖറിന്റെ കോര്‍പറേറ്റ് ശൈലിയിൽ ഉടക്കി ബിജെപി; രാജിക്കൊരുങ്ങി മണ്ഡലം പ്രസിഡന്റുമാര്‍

Kerala
  •  2 hours ago
No Image

സ്ത്രീകള്‍ക്കായി സംസ്ഥാനത്ത് ഇനി പ്രത്യേക ക്ലിനിക്; ആരോഗ്യ കേന്ദ്രങ്ങളിൽ ആഴ്ചയിലൊരുദിവസം സൗജന്യ പരിശോധന

Kerala
  •  2 hours ago
No Image

കേരളത്തിലെ വോട്ടർപട്ടിക തീവ്ര പരിഷ്‌കരണം: 22 ലക്ഷം മലയാളികൾ പുറത്തേക്കോ? ആശങ്കയിൽ പ്രവാസി വോട്ട്

Kerala
  •  2 hours ago
No Image

പ്രധാനമന്ത്രി ഇന്ന് സന്ദർശിക്കാനിരിക്കേ മണിപ്പൂരിൽ സംഘർഷം രൂക്ഷം; മോദി എത്തുന്നത് കലാപമുണ്ടായി രണ്ടുവർഷത്തിന് ശേഷം

National
  •  3 hours ago
No Image

മന്ത്രി സ്ഥാനം രാജിവെപ്പിച്ചത് പോലെ, കെ ടി ജലീലിന്റെ എംഎല്‍എ സ്ഥാനവും രാജിവെപ്പിക്കും; പി.കെ ഫിറോസ്

Kerala
  •  10 hours ago
No Image

തിരുവനന്തപുരത്തെ സഹകരണ സംഘത്തിലും കോടികളുടെ ക്രമക്കേട്; വെട്ടിലായി സിപിഐഎം

Kerala
  •  11 hours ago