HOME
DETAILS

ശക്തമായ മഴ; പൊന്മുടി അണക്കെട്ട് തുറന്നു, ജാഗ്രതാ നിര്‍ദേശം

  
July 25 2025 | 13:07 PM

heavy rain-ponmudi dam shutter open-latest news

ഇടുക്കി: ശക്തമായ മഴയില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് പൊന്മുടി ഡാമിന്റെ ഷട്ടര്‍ തുറന്നു. ഡാമിന്റെ രണ്ടാമത്തെ ഷട്ടറാണ് 20 സെ.മി വരെ ഉയര്‍ത്തിയത്. പന്നിയാര്‍ പുഴയിലേക്കാണ് വെള്ളം തുറന്ന് വിട്ടത്. പുഴയുടെ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കി. സെക്കന്റില്‍ 15000 ലിറ്റര്‍ വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്.

അതേസമയം, സംസ്ഥാനത്ത് ശക്തമായ മഴ തുടരുകയാണ്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍ എന്നീ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെയും എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. നാളെ ഏഴ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. മലപ്പുറം, പാലക്കാട്, തൃശൂര്‍, എറണാകുളം, കോട്ടയം, ഇടുക്കി, പത്തനംതിട്ട, ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. മറ്റെല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ടാണ്. 60 കിലോ മീറ്റര്‍ വരെ വേഗതയില്‍ കാറ്റിനും സാധ്യതയുണ്ട്. കേരളാ തീരത്ത് മത്സ്യബന്ധനത്തിനും വിലക്ക് ഏര്‍പ്പെടുത്തി.

ബാമാസുര സാഗര്‍ അണക്കെട്ടും തുറന്നിട്ടുണ്ട്. ബാണാസുരസാഗര്‍ അണക്കെട്ടിന്റെ വ്യഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനാല്‍ സ്പില്‍വെ ഷട്ടര്‍ 30 സെന്റീ മീറ്ററാണ് ഉയര്‍ത്തിയത്. കരമാന്‍ തോട്, പനമരം പുഴയോരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നാണ് നിര്‍ദേശം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മോശമെന്ന് പറഞ്ഞാ മഹാ മോശം; ട്രെയിനിലെ ഭക്ഷണത്തെക്കുറിച്ച് യാത്രക്കാരുടെ പരാതി പ്രവാഹം, ഐആർസിടിസി നടപടിയെടുത്തു

National
  •  4 hours ago
No Image

എ.ഡി. 9-ാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ട പ്രീഹ് വിഹാർ ശിവക്ഷേത്രവും തായ്‌ലൻഡ്-കംബോഡിയ സംഘർഷവും

International
  •  4 hours ago
No Image

അവർ മൂന്ന് പേരുമാണ് ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റർമാർ: ഡിവില്ലിയേഴ്സ്

Cricket
  •  5 hours ago
No Image

ഇതിഹാസം വീണെങ്കിലും ഒന്നാമത് തന്നെ; ഡേവിഡിന്റെ സിക്സർ മഴയിൽ പിറന്നത് വമ്പൻ നേട്ടം

Cricket
  •  6 hours ago
No Image

മിഥുൻ ഷോക്കേറ്റ് മരിച്ച തേവലക്കര സ്‌കൂൾ സർക്കാർ ഏറ്റെടുത്തു; സിപിഎം നിയന്ത്രണത്തിലുള്ള സ്‌കൂൾ മാനേജ്‍മെന്റിനെ പിരിച്ചുവിട്ടു

Kerala
  •  6 hours ago
No Image

ലോകകപ്പ് ജേതാവിനെ റാഞ്ചി ഇന്റർ മയാമി; മെസിയും സംഘവും ട്രിപ്പിൾ സ്ട്രോങ്ങ്

Football
  •  6 hours ago
No Image

താമരശ്ശേരി ചുരത്തിൽ നിന്നും ചാടിയ യുവാവിനെ കണ്ടെത്തി; കോളേജിന് പുറകിൽ നിന്ന് ആദ്യം കണ്ടത് നാട്ടുകാർ

Kerala
  •  6 hours ago
No Image

രാജസ്ഥാനില്‍ സ്‌കൂള്‍ കെട്ടിടം തകര്‍ന്നു കുട്ടികള്‍ മരിച്ച സംഭവത്തില്‍ അധ്യാപകരുടേത് ഭാഗത്ത് ഗുരുതര വീഴ്ച

Kerala
  •  6 hours ago
No Image

ചരിത്രത്തിലാദ്യം...പകരക്കാരനായിറങ്ങി ലോക റെക്കോർഡ് സ്വന്തമാക്കി രാജസ്ഥാൻ സൂപ്പർതാരം

Cricket
  •  6 hours ago
No Image

അയോധ്യയിൽ ഓട്ടോയിലെത്തിയ കുടുംബം വൃദ്ധയെ റോഡരികിൽ ഉപേക്ഷിച്ചു; ആശുപത്രിയിൽ ദാരുണാന്ത്യം 

National
  •  7 hours ago